കോട്ടയം :മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പു ലഭിച്ചിരിക്കുന്നതിനാലും ജൂൺ 17 വരെ കോട്ടയം ജില്ലയിൽ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.
ഇന്ന് റെഡ് അലെർട്ടും നാളെ ഓറഞ്ച് അലെർട്ടും പ്രഖ്യാപിച്ച സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 7, വെള്ളി) ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
കോട്ടയം: ഏവരെയും ദുഃഖത്തിലാഴ്ത്തിക്കൊണ്ട് വയനാട്ടിൽ ഉണ്ടായ ദുരന്തം അത്യന്തം വേദനാജനകമാണന്ന് കെ.ഫ്രാൻസിസ് ജോർജ് എം.പി. പറഞ്ഞു. കേരളം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ദുരന്തത്തിൽ നമ്മുടെ പ്രിയപ്പെട്ട നൂറ് കണക്കിന് സഹോദരങ്ങൾ നിമിഷനേരം കൊണ്ട് മാറ്റപ്പെട്ടു എന്നത് ഏവരെയും ദുഃഖിപ്പിക്കുന്ന താണ്. ഉരുൾപൊട്ടലിൽ ഉറ്റയവരെയും ഉടയവരെയും നഷ്ടപ്പെട്ട ജനങ്ങളുടെ വിലാപം നമ്മുടെ ഹൃദയം തകർക്കുന്നതാണ്. മരണപ്പെട്ടവരുടെയും പരുക്ക് പറ്റിയവരുടെയും കുടുബങ്ങൾക്ക് ആവശ്യമായ സഹായം നൽകുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.
കോട്ടയം: പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടില്‍ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ എച്ച്പി- മാഡ്രിഡ് എക്സ്പീരിയന്‍സ് സോണിന്റെ ഉദ്ഘാടനം നടി റിമാ കല്ലിങ്കല്‍ നിര്‍വഹിച്ചു. കോട്ടയം നാഗമ്പടം നെഹ്റുസ്റ്റേഡിയത്തിന് സമീപമുള്ള ഷോറൂമിലാണ് എക്സ്പീരിയന്‍സ് സോണ്‍ തയ്യാറാക്കിയിരിക്കുന്നത്. ചടങ്ങില്‍ ഓക്സിജന്‍ സിഇഒ ഷിജോ കെ.തോമസ്, എച്ച്പി നാഷണല്‍ ഹെഡ് ശരത് സരസ്വതി, എച്ച്പി സോണല്‍ സെയില്‍സ് മാനേജര്‍ സിനേഷ് ശ്രീധര്‍,ഓക്സിജന്‍ പര്‍ച്ചേസ് ആന്‍ഡ് ഓപ്പറേഷന് വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്രകാശ്, ഓക്സിജന്‍ ഫിനാന്‍സ് വൈസ് Read More…