cherpunkal

എം. ടി. അനുസ്മരണം

ചേർപ്പുങ്കൽ ബി വി എം കോളേജിലെ മലയാളം സ്കൂൾ യശ: ശരീരനായ എം. ടി. വാസുദേവൻ നായരെ അനുസ്മരിക്കുന്നു. ജനുവരി രണ്ടാം തിയതി ഉച്ചകഴിഞ്ഞു 2.30 ന് കോളേജ് തീയേറ്ററിൽവച്ചാണ് ഈ ചടങ്ങ്.

അനുസ്മരണ സമ്മേളനത്തിൽ ഡോ. പി ജെ സെബാസ്റ്റ്യൻ, ഡോ. ബേബി തോമസ്, ഡോ. ഡേവിസ് സേവ്യർ, ഡോ. ജോബിൻ ചാമക്കാല, ഡോ. സിജി ചാക്കോ, ഡോ. സോജൻ പുല്ലാട്ട്, ശ്രീ ജെസ്വിൻ സിറിയക്, റവ. ഡോ. ബേബി സെബാസ്റ്റ്യൻ എന്നിവർ യഥാക്രമം കേരളത്തിലെ ഫ്യൂഡൽ വ്യവസ്ഥയുടെ തകർച്ച, മഞ്ഞിലെ മായാത്ത പ്രണയം, വാനപ്രസ്ഥം അടിസ്ഥാനമാക്കിയുള്ള എം ടി യുടെ കഥാകാലം, പുരവൃത്ത വായന, രണ്ടാമൂഴം, അനുരാഗവും കണ്ണീർ ഓർമ്മകളും, സനാഥനായ ചന്തു, ജാതി വിരുദ്ധത എന്നീ വിഷയങ്ങൾ ചർച്ച ചെയ്യും.

എം ടി യെ സ്നേഹിച്ചിച്ചിരുന്ന എല്ലാവരെയും സമ്മേളനത്തിലേയ്ക്കു ക്ഷണിക്കുന്നു. ഇതിൽ ചേർത്തിട്ടുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്ത് സീറ്റ്‌ റിസേർവ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 9447776741. 9846540157.

Leave a Reply

Your email address will not be published. Required fields are marked *