ചേർപ്പുങ്കൽ: ജൂലൈ മൂന്ന് മാർ തോമാശ്ലീഹായുടെ മരണതിരുന്നാൾ ആണ്. ഇത് സീറോ മലബാർ, മലങ്കര, യാക്കോബായ സഭകളിലെ കൃസ്ത്യാനികൾക്ക് ഏറ്റവും പ്രധാനപ്പെട്ട ആരാധനാ ദിവസമാണ്. സീറോ മലബാർ സഭയുടെ സ്കൂളുകൾക്കും കോളേജുകൾക്കും അന്ന് പ്രാദേശിക അവധി നല്കാറുണ്ട്. ഇത് പരിഗണിക്കാതെ എം ജി യൂണിവേഴ്സിറ്റി ജൂലൈ മൂന്നിന് പരീക്ഷ നിശ്ചയിച്ചിട്ടുണ്ട്. ഈ ദിവസത്തെ പരീക്ഷ മറ്റൊരു ദിവസത്തിലേക്ക് മാറ്റിവയ്ക്കണമെന്ന് കേരള കാത്തലിക് അൺ എയിഡഡ് ആർട്ട്സ് ആന്റ് സയൻസ് കോളേജ് അസോസിയേഷൻ യൂണിവേഴ്സിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
ചേർപ്പുങ്കൽ : എം ജി യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷകളിൽ ഏഴോളം റാങ്കുകൾ കരസ്ഥമാക്കി ബി വിഎം കോളേജ് . ലിനക്സ് ജോസഫ് ഒന്നാം റാങ്ക് (ബി എസ് ഡബ്ല്യൂ ), ജോബ് മാത്യു ഫിലിപ്പ് രണ്ടാം റാങ്ക് (ബി എ വിഷ്വൽ കമ്മ്യൂണിക്കേഷൻ ) സ്നേഹ സോജൻ മൂന്നാം റാങ്ക് (ബി എസ് ഡബ്ല്യൂ ) ക്രിസ്റ്റ അന്നാ സാബു ( ബി സി എ ), നന്ദ നിഷാന്ത് (ബി എ വിഷ്വൽ കമ്മ്യൂണിക്കേഷൻ ) Read More…
പുതിയ വിദ്യാഭ്യാസ നയമനുസരിച്ച് കേരളത്തിലും ഈ വർഷം മുതൽ ഡിഗ്രി പഠനം അടിമുടി മാറുകയാണ്. ഇതിന്റെ ലക്ഷ്യം ബിരുദപഠനം ലോക നിലവാരത്തിൽ എത്തിക്കുക എന്നതാണ്. വേണമെങ്കിൽ മിടുക്കരായ കുട്ടികൾക്ക് രണ്ടരവർഷം കൊണ്ട് ഡിഗ്രി പഠനം പൂർത്തിയാക്കാം. കൊമേഴ്സിനു ചേരുന്ന വിദ്യാർത്ഥിക്ക് മൂന്നുകൊല്ലം കഴിഞ്ഞ് ബിസിഎ സർട്ടിഫിക്കറ്റുമായി പുറത്തിറങ്ങാം. വിദേശപഠനത്തിന് ഒരുവർഷം ലാഭം. ക്രെഡിറ്റുബാങ്കിംഗ് നിലവിൽ വരുന്നതുകൊണ്ട് ഓൺലൈനിലും കോളേജുമാറിയും പുതുമയാർന്ന കോഴ്സുകൾ പഠിക്കാം. ഈ മാറ്റങ്ങൾ പരിചയപ്പെടുത്തുന്നതിന് ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ്സ് കോളേജിൽ മെയ് 6 Read More…