പാലാ: ഊട്ടി വളവുകളുടെ തനി പകർപ്പായ പാലാ- കോഴാ റോഡ് സ്ഥിരം വാഹനാപകട പാതയാവുന്നു.അപകടകരമായ വളവുകളും വീതി കുറഞ്ഞതുമായ ഈ വളരെ തിരക്കേറിയ റോഡിലെ ഗതാഗതം പേടി സ്വപ്നമാണ്.
വളവു നിവർത്തി വീതി കൂട്ടണമെന്നും സുരക്ഷിത യാത്രയ്ക് അനുയോജ്യമായ വിധം നവീകരിക്കണമെന്നുമുള്ള ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. റോഡ് വികസനത്തിനായി സർവ്വേയും കഴിഞ്ഞതാണ്.
ഇരുനിരവാഹന ഗതാഗതത്തിനാവശ്യമായ രീതി പല ഭാഗത്തും ഇല്ല.
റോഡരികിൽ മതിൽ കെട്ടിയിട്ടുള്ള ഉടമകൾക്ക് വാഹനങ്ങൾ ഇടിച്ചു തകർക്കുന്ന മതിലുകൾ ഒരോ തവണയുംപൊളിച്ചു കെട്ടേണ്ട അവസ്ഥയാണ്.
അപകടത്തിൽ പെടുന്നവരെ ആശുപത്രിയിൽ എത്തിക്കേണ്ട ചുമതല നാട്ടുകാർക്കും. റോഡ് വികസനത്തിന് ഇനിയെങ്കിലും അധികൃതർ തയ്യാറാവണം. പലതും സംഭവസ്ഥലത്തു തന്നെ ഒത്തുതീർപ്പാക്കപ്പെടുന്നതിനാൽ റിപ്പോർട്ട് ചെയ്യുന്ന അപകടങ്ങൾ കുറവായിട്ടാണ് കണക്കുകൾ’ ഈ റോഡിൽ കാൽനട യാത്ര ദുഷ്കരമാണ്.