aruvithura

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ജീവൻ സുരക്ഷാ പരിശീലന പരിപാടി

അരുവിത്തുറ: കേരള അഗ്നിശമന രക്ഷാസേനയും ജില്ല ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി കോളേജിലെ എൻ.എസ്.എസ്‌ യൂണിറ്റിന്റെ സഹകരണത്തോടെ ജീവൻ രക്ഷാപരിശീലന പരിപാടി സംഘടിപ്പിച്ചു.

പരിപാടിയുടെ ഉദ്ഘാടനം മീനച്ചിൽ തഹസിൽദാർ സജിമോൻ മാത്യു നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ , എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ഡെന്നി തോമസ്, ഡോ. അഞ്ജു തോമസ് തുടങ്ങിയവർ സംസാരിച്ചു.

കാഞ്ഞിരപ്പള്ളി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർമാരായ സാബു എ, ജിജു കെ വി , അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ നൗഫൽ പി എ , കോട്ടയം ഹസാഡിലെ അനലിസ്റ്റ് സുസ്മി സണ്ണി, കോട്ടയം എൽ എസ് ജി ഡി എം പ്ലാൻ കോഡിനേറ്റർ ശ്രീനന്ദിനി ‘ രാമചന്ദ്രൻ തുടങ്ങിയവർ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി.

അഗ്നിബാധ ഗ്യാസ് സിലണ്ടർ ലീക്ക് മൂലം ഉണ്ടാകുന്ന അപകടങ്ങൾ, ഭൂകമ്പം, മണ്ണിടിച്ചിൽ, വാഹനാപകടങ്ങൾ ഭക്ഷണം തൊണ്ടയിൽ കുരുങ്ങി ഉണ്ടാകുന്ന അപകടങ്ങൾ തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെട്ട വിവിധ അപകട സാഹചര്യങ്ങൾ തരണം ചെയ്യുന്നതിനുള്ള പ്രായോഗികമായ പരിശീലനമാണ് വിദ്യാർത്ഥികൾക്ക് പരിശീലന പരിപാടിയിൽ നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *