melukavu

ലയൺസ് ക്ലബ്‌ ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ ലോക അധ്യാപകദിനം ആചരിച്ചു

അരുവിത്തുറ: ലയൺസ് ക്ലബ്‌ ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 5 ലോക അധ്യാപക ദിനത്തോട് അനുബന്ധിച്ച് ആറ് അധ്യാപകരെ ആദരിച്ചു.

മേലുകാവ് ഹെന്ററി ബേക്കർ കോളേജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ലയൺസ് ക്ലബ്‌ പ്രസിഡന്റ് മനോജ്‌ മാത്യു പരപരാകത്തിന്റെ അധ്യക്ഷതയിൽ ലയൺസ് 318B ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം ഉത്ഘാടനം ചെയ്യുകയും, കോളേജ് ബർസാർ റവ: സൈമൺ പി ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.

കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ജി എസ് ഗിരീഷ്കുമാറിനെ ക്ലബ് പ്രസിഡന്റ് മനോജ്‌ മാത്യു പരപരാകത്തും കോളേജ് ബർസാർ റവ: സൈമൺ പി ജോർജ്ജും ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു.

ബ്രില്ലന്റ് സ്റ്റഡി സെന്റർ മാത്‍സ് വിഭാഗം ഹെഡും, അരുവിത്തുറ ലയൺസ് ക്ലബ്‌ ബോർഡ് മെമ്പറുമായ പ്രൊഫസർ റോയി തോമസ് കടപ്ലാക്കലിനെയും, MDCMS ഹൈസ്ക്കൂൾ പൂർവ്വ അധ്യാപകരായ അമ്പഴശ്ശേരിൽ ബേബി സാറിനെയും, ഏലിയാമ്മ ടീച്ചറിനെയും,

മേലുകാവ് സെന്റ് തോമസ് യു പി സ്കൂൾ പൂർവ്വ അധ്യാപകനായ കെ ജെ ജോസഫ് കള്ളികാട്ടിലിനെയും, എടത്വ കോളേജ് മുൻ പ്രൊഫസറും അരുവിത്തുറ ലയൺസ് ക്ലബ്‌ മുൻ പ്രസിഡന്റുമായ ഡോക്ടർ കുര്യാച്ഛൻ ജോർജ്ജ് വലിയമംഗലത്തെയും ആദരിച്ചു.

ക്ലബ് സെക്രട്ടറി മനേഷ് കല്ലറക്കലും, അഡ്മിനിസ്ട്രേറ്റർ റ്റിറ്റോ തെക്കേലും മുൻ പ്രസിഡന്റ് അരുൺ കുളമ്പള്ളിയും പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *