കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര കൺവെൻഷൻ നടത്തപ്പെട്ടു

Estimated read time 1 min read

പൂഞ്ഞാർ: റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര കൺവെൻഷൻ മിൽബാർ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു. യൂണിറ്റ് പ്രസിഡൻ്റ് ഡി രാജപ്പൻ ഒഴാങ്കലിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ.എസ്.എസ്.പി ജില്ല കമ്മറ്റി അംഗം അജീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

കെ.എസ്.എസ്.പി 61-ാം മത് സംസ്ഥാന സമ്മേളത്തിൻ്റെ വിജയത്തിനായി പ്രവർത്തനങ്ങൾക്ക് രൂപം കൊടുത്തു. കെ.എസ്.എസ്.പി സംസ്ഥാന നിർവ്വാഹക സമിതി അംഗം ജിസ്‌ ജോസഫ്, ജില്ല ജോയിൻ്റ് സെക്രട്ടറി വിഷ്ണു ശശിധരൻ, പാലാ മേഖലാ പ്രസിഡന്റ് ആർ വേണുഗോപാൽ, സെക്രട്ടറി സതീഷ്കുമാർ എൻ. എസ്, മേഖല കമ്മറ്റി അംഗം തുമാ സുറാജ്, സി.പി.ഐ എം ഏരിയ കമ്മറ്റി അംഗങ്ങളായ ടി.എസ് സ്നേഹാധരൻ, കെ ശശിന്ദ്രൻ, സി.പി.ഐ എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി ടി.എസ് സിജു, യൂണിറ്റ് സെക്രട്ടറി എം.ആർ പ്രസന്നകുമാർ, യൂണിറ്റ് ജോയിൻറ് സെക്രട്ടറി പി.ബി സാനു, യൂണിറ്റ് ബാലവേദി കൺവീനർ ബിന്ദു സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

ഷൈനി പ്രമോദ്, അഡ്വ എബിൻ ജോസഫ്,പി.ജി പ്രമോദ് കുമാർ,എം.പി പ്രമോദ്,നിഷ സാനു,അനീഷ് പി.സി,ജയേഷ് ടി.പി എന്നിവർ പങ്കെടുത്തു.

You May Also Like

More From Author

+ There are no comments

Add yours