തീക്കോയി: ഇടയാടിയിൽ മാത്യു ചെറിയാൻ (മാത്തച്ചൻ–56) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ (തിങ്കൾ) 10ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: മരിയ കിഴക്കേക്കര. മക്കൾ: അലീന, അലൻ (യുകെ), ആൽബി. മരുമക്കൾ: ഗിൽറോയി ആർപ്പത്താനത്ത് കാളിയാർ, അലീന വലിയപറമ്പിൽ (യുകെ).
അമ്പാറനിരപ്പേൽ: പൂവത്തിനാൽ അബ്രഹാം പി.വി (അവിരാച്ചൻ–95) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് ജോൺസ് പള്ളിയിൽ. ഭാര്യ: പ്ലാശനാൽ കാരുപറമ്പിൽ പരേതയായ റോസമ്മ. മക്കൾ: ഷേർളി, ഷീല, ഷാന്റി, ഷൈനി, കുര്യച്ചൻ, സിബിച്ചൻ, പരേതരായ ഷാജി, സണ്ണിച്ചൻ. മരുമക്കൾ: പരേതനായ തോമസ് പുരയിടത്തിൽ (ഇടമറുക്), പ്രഫ. പി.ജെ.തോമസ് പുത്തൻപുരയിൽ (തൃശൂർ), വർക്കിച്ചൻ വലിയവീട്ടിൽ (കുറ്റിയാനിക്കൽ), സാജൻ തോട്ടുങ്കൽ (പാലാ), സ്മിത കവലയ്ക്കൽ (ചമ്പക്കുളം), സ്നേഹ ഉഴുന്നാലിൽ (രാമപുരം), റിനാ മണിയങ്ങാട്ട് (കോതമംഗലം).
കുന്നോന്നി: ഇളംതുരുത്തിയിൽ ഇ എം ഔസേപ്പ് (കുഞ്ഞേപ്പ് ) (82) നിര്യാതനായി. ഭാര്യാ: കുട്ടിയമ്മ ജോസഫ് (ചോങ്കര കുടുംബാംഗം). മക്കൾ: മാത്യു, ജോസുകുട്ടി, ടോം (USA) , മേരിയമ്മ സാജു, ജോർജുകുട്ടി. മരുമക്കൾ: മിനി, റോസിലി,സുനിത, സാജു, ഡോണ. സംസ്കാരം സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് കുന്നോന്നി സെൻ്റ് ജോസഫസ് പള്ളിയിൽ.