അരുവിത്തുറ: കൊണ്ടൂർ ചെറ്റകാരിക്കൽ ത്രേസ്യ വർക്കി (അച്ചാമ്മ–89) അന്തരിച്ചു. മൃതദേഹം ഇന്ന് 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 9.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് അരുവിത്തുറ ജോർജ് ഫൊറോനാ പള്ളിയിൽ. കൊട്ടിയൂർ നമ്പുടാകം കുടുംബാംഗമാണ്. ഭർത്താവ്: സി.ഒ.വർക്കി. മക്കൾ: സിനി, ജോർജ് ജോസഫ് (റിട്ട. എച്ച്എം), ലിസി, ടെസി, നാൻസി (ടീച്ചർ ക്രിസ്തുജ്യോതി ഇഎംഎസ് കയ്യൂർ). മരുമക്കൾ: ഡോ.വർഗീസ് വാരണത്ത് (നെല്ലിയാടി), ജയ്മോൾ തോട്ടപ്പള്ളിൽ (അതിരമ്പുഴ), മാത്തുക്കുട്ടി മരുതാനിയിൽ (തിടനാട്), ഡൊമിനിക് ചിറയാത്ത് (പ്ലാശനാൽ).
മുണ്ടക്കയം: പറത്താനം അയ്മനത്തില്‍ ത്രേസ്യാമ്മ വര്‍ഗീസ് (80) നിര്യാതയായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷ പറത്താനം വ്യാകുലമാതാ പള്ളി സെമിത്തേരിയിൽ. പരേത മണിമല തുണ്ടിയില്‍ കുടുംബാംഗം. മക്കള്‍: ആലീസ്, മോളി, മേരിക്കുട്ടി, റോസിലി, ജെസി, ശാലിനി, ലിന്‍സി. മരുമക്കള്‍: ജോസ് പന്തപ്ലാക്കല്‍, അപ്പച്ചന് നടൂപ്പറമ്പില്‍, പരേതനായ ജോയി (ആയില്ലുമാലില്‍, വേലനിലം ) റ്റോമി ഉറുമ്പില്‍, ബിനു ഞൊണ്ടിമാക്കല്‍, ജെയിംസ് പുതുപ്പറമ്പില്‍, സിബി കൂട്ടുങ്കല്‍.
മുൻമന്ത്രി ടി യു കുരുവിള അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 89 വയസ്സായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് വൈസ് ചെയർമാനാണ്. വി എസ് അച്യുതാനന്ദൻ സർക്കാരിൽ പൊതുമരാമത്ത് മന്ത്രിയായിരുന്നു ടി യു കുരുവിള. 2006, 2011 വർഷങ്ങളിൽ കോതമംഗലത്ത് നിന്ന് നിയമസഭയിൽ എത്തി. റബർ ബോർഡ് അംഗം, സംസ്ഥാന ഹൗസിംഗ് ബോർഡ് ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കൂറുമാറ്റക്കാരായ കേരള കോണ്ഗ്രസുകാര്ക്കിടയില് എക്കാലത്തും പി Read More…