ഷിരൂരിൽ മൃതദേഹം കണ്ടെത്തി. ഷിരൂർ -ഹോന്നവാര കടലോരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാലിൽ വല കുടുങ്ങിയ നിലയിലാണ് മൃതദേഹം. മത്സ്യത്തൊഴലാളികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല. ജീർണ്ണിച്ച നിലയിൽ ഗംഗാവലി പുഴയുടെ സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതതദേഹം കണ്ടെത്തിയത്. ഒരു പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുനന്ത്. ഷിരൂർ മണ്ണിടിച്ചിലിൽ അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്. ഷിരൂർ പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. അങ്കോള സിഐ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മൂന്ന് ദിവസം Read More…
പാലക്കാട്ട് എലപ്പുള്ളിയിലെ ബ്രൂവറിക്കുള്ള പ്രാഥമിക അനുമതി റദ്ദാക്കിയ ഹൈക്കോടതി വിധി സര്ക്കാരിനേറ്റ മറ്റൊരു കനത്ത പ്രഹരമാണെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള. കുടിവെള്ളമില്ലാത്ത നാട്ടില് വെള്ളമടി പ്രോത്സാഹിപ്പിക്കാന് സര്ക്കാര് വെമ്പല് കൊള്ളുകയാണ്. ജനഹിതത്തെ മറികടന്ന് ‘ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം’ എന്ന ചിന്തയാണ് അധികാരികള്ക്ക്. സമ്പൂര്ണ്ണ മദ്യനിരോധനം നടപ്പിലാക്കുകയും മാരക രാസലഹരിയുടെ വ്യാപനം തടയുകയും ചെയ്യുന്ന സര്ക്കാരാണ് ഇനി അധികാരത്തില് വരേണ്ടത്. സംസ്ഥാന സര്ക്കാരിന്റെ മദ്യനയവും, മാരക രാസലഹരികളുടെ വ്യാപനവും Read More…
ആഗസ്റ്റ് 19 ലോക മാനവികത ദിന ആചരണതിന്റെ ഭാഗമായി ഇന്ത്യന് ദന്തല് അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖയുടെ നേതൃത്വത്തില് വൈസ്മെന് വൈക്കം ടെമ്പിൾ സിറ്റിയു മായി ചേർന്ന് ഉല്ലല തേജസ് സന്സ്വിതാ സ്കൂളില് സ്നേഹസ്പര്ശം ആക്ടീവ് ഡെന്റൽ ക്ലിനിക്കിന്റെ ഔപചാരിക ഉദ്ഘാടനം വൈക്കം മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി പ്രീത രാജേഷ് നിർവഹിച്ചു. ഇൻഡ്യൻ ഡെന്റൽ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖ സംഘടിപ്പിച്ച ചടങ്ങില് സംഘാടക സമിതി കണ്വീനര് ഡോ. അഭിനയ ശ്രീദര്ന്റെയും ചെയര്മാന് വൈ എം. ഡി നാരായൺ നായരുടെയും Read More…