aruvithura

അരുവിത്തുറ കോളേജിൽ ബിരുദദാന ചടങ്ങ് രണ്ടിന്; ബഹു: കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥിയാകും

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളെജിലെ 2025 – 26 ബാച്ചിലെ വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങ് ജൂലൈ രണ്ടാം തീയതി വെള്ളിയാഴ്ച രാവിലെ 10. 30 ന് കോളെജിൽ നടക്കും. ബഹു കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.

കോളേജ് മാനേജർ വെരി. റവ. മാത്യു ചന്ദ്രൻ കുന്നേൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് എംജെ സെബാസ്റ്റ്യൻ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് , കോളെജ് ബർസാർ റവ ഫാ. ബിജു കുന്നയ്ക്കാട്ട്, കോളെജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ തുടങ്ങി നിരവധി പ്രമുഖർ സംസാരിക്കും.

കോളേജിൽ നിന്നും ഈ വർഷം റാങ്ക് നേട്ടം കരസ്ഥമാക്കിയവർ, എല്ലാ വിഷയത്തിനും എ പ്ലസ് വിജയം നേടിയവർ തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കും. ബിരുദ ഒന്നാം സെമസ്റ്റർ വിദ്യാർത്ഥികളുടെ ക്ലാസുകൾ ബുധനാഴ്ച്ച ദീക്ഷ ആമുഖ പരിപാടിയോടെ ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *