general

വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശം; നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ ഉത്തരവിറക്കി

വ​ന്യ​ജീ​വി ആ​ക്ര​മ​ണം മൂ​ലം ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​കു​ന്ന കൃ​ഷി​നാ​ശ​ത്തി​ന് വ​നം വ​കു​പ്പ് ന​ൽ​കി​വ​രു​ന്ന ന​ഷ്ട​പ​രി​ഹാ​രം ഇ​ര​ട്ടി​യാ​യി വ​ർ​ധി​പ്പി​ച്ച് സ​ർ​ക്കാ​ർ. പ​ത്ത് വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ന​ഷ്ട​പ​രി​ഹാ​ര നി​ര​ക്കു​ക​ൾ പ​രി​ഷ്ക​രി​ക്കു​ന്ന​ത്. ഇ​തി​ന് മു​മ്പ് 2015 ലാ​യി​രു​ന്നു പ​രി​ഷ്ക​ര​ണം ന​ട​ന്ന​ത്.

തേങ്ങയ്ക്ക് ഒന്നിന് 15 രൂപ നിരക്കിലും, കൊക്കോയ്ക്ക് കിലോയ്ക്ക് 30 രൂപ നിരക്കിലും നഷ്ടപരിഹാരം അനുവദിക്കും. വന്യ ജീവി ആക്രമണം വ്യാപകമായ സാഹചര്യത്തിലാണ് വനം വകുപ്പ് ഇടപെടൽ.

വന്യജീവി ആക്രമണത്തിൽ കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തുകയിൽ വർധന വരുത്താൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി ഷിബു ബേബി ജോൺ നേരത്തെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി, കൃഷിമന്ത്രി, ധനകാര്യമന്ത്രി എന്നിവരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരത്തുക ഇരട്ടിയാക്കാൻ തീരുമാനിച്ചത്.

കുരങ്ങ്‌ ഉൾപ്പെടെയുള്ള വന്യജീവികൾ തേങ്ങ കൊണ്ടുപോയാൽ ഒരു തേങ്ങയ്ക്ക് 15 രൂപ നൽകാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. നിലവിൽ തെങ്ങ് തള്ളിയിട്ടാൽ നഷ്ടപരിഹാരം നൽകിയിരുന്നെങ്കിലും തേങ്ങയ്ക്ക് നൽകിയിരുന്നില്ല. അതുപോലെ കൊക്കോ നശിപ്പിച്ചാൽ ഇനിമുതൽ നഷ്ടപരിഹാരം ലഭിക്കും. ഇതുവരെ കൊക്കോ കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകിയിരുന്നില്ല.

നിലവിൽ വകുപ്പിൽനിന്ന് കിട്ടുന്ന ചെറിയ നഷ്ടപരിഹാരത്തിനായി ആളുകൾ വർഷങ്ങൾ കാത്തിരിക്കേണ്ട സ്ഥിതിയാണ്. കാത്തിരുന്ന്‌ മടുത്ത്‌ പലരും നഷ്ടപരിഹാരം വേണ്ടെന്നുവെക്കുകയാണ് ചെയ്യുന്നത്. ഇതിന് പരിഹാരംകാണാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

2012-ൽ ഉമ്മൻചാണ്ടിയുടെ കാലത്താണ് നഷ്ടപരിഹാരത്തിന് തുക നിശ്ചയിച്ച് ഒരു പട്ടിക തയ്യാറാക്കിയത്. 2015-ൽ ഇതിൽ 10 ശതമാനം വർധനവരുത്തി. പിന്നെ ഇത്രയുംകാലമായിട്ടും ഒരു വർധനയും ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *