അരുവിത്തുറ: അരുവിത്തുറ ആർക്കേഡിലുള്ള മൈൻഡ് സൊലൂഷനിൽവച്ച് രോഗം, അസുഖം,അപകടം എന്നിവ കാരണമുണ്ടാകുന്ന പണം നഷ്ടത്തിൽ നിന്ന് സംരക്ഷണം എന്ന വിഷയത്തിൽ സൗജന്യ ബോധവൽക്കരണ ക്ലാസ് നാളെ (ഞായർ) 11 മുതൽ 1 മണി വരെ നടത്തുന്നു. Ph :9447525840, 9846181347.
അരുവിത്തുറ: സെൻറ് ജോർജ് കോളേജ് കൊമേഴ്സ് വിഭാഗത്തിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പാലാ റീജണൽ ഓഫീസിന്റെയും തൊടുപുഴ ഐഎംഎ ബ്ലഡ് ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഹാരക്ത ദാന ക്യാമ്പ് അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ നടന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എഴുപതാം സ്ഥാപക ദിനവുമായി ബന്ധപ്പെട്ട് എഴുപതിനായിരം യൂണിറ്റ് രക്തം സന്നദ്ധ രക്തദാനത്തിലൂടെ ദാനം ചെയ്യുന്നതിൻ്റെ ഭാഗമായിട്ടാണ് അരുവിത്തുറ സെൻറ് ജോർജ് കോളേജിലെ വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും ഉൾപ്പെടെ അമ്പതിലധികം പേർ മഹാരക്തദാന ക്യാമ്പിൽ Read More…
അരുവിത്തുറ: മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ തൊഴിലാളി വീണു മരിച്ചു. കൊണ്ടൂർ തെക്കേമഞ്ഞാക്കൽ ടി.കെ. കൃഷ്ണൻകുട്ടി (68) ആണ് മരിച്ചത്. ബുധനാഴ്ച ഒരു മണിയോടെ അയൽവാസിയുടെ മുറ്റത്തെ മാവിന്റെ വീടിനോട് ചേർന്ന് നിന്നിരുന്ന ശിഖരം മുറിക്കുന്നതിനിടെയാണ് അപകടം. ഉടൻതന്നെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പാല ജനറൽ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: പരേതയായ ലീലാമണി. മക്കൾ: ക്രണിഷ് കുമാർ, ടി.കെ. ലീന. സംസ്കാരം വ്യാഴാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.
അരുവിത്തുറ: PSWS അരുവിത്തുറ സോൺ വാർഷികാഘോഷം അരുവിത്തുറ സെന്റ് ജോർജ് ഫോറോനാ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ചു വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. 10. am നു രജിസ്ട്രേഷനു ശേഷം വിവിധ കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും ജൈവ കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനവും സമ്മേളനത്തോ ടനുബന്ധിച്ചു നടത്തപ്പെട്ടു. അരുവിത്തുറ സോണിലെ വിവിധ സ്വാശ്രയ സംഘങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും കോട്ടയം വനിതവികസന കോർപറേഷനിലെ ശ്രീ. റോഷിൻ ജോൺ നയിക്കുന്ന ക്ലാസും നടന്നു. തുടർന്ന് 1.30.പി.എം ന് വെരി.റവ.ഫാ.സെബാസ്റ്യൻ വെട്ടുകല്ലേലിൻറ ( വികാർ സെന്റ് Read More…