Erattupetta News

ലയൻസ് ക്ലബ് ഓഫ് അരുവിത്തുറ കാരുണ്യത്തിന്റെ നിറവിൽ

മേലുകാവുമറ്റം : ലയൻസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ ലയൻസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 B യുടെ പ്രധാന പ്രൊജക്റ്റുകളിൽ ഒന്നായ ഹങ്കർ റിലീഫിന്റെ പ്രോജെക്ടിന്റെ ഭാഗമായി സെന്റ് തോമസ് മേലുകാവ്‌ ബാലമന്ദിരത്തിലെ കുട്ടികളുമായി ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ഉല്ലാസ യാത്ര സംഘടിപ്പിച്ചു.

പരിപാടിയുടെ ഉത്ഘാടനം ഡിസ്ട്രിക്ട് ഗവർണർ MJF ലയൻ Dr സണ്ണി V സഖറിയ നിർവഹിക്കുകയും മേലുകാവ് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട്ട് അധ്യക്ഷത വഹിക്കുകയും ഡിസ്ട്രിക്ട് കോർഡിനേറ്റർ ലയൺ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.

ചടങ്ങിൽ ലയൻസ് ക്ലബ് പ്രസിഡണ്ട്‌ ലയൺ. Dr കുര്യാച്ചൻ ജോർജ് സെക്രട്ടറി ലയൺ. ജോജോ പ്ലാത്തോട്ടം, അഡ്മിനിസ്ട്രേറ്റർ ലയൺ. ജോസ് മനയ്‌ക്കൽ, ട്രഷററർ ലയൺ.മാത്യു വെള്ളാ പ്പണിയിൽ, പേർസണൽ ഇൻചാർജ് സിസ്റ്റർ ഫ്രാൻസില്ല,സിസ്റ്റർ സ്‌നോ മേരി, സിസ്റ്റർ ലിൻസി സിസ്റ്റർ. മെറിൻ,ലയൻ മെമ്പേഴ്സും സിസ്റ്റേഴ്‌സും ബാലമന്ദിരത്തിലെ കുട്ടികളും പങ്കെടുത്തു.

Leave a Reply

Your email address will not be published.