കാഞ്ഞിരപ്പള്ളി: നെല്ലാകുന്നിൽ മിലൻ പോൾ (ജോസഫ്, 17) മൃതശരീരം നാളെ (തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് 2 മണിക്ക് സെന്റ് . ആന്റണീസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വിദ്യാർത്ഥികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുവാനായി കൊണ്ടുവരും. അതിന് ശേഷം മൃതശരീരം ഭവനത്തിലേക്ക് കൊണ്ടു പോകും. മൃതസംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച (13-02-2024) രാവിലെ 9.30 ന് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ പിതാവിന്റെ കാർമ്മികത്വത്തിൽ ഭവനത്തിൽ ആരംഭിച്ച് ആനക്കല്ല് സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും.
പ്ലാശനാൽ സെന്റ് ആന്റണീസ് എച്ച്എസ്എസ് റിട്ട. പ്രധാനാധ്യാപകൻ ഈരൂരിക്കൽ ഇ.എം.ദേവസ്യ (90) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: രാമപുരം പള്ളിവാതുക്കൽ ത്രേസ്യാമ്മ. മക്കൾ: ഷേർലി, ഷാലറ്റ്, ഷിബി (തലപ്പുലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്), ഷോബിൻ. മരുമക്കൾ: ജോസ് പ്ലാശനാൽ കടനാട് (ഗ്രാമപ്പഞ്ചായത്തംഗം കടനാട്), ജോർജ് വെള്ളാങ്കൽ രണ്ടാർ (മൂവാറ്റുപുഴ), സജിമോൾ കൊച്ചുകരോട്ട് കെഴുവംകുളം (റിട്ട. അധ്യാപിക, സെന്റ് ആന്റണീസ് എച്ച്എസ്എസ് പ്ലാശനാൽ), ഷാനി എടേട്ട് (പാലാ).
ഈരാറ്റുപേട്ട :വലിയ വീട്ടിൽ ഇബ്രാഹിം കുട്ടി (75) അന്തരിച്ചു. ഭാര്യ: സഫിയ നാകുന്നത്ത് കുടുംബാംഗം. മക്കൾ: നാസറുദ്ദിൻ,ഷൈല, സൈറ, സൗമി, സമദ്, തൽഹത്ത്. മരുമക്കൾ: സലീം, ഷിഹാബ്, അനസ് നാസർ (കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്), ഷാഹിദ, ഷാഹിന, ജസ്ന. ഖബറടക്കം ശനിയാഴ്ച 10 മണിക്ക് ഈരാറ്റുപേട്ട നൈനാർ മസ്ജിദ് ഖബർസ്ഥാനിൽ.