Blog

ഡി .സി.എല്‍ പെറ്റ്‌സ് ക്യാമ്പ്: രജിസ്‌ട്രേഷന്‍ ഏപ്രില്‍ 3 വരെ

തൊടുപുഴ: രണ്ടാമത് പ്രവിശ്യാ ഡി.സി.എല്‍ പെറ്റ്‌സ് ക്യാമ്പ് ഏപ്രില്‍ 11 മുതല്‍ 13 വരെ മുട്ടം ഷന്താള്‍ ജ്യോതി പബ്ലിക് സ്‌കൂളില്‍ നടക്കും. 4 മുതല്‍ 10 വരെ ക്ലാസുകാര്‍ക്ക് ജാതിമത ഭേദമില്ലാതെ ക്യാമ്പില്‍ പങ്കെടുക്കാം.

ക്യാമ്പിന്റെ വിജയത്തിനായി പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസ് ലിന്‍ – ചെയര്‍പേഴ്‌സണ്‍, കോ – ഓര്‍ഡിനേറ്റര്‍ റോയ് ജെ. കല്ലറങ്ങാട്ട് – ജനറല്‍ കണ്‍വീനര്‍, തോമസ് കുണിഞ്ഞി – ക്യാമ്പ് ചീഫ്, എബി ജോര്‍ജ് – ഓര്‍ഗനൈസര്‍, ബീന സണ്ണി – ഡയറക്ടര്‍, ബിനോജ് ആന്റണി, റോയി വി ജോര്‍ജ്, സിസ്റ്റര്‍ ആല്‍ഫി നെല്ലിക്കുന്നേല്‍, ഫിലിപ്പുകുട്ടി ടി.എം, ദീപ ബിനു, ജോസ്‌ന ആന്റോ, മരിയ ജോസ്, മധു എ.എം: ഉപസമിതി ചെയര്‍മാന്‍മാര്‍, സിബി കെ. ജോര്‍ജ്, മെറീന സെബാസ്റ്റ്യന്‍, ജോസ് ചുവപ്പുങ്കല്‍, റെജീന സെബാസ്റ്റ്യന്‍, സിസ്റ്റര്‍ അല്‍ഫോന്‍സ, ബിന്ദു ജോസഫ്, ലിയ തെരസ് ബിജു, സിസ്റ്റര്‍ റോസ്മിന്‍: കണ്‍വീനര്‍മാര്‍ എന്നിവര്‍ ഭാരവാഹികളായ സംഘാടക സമിതി പ്രവര്‍ത്തിച്ചു വരുന്നു.

ഏപ്രില്‍ 4 ന് മുമ്പായി 9497279347 എന്ന വാട്‌സാപ്പ് നമ്പരില്‍ പേര്, ക്ലാസ്, സ്‌കൂള്‍ – വീട് മേല്‍വിലാസം എന്നിവ സഹിതം രജിസ്റ്റര്‍ ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *