പെരുന്നിലം : പ്ലാത്തോട്ടത്തിൽ ബെന്നി സെബാസ്റ്റ്യൻ (60 ) നിര്യാതനായി. ഭൗതീകശരീരം നാളെ (തിങ്കളാഴ്ച) വൈകുന്നേരം 5 ന് വീട്ടിൽ കൊണ്ടുവരും. മൃതസംസ്കാര ശുശ്രുഷകൾ ( 04-02-2025) ചൊവ്വാഴ്ച രാവിലെ 10ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
പെരിങ്ങുളം: ഐക്കരപ്പറമ്പിൽ എ.റ്റി. ജോസഫ് (89) അന്തരിച്ചു. സംസ്കാരം ഇന്ന് (ശനിയാഴ്ച) 11 ന് പെരിങ്ങുളം തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. ഭാര്യ ലീലാമ്മ പെരിങ്ങുളം പുന്നത്താനത്ത് കുടുംബാംഗം. മക്കൾ: ഷാജു ജോസ് (ഡിവൈഎസ്പി ഇടുക്കി വിജിലൻസ്), ലിൻസി, ജോർജ്ജിയ, ജോസ്മോൻ. മരുമക്കൾ: ജയന്തി ഷാജു പൂങ്കുടിയിൽ കൊണ്ടാട് (അധ്യാപിക, ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂൾ പയ്യാനിത്തോട്ടം), അനിൽ കല്ലൂപ്പാറ പാലാ, മാത്തുക്കുട്ടി (ബാബു) വഞ്ചിയിൽ മുണ്ടക്കയം, കൊച്ചുറാണി താന്നിപ്പൊതിയിൽ മംഗളഗിരി.
തീക്കോയി: പുതനപ്രകുന്നേൽ അന്നമ്മ ജോസഫ് (90) അന്തരിച്ചു. മൃതദേഹം നാളെ രാവിലെ 9ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ (വ്യാഴം) 3ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. തീക്കോയി അഴകത്തേൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പി.എം.ജോസഫ്. മക്കൾ: മേരിക്കുട്ടി, സിസ്റ്റർ ഗ്ലാഡിയ കൊല്ലം (റിട്ട. പ്രിൻസിപ്പൽ നിലമ്പൂർ), പി.ജെ.മാത്യു (പി.ജെ.ട്രേഡേഴ്സ് എറണാകുളം), ജെസ്സി, പി.ജെ.കുര്യാച്ചൻ (പവർകോ എറണാകുളം), ഫ്ലോസി, വിനോദ്. മരുമക്കൾ: ബേബി ഒഴാക്കൽ (പൂഞ്ഞാർ), ലത കൂട്ടുങ്കൽ കോതമംഗലം (റിട്ട. അപ്പോളോ Read More…