യുഡിഎഫ് ക്യാമ്പിന്റെ ആവേശം വാനോളം ഉയർത്തി പാലാ നഗരസഭയിൽ മാണി സി കാപ്പൻറെ മണ്ഡലപര്യനവും റോഡ് ഷോയും. വൈകുന്നേരം 4 മണിക്ക് മരിയൻ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പര്യടനം 14 പോയിന്റുകളിലെ സ്വീകരണം ഏറ്റുവാങ്ങി പന്ത്രണ്ടാം മൈലിൽ സമാപിച്ചു. തുടർന്ന് കൊട്ടാരമറ്റത്തുനിന്ന് ആരംഭിച്ച റോഡ് ളാലം പാലം ജംഗ്ഷനിൽ സമാപിച്ചു. യുഡിഎഫ് അധികാരത്തിലേർന്നുകൂടെ പാലായിൽ സ്വപ്ന തുല്യമായ വികസനം ഒരുക്കുമെന്ന് വോട്ടർമാരെ അഭിസംബോധന ചെയ്ത കാപ്പൻ വ്യക്തമാക്കി. കഴിഞ്ഞ അഞ്ചു വർഷക്കാലത്തിനിടയിൽ ഒരുപാട് വെല്ലുവിളികളെ അതിജീവിച്ചാണ് 250 Read More…
pala
ജോസ് കെ മാണി മനുഷ്യസ്നേഹിയായ രാഷ്ട്രീയ നേതാവ്: എം എ ബേബി
പാലാ: ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അകാരണമായി ജയിലിൽ അടച്ചപ്പോൾ അവിടേക്ക് ആദ്യ മോടിയെത്തിയ ജോസ് കെ മാണിയിൽ കണ്ടത് മനുഷ്യസ്നേഹിയായ രാഷ്ട്രീയ നേതാവിനെയാണെന്ന് സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം എ ബേബി. ദിവസങ്ങളോളം അവിടെ താമസിച്ചു കന്യാസ്ത്രീകളുടെ പ മോചനത്തിനുവേണ്ടി ജോസ് കെ മാണിയുടെ നേതൃത്വത്തിൽ ഇടത് എംപിമാർ നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നു. ഛത്തീസ്ഗഡ്ഡിലെ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഭൂപേഷ് ബാഗേൽ കന്യാസ്ത്രീകളെ ജയിലിലടച്ച സംഭവത്തെ അപലപിക്കുവാൻ പോലും തയ്യാറായില്ല. ആ സംഭവത്തിൽ Read More…
ഗുരുതര പരുക്കേറ്റ പാലക്കാട് സ്വദേശി കോട്ടയം പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സയിലൂടെ പുതുജീവിതത്തിലേക്ക്
പാലാ: വാഹനാപകടത്തിൽ മസ്തിഷ്കത്തിലും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റ 31 വയസ്സുകാരന് മാർ സ്ലീവാ മെഡിസിറ്റി പാലായിൽ നടത്തിയ സങ്കീർണ്ണമായ ശസ്ത്രക്രിയകളിലൂടെ പുനർജന്മം. ട്രോമാറ്റിക് ബ്രെയിൻ ഇൻജുറിക്ക് ഒപ്പം, രണ്ട് വശങ്ങളിലെയും മസ്തിഷ്ക കോശങ്ങൾ നശിക്കുന്ന അതീവ ഗുരുതരമായ അവസ്ഥ (ബൈലാറ്ററൽ സെറിബെല്ലാർ ഇൻഫാർക്ഷൻ ) ബാധിച്ച പാലക്കാട് സ്വദേശിയായ യുവാവിനെയാണ് അതിവിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. റോഡ് അപകടത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥയിലാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിൽ രക്തസ്രാവം, നട്ടെല്ലിന് ഒന്നിലധികം ഒടിവുകൾ, സുഷുമ്ന നാഡിക്ക് അമർച്ച, Read More…
സ്വകാര്യ സ്ഥാപനങ്ങളിൽ വോട്ട് തേടി മാണി സി കാപ്പൻ
പാലാ :പെസഹാ വ്യാഴാഴ്ചയായതിനാൽ പരസ്യപ്രചരണം ഒഴിവാക്കിയ യുഡിഎഫ് സ്ഥാനാർത്ഥി മാണി കാപ്പൻ എംഎൽഎ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരെ നേരിൽകണ്ട് വോട്ട് തേടി. രാമപുരത്തെ സ്വകാര്യ ഫാക്ടറികളിലെ ജീവനക്കാരെ നേരിൽ കണ്ടാണ് വോട്ട് തേടിയത്. യുഡിഎഫ് സ്ഥാനാർത്ഥി മാണിസി കാപ്പന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അദ്ദേഹത്തിനു വേണ്ടി വോട്ട് തേടിയും കെപിസിസി വർക്കിംഗ് പ്രസിഡണ്ടും വടകര എംപിയുമായ ഷാഫി പറമ്പിൽ പാലായിൽ എത്തി. പൂഞ്ഞാറിൽ റോഡ് ഷോയ്ക്ക് ആയി പോകുന്ന വഴിയാണ് ഷാഫി പാലായിൽ എത്തിയത്. യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ കാൻസർ രോഗനിർണയത്തിനുള്ള പെറ്റ് സ്കാൻ 50% കുറവ് നിരക്കിൽ മെയ് 30 വരെ
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ കാൻസർ രോഗനിർണയത്തിനുള്ള പെറ്റ് സ്കാൻ 50 % കുറവ് നിരക്കിൽ ചെയ്യാൻ അവസരം. 2026 മെയ് 30 വരെയാണ് കുറവ് നിരക്ക് ലഭ്യമാകുക. കാൻസർ രോഗ നിർണയം 7 മിനിറ്റിനുള്ളിൽ അറിയാവുന്ന അത്യാധുനിക ഡിജിറ്റൽ പെറ്റ് സി.ടി യാണ് രോഗ നിർണയത്തിനായുള്ളത്. 80 സ്ലൈസ് ഉള്ള പെറ്റ് സിടി യന്ത്രം ആയതിനാൽ ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഇമേജുകൾ കിട്ടുമെന്നതും പത്യേകതയാണ്. ബുക്കിംഗിനായി വിളിക്കുക – 9188925708 , 9757231602.
പാലായെ എ ക്ലാസ് മണ്ഡലമാക്കും : ജോസ് കെ മാണി
പാലാ :വികസന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിൽ സംസ്ഥാനത്തെ ക്ലാസ് മണ്ഡലമാക്കി പാലായെ മാറ്റിയെടുക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി.എംഎൽഎ ഫണ്ട് വിനിയോഗം മാത്രമല്ല ഒരു ജനപ്രതിനിധിയുടെ ചുമതലയെന്ന ഉറച്ച ബോധ്യത്തോടെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കും. വിദ്യാഭ്യാസ ആരോഗ്യ_ ടൂറിസം മേഖലകളിൽ പുതിയ കാലഘട്ടം തുറന്നിടുന്ന അനന്ത സാധ്യതകൾ പാലായിൽ എത്തിക്കുന്നതിന് ജനപ്രതിനിധി എന്ന നിലയിൽ കഠിനാധ്വാനം ചെയ്യും. ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾ പഠിക്കാൻ എത്തുന്ന ആധുനിക സ്ഥാപനങ്ങളുള്ള കേരളത്തിലെ മുഖ്യ മേഖലയായി പാലാ വളരണം എന്ന കാഴ്ചപ്പാടോടെ പദ്ധതികൾ Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ പീഡിയാട്രിക് സർജറി ക്യാമ്പ് മെയ് 31 വരെ
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ പീഡിയാട്രിക് സർജറി ക്യാമ്പ് മെയ് 31 വരെ നടത്തും. കുട്ടികളിലെ ജനിതകപ്രശ്നങ്ങൾ, ഹെർണിയ, മൂത്രവിസർജന സംബന്ധമായ അസുഖങ്ങൾ,സ്കോളിയോസിസ്, വയറിനുള്ളിലെ മറ്റ് രോഗങ്ങൾ എന്നിവയ്ക്ക് ശസ്ത്രക്രിയ വേണ്ട കുട്ടികൾക്ക് വിദഗ്ധ പീഡിയാട്രിക് സർജന്മാരുടെ നേതൃത്വത്തിൽ പരിശോധനയും ശസ്ത്രക്രിയകൾക്കും പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. റജിസ്ട്രേഷനും കൺസൾട്ടേഷനും സൗജന്യമാണ്. തുടർന്നുള്ള ഐ.പി, ലാബ്, റേഡിയോളജി, സേവനങ്ങൾക്ക് കൺസഷനും ഏർപ്പെടുത്തിയിട്ടുണ്ട്. ബുക്കിംഗിനായി ബന്ധപ്പെടുക. ഫോൺ – 8606966529, 7907742620
ബിജെപി വിജയിച്ചാൽ പാലായിൽ കാർഷിക വ്യവസായ രംഗത്ത് വൻ കുതിച്ചുചാട്ടം ഉണ്ടാകും : അഡ്വ. ഷോൺ ജോർജ്
പാലാ: ബിജെപി വിജയിച്ചാൽ പാലായിൽ കാർഷിക വ്യവസായ രംഗത്ത് വൻ കുതിച്ചുചാട്ടം ഉണ്ടാകും എന്ന് എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ്. സുഗന്ധവ്യഞ്ജന, കാർഷിക വ്യാപാരത്തിലൂടെ ലോക ഭൂപടത്തിൽ ഇടം പിടിച്ച പാലായുടെ സംരഭകത്വം തിരിച്ചു പിടിക്കാൻ ആവശ്യമായ പദ്ധതികൾ കേന്ദ്ര സർക്കാരിൻ്റെ സഹായത്തോടെ ആവിഷ്ക്കരിച്ച് നടപ്പാക്കും. ജോലി തേടുന്നവർക്ക് പകരം ജോലി നൽകുന്നവരെ സൃഷ്ടിക്കാനുള്ള സാഹചര്യം ഒരുക്കും. കുരുമുളക്, റബർ തുടങ്ങിയ കാർഷിക ഉത്പനങ്ങളെ കേവലം അസംസ്കൃത വസ്തുക്കളായി വിൽക്കാതെ മൂല്യ വർദ്ധനവ് നടത്തുന്ന അഗ്രോ Read More…
എഫ്സിആർഎ ഭേദഗതി; ആശങ്കകൾ അടിസ്ഥാന രഹിതം :അഡ്വ.ഷോൺ ജോർജ്
പാലാ: എഫ്സിആർഎ നിയമ ഭേദഗതി എൻജിഒകൾക്ക് വരുന്ന വിദേശ നിക്ഷേപം നിയന്ത്രിക്കാൻ ഉദേശിച്ചുള്ളതാണ് എന്നും അതിൽ ക്രൈസ്തവ സഭകൾക്ക് യാതൊരു ആകുലതയും ആശങ്കയും ആവശ്യമില്ലന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടൻ്റ് അഡ്വ: ഷോൺ ജോർജ്. ക്രൈസ്തവ സഭകളുടെ അക്കൗണ്ടുകളും കണക്കുകളുമെല്ലാം കൃത്യമാണ്. എന്തെങ്കിലും വിധത്തിലുള്ള തിരിമറികൾ നടത്തുന്ന സ്ഥാപനങ്ങൾക്കും അക്കൗണ്ടുകൾക്കും മാത്രമേ ആശങ്കപ്പെടെണ്ട കാര്യമുള്ളൂ. ചില എൻജിഒകൾ വഴി നമ്മുടെ നാട്ടിലേക്ക് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള പണം എത്തുന്നുണ്ട്. അത്തരം സംഘടനകളെ നിയന്ത്രിക്കാൻ നിയമം വരുമ്പോൾ അത് ക്രൈസ്തവ Read More…
എഫ്സിആർഎ ഭേദഗതി; ആശങ്കകൾ അടിസ്ഥാന രഹിതം അഡ്വ: ഷോൺ ജോർജ്
പാലാ: എഫ്സിആർഎ നിയമ ഭേദഗതി എൻജിഒകൾക്ക് വരുന്ന വിദേശ നിക്ഷേപം നിയന്ത്രിക്കാൻ ഉദേശിച്ചുള്ളതാണ് എന്നും അതിൽ ക്രൈസ്തവ സഭകൾക്ക് യാതൊരു ആകുലതയും ആശങ്കയും ആവശ്യമില്ലന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടൻ്റ് അഡ്വ: ഷോൺ ജോർജ്. ക്രൈസ്തവ സഭകളുടെ അക്കൗണ്ടുകളും കണക്കുകളുമെല്ലാം കൃത്യമാണ്. എന്തെങ്കിലും വിധത്തിലുള്ള തിരിമറികൾ നടത്തുന്ന സ്ഥാപനങ്ങൾക്കും അക്കൗണ്ടുകൾക്കും മാത്രമേ ആശങ്കപ്പെടെണ്ട കാര്യമുള്ളൂ. ചില എൻജിഒകൾ വഴി നമ്മുടെ നാട്ടിലേക്ക് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള പണം എത്തുന്നുണ്ട്. അത്തരം സംഘടനകളെ നിയന്ത്രിക്കാൻ നിയമം വരുമ്പോൾ അത് ക്രൈസ്തവ Read More…










