ഇന്ന് കോട്ടയം ടൗണിൽ മുഖ്യമന്ത്രി കർഷക സംഘം സംസ്ഥാന സമ്മേള വേദിയിൽ പ്രസംഗിക്കുകയാണ്. ഈ പരിപാടിയിലേക്ക് കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും സിപിഎം നേതൃത്വത്തിൽ പ്രൈവറ്റ് ബസുകളിലാണ് ആളുകളെ കോട്ടയത്ത് എത്തിക്കുന്നത്. എന്നാൽ ഇതിൽ ഒരു പ്രൈവറ്റ് ബസ്സിനു പോലും അവരവരുടെ റൂട്ട് വിട്ട് കോട്ടയത്തേയ്ക്ക് വരാൻ നിയമപരമായി അവകാശമുള്ളതല്ല.
നിയമം ലംഘിച്ചുകൊണ്ടാണ് സിപിഎം പ്രവർത്തകരുമായി 90% ബസ്സുകളും ഇന്ന് കോട്ടയത്ത് എത്തിയിട്ടുള്ളത്. ഈ പോകുന്ന വാഹനങ്ങളിൽ ഏതെങ്കിലും ഒരു വാഹനത്തിന് അപകടം പറ്റിയാൽ പെർമിറ്റ് ലംഘിച്ച് വാഹനം ഓടിച്ചതിന് ഇൻഷുറൻസ് പോലും ലഭ്യമാകുന്ന സാഹചര്യമില്ല.
പ്രൈവറ്റ് ബസുകളെ നിലക്കുനിർത്തുമെന്നും അതുപോലെ മോട്ടോർ വാഹന നിയമങ്ങൾ കർശനമായി നടപ്പിലാക്കുമെന്നും പറയുന്ന സർക്കാർ ഈ നിയമ ലംഘനത്തിതിരെ നടപടിയെടുക്കാൻ തയ്യാറാകുമോ? പ്രസ്തുത വണ്ടികൾക്കെതിരെ നടപടി സ്വീകരിക്കാൻ ആർ.റ്റി.ഓയ്ക്ക് ചങ്കൂറ്റം ഉണ്ടോ? എന്ന് അഡ്വ. ഷോൺ ജോർജ് ചോദിച്ചു.