പാലാ: വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞ് വീണു മരിച്ചു. എസ് സി മോർച്ച എലിക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് ഒറ്റപ്ലാക്കൽ രാജൻ പി റ്റി (57) ആണ് മരിച്ചത്. പാലാ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജിൻ്റെ തിരഞ്ഞടുപ്പ് പര്യടനത്തോട് അനുബന്ധിച്ച് നടത്തിയ വാഹന റാലിക്കിടെ കൂരാലി പ്രാവിൻകൂടിന് സമീപം വാഹനത്തിൽ നിന്നും കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ പൊൻകുന്നത്തെ കെ വി എം എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിജെപിയുടെ പാലാ Read More…
obituary
മണ്ണംപ്ലാക്കൽ എം.ഡി.അലക്സാണ്ടർ നിര്യാതനായി
കളത്തുകടവ്: മണ്ണംപ്ലാക്കൽ റിട്ട. പഞ്ചായത്ത് സ്പെഷൽ ഓഫിസർ മണ്ണംപ്ലാക്കൽ എം.ഡി.അലക്സാണ്ടർ (97) നിര്യാതനായി. മൃതദേഹം ശനിയാഴ്ച രാവിലെ 9നു വസതിയിൽ കൊണ്ടുവരും. സംസ്കാരം ശനിയാഴ്ച (4/04/2024) വൈകിട്ട് 4 മണിക്ക് കളത്തുകടവ് സെന്റ് ജോൺ വിയാനി പള്ളിയിൽ. ഭാര്യ: ചങ്ങനാശേരി ചക്കലായിൽ പരേതയായ കൊച്ചുമറിയാമ്മ. മക്കൾ: സണ്ണി, ബേബി, ബെന്നി, ജോസി, ബോബി, നിമ്മി, അനു, സോളി. മരുമക്കൾ: തങ്കമ്മ നിലവുംതറ (കാവാലം), ഡെൽഫി അക്കര (ഒല്ലൂർ), പരേതയായ ലില്ലി കിടങ്ങത്താഴം (പൂഞ്ഞാർ), ലാലി (ആലുവ), ഡെയ്സി Read More…
ആലഞ്ചേരിയിൽ മേരിക്കുട്ടി ജോസഫ് നിര്യാതയായി
ആലഞ്ചേരിയിൽ മേരിക്കുട്ടി ജോസഫ് (44) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (02.04.2026) വൈകുന്നേരം 5:30 ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
കുളത്തുങ്കൽ വിഷ്ണുദേവ് എസ് നിര്യാതനായി
പൂഞ്ഞാർ: സിപിഐഎം പൂഞ്ഞാർ ഏരിയ കമ്മിറ്റി അംഗവും ഈരാറ്റുപേട്ട ഹൗസിങ് കോ ഓപ്പറേറ്റീവ് സഹകരണ സംഘം പ്രസിഡന്റുമായ കുളത്തുങ്കൽ കെ ശശിന്ദ്രന്റെ മകൻ വിഷ്ണുദേവ് എസ് (41) ഈരാറ്റുപേട്ട ട്രഷറി ജീവനക്കാരൻ നിര്യാതനായി. സംസ്കാരം നാളെ (31-03-2026 ചൊവ്വ) രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശാരി തമ്പലക്കാട് മംഗലത്ത് വടക്കേതിൽ കുടുംബാഗം. മകൾ: ദക്ഷ വിഷ്ണുദേവ് മാതാവ്: പൊന്നമ്മ എൻ.എൻ (റിട്ട. മീനച്ചിൽ ഈസ്റ്റ് ബാങ്ക് പൂഞ്ഞാർ, ഈരാറ്റുപേട്ട ബ്ലോക്ക് പട്ടികജാതി സഹകരണ സംഘം ഡയറകർ ബോർഡ് Read More…
കാഞ്ഞിരപ്പള്ളി പൂതക്കുഴി മുംതാസ് മാൻസിൽ അബാൻ ഷെമീർ അന്തരിച്ചു
കാഞ്ഞിരപ്പള്ളി: പൂതക്കുഴി ജുമാ മസ്ജിദ് ലെയ്നിൽ മുംതാസ് മൻസിൽ അബാൻ ഷെമീർ (16 ) അന്തരിച്ചു. കബറടക്കം തിങ്കളാഴ്ച പകൽ 12ന് കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് നൈനാർ പള്ളി കബർസ്ഥാനിൽ . അബാൻ കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിലെ 9 -ാം ക്ലാസ്സ് വിദ്യാർത്ഥി ആണ്. പിതാവ് അഡ്വ: പി.എ. ഷെമീർ (കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, കോട്ടയം ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി), മാതാവ്: നസിയ ഷമീർ, സഹോദരങ്ങൾ: സമാ ഷമീർ, Read More…
കണിയാംപറമ്പിൽ ബേബി നിര്യാതനായി
അരുവിത്തുറ: കണിയാംപറമ്പിൽ ബേബി (68) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ. ഭാര്യ: മോളി ബേബി. മക്കൾ: സാജൻ, സജിൻ. മരുമക്കൾ: രമ്യ സാജൻ, മരിയ സജിൻ.
കൊട്ടാരംകുന്നേൽ ചാക്കോ വർക്കി (അപ്പച്ചൻ) നിര്യാതനായി
അരുവിത്തുറ : കൊട്ടാരംകുന്നേൽ ചാക്കോ വർക്കി (അപ്പച്ചൻ, 76) നിര്യാതനായി. മൃതസംസ്കാര ശുശ്രുഷകൾ 12.30 ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽസംസ്കരിക്കും.
ഇടമനയിൽ ജെയിംസ് പി. ജോസഫ് (ബാബു) നിര്യാതനായി
പേണ്ടാനംവയൽ: ഇടമനയിൽ ജെയിംസ് പി. ജോസഫ് (ബാബു-58) നിര്യാതനായി. സംസ്കാരം: ഇന്ന് (24/3/26-ചൊവ്വാ ) 3.30 ന് ചെറുകര ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ: ഷൈബി തച്ചേരിൽ കുടുംബാംഗം. മക്കൾ: അനു, ജെഫിൻ. മരുമകൻ: ട്വിങ്കിൾ വെളുത്തേടത്തു പറമ്പിൽ രാജാക്കാട്.
പനച്ചിയ്ക്കൽ ചന്ദ്രൻ നിര്യാതനായി
കുന്നോന്നി: പനച്ചിയ്ക്കൽ ചന്ദ്രൻ (68) നിര്യാതനായി. സംസ്കാരം നാളെ (23-03-2026 )(തിങ്കൾ) വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ കൊടുങ്ങൂർ കൊല്ലംകുന്നേൽ കുടുംബാംഗം. മക്കൾ: സുജിത്ത് പി.സി (പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തംഗം), രാജി. മരുമക്കൾ: അരുണിമ വാഴപ്പള്ളിൽകരോട്ട് കിടങ്ങൂർ, മനോജ് ചങ്ങാലികുഴിയിൽ പൊൻകുന്നം.
റവ. ഡോ.സെബാസ്റ്റ്യൻ ആലപ്പാട്ടുകുന്നേൽ അരുവിത്തുറയുടെ അക്ഷര തേജസ്സ് വിടവാങ്ങി
അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജസ്സ് കോളേജിനെ നാടിൻ്റെ ബഹുമുഖ വളർച്ചയ്ക്ക് ഉപയുക്തമാക്കിയ അരുവിത്തുറയുടെ പ്രിയ ആലപ്പാട്ടുകുന്നേലച്ചൻ നിത്യതയിലേക്ക് യാത്രയായി. സുദീർഘമായ 20 വർഷം അരുവിത്തുറ കോളേജിന്റെ അധ്യാപകനായും പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ച അദ്ദേഹം അരുവിത്തുറയുടെ സമഗ്ര വളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകി. അരുവിത്തുറ കോളേജ് കടവിൽ നിന്നും പൂഞ്ഞാർ ഹൈവേയിലേക്ക് ഒരു പാലം എന്ന പ്രദേശവാസികളുടെ ചിരകാല അഭിലാഷം പൂർത്തിയാക്കുവാൻ 1997 ൽ സർക്കാരിൻ്റെ കോൺട്രിബ്യൂഷൻ സ്കീമിലേക്ക് 18 ലക്ഷം രൂപ കോളേജിന്റെ വിഹിതമായി അടച്ച് 1998 പാലത്തിൻ്റെ Read More…











