obituary

കുന്നുംപുറത്ത് ഔസേപ്പ് തോമസ് (കുഞ്ഞേപ്പ്ചേട്ടൻ) നിര്യാതനായി

കുന്നോന്നി: കുന്നും പുറത്ത് ഔസേപ്പ് തോമസ് (കുഞ്ഞേപ്പ്ചേട്ടൻ- 95) അന്തരിച്ചു. സംസ്കാരം നാളെ (ചൊവ്വ) വൈകുന്നേരം നാലിന് വീട്ടിൽ ആരംഭിച്ച്കുന്നോന്നി സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ പരേതയായ മറിയം (മാമ്മി) തീക്കോയി കുന്നേൽകുടുംബാംഗം. മക്കൾ: തങ്കമ്മ,മേഴ്സി,സിസ്റ്റർ ജെയ (ആർ.എൻ.ഡി.എം പറ്റ്നാ) സോഫി, തോമസ്, സിബി, ജെസി, സാജൻ, ബോബി. മരുമക്കൾ: വർഗീസ് ചക്കാലത്ത് (പത്തനംതിട്ട) ,ജോണിവലിയപറമ്പിൽ (പെരിങ്ങുളം),അപ്പച്ചൻ അറമത്ത് (തീക്കോയി), ആലീസ് കരിനാട്ട് (തൊടുപുഴ), ഷിബി കാരായ്ക്കാട്ട്കാവാലി, സോമി മേനപ്പാട്ട്പടിക്കൽ (തീക്കോയി), റോസി പുത്തൻവീട്ടിൽ (തകഴി),ബിനു നീണ്ടൂർ Read More…

obituary

യുവ മിഷനറി വൈദികനായ പട്ടേട്ട് സുരേഷ് അച്ഛൻ്റെ മരണം വെള്ളികുളം ഇടവകക്ക് നൊമ്പരമായി

വെള്ളികുളം: മുപ്പത്തിമൂന്നാമത്തെ വയസ്സിൽ യുവമിഷനറി വൈദികനായ പട്ടേട്ട് സുരേഷ് അച്ഛൻ്റ ആകസ്മിക വിയോഗം നാടിനു നൊമ്പരമായി മാറി. വെള്ളികുളം ഇടവകാംഗവും ദിവ്യകാരുണ്യ മിഷനറി സന്ന്യാസ സഭാംഗവുമായ സുരേഷ് അച്ഛൻ 2021 മുതൽ അരുണാചൽ പ്രദേശിൽ മിഷനറി വൈദികനായി ശുശ്രൂഷ ചെയ്തു വരികയായിരുന്നു. ഇക്കഴിഞ്ഞ രണ്ടാഴ്ചത്തെ അവധിക്ക് ശേഷം നാട്ടിൽ വന്നു മടങ്ങിപ്പോയതായിരുന്നു. അച്ഛൻ്റെ സഹപ്രവർത്തകരായ വൈദികർക്ക് ടൈഫോയ്ഡ് ബാധിച്ച കൂട്ടത്തിൽ അച്ഛനെയും രോഗം പിടികൂടി. നല്ല ചികിത്സയ്ക്കായി അച്ഛനെ ഗോവഹാട്ടിയിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ഒരാഴ്ച മുമ്പ് Read More…

obituary

ബാബു എറയണ്ണൂരിന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് എം കൊഴുവനാൽ മണ്ഡലം കമ്മിറ്റി അനുശോചിച്ചു

കേരള കോൺഗ്രസ് എം നേതാവും ളാലം ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പറും തോടനാൽ സർവീസ് സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗവും ആയ ശ്രീ ബാബു എറയണ്ണൂരിന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് എം കൊഴുവനാൽ മണ്ഡലം കമ്മിറ്റി അനുശോചിച്ചു. മണ്ഡലം പ്രസിഡണ്ട് സണ്ണി നായിപുരയിടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജെസ്സി ജോർജ്, സംസ്ഥാന കമ്മിറ്റി അംഗം സാജൻ മണിയങ്ങാട്ട്, പഞ്ചായത്ത് മെമ്പർമാർ, ബാങ്ക് ഭരണസമിതി അംഗങ്ങൾ, വാർഡ് പ്രസിഡന്റുമാർ എന്നിവർ സംബന്ധിച്ചു. Read More…

obituary

പാറത്തോട് വടക്കേടത്ത് ജോസ് ജേക്കബ് അന്തരിച്ചു

കാഞ്ഞിരപ്പള്ളി: പാറത്തോട് മലനാട് ഡവലപ്പ്മെൻ്റ് സൊസൈറ്റിക്ക് സമീപം വടക്കേടത്ത് ജോസ് ജേക്കബ് (78) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച രണ്ടിന് വീട്ടിലെ ശുശ്രൂഷക്കുശേഷം മുണ്ടക്കയം ശാലോം എ.ജി. ചർച്ചിന്റെ വണ്ടൻപതാൽ സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ (മോളമ്മ), തോട്ടയ്ക്കാട് ചിറപുറത്ത് തണങ്ങുംപതിക്കൽ കുടുംബാംഗം. മക്കൾ: ജോബി, എബി, അനു. മരുമക്കൾ: ഷൈനി, ജീന (കുവൈറ്റ്), സുബിൻ (വലിയതോട്ടത്തിൽ, കീഴ് വായ്പൂര്). മൃതശരീരം തിങ്കളാഴ്ച രാവിലെ ഒൻപതിന് വീട്ടിൽ കൊണ്ടുവരും.

obituary

തറക്കുന്നേൽ ഷാജു തോമസ് നിര്യാതനായി

തീക്കോയി: തറക്കുന്നേൽ ഷാജു തോമസ് (59) അന്തരിച്ചു. സംസ്കാരം ഇന്ന് 1ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ശേഷം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: വാരിയാനിക്കാട് കണിപറമ്പിൽ ആനിയമ്മ. മക്കൾ: മരിയ, തോമസ്, റീത്ത. മരുമകൻ: ജോയൽ ആലപ്പാട്ട് (ചെമ്പിളാവ്).

obituary

അയ്മനത്തില്‍ ത്രേസ്യാമ്മ വര്‍ഗീസ് നിര്യാതയായി

മുണ്ടക്കയം: പറത്താനം അയ്മനത്തില്‍ ത്രേസ്യാമ്മ വര്‍ഗീസ് (80) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷ പറത്താനം വ്യാകുലമാതാ പള്ളി സെമിത്തേരിയിൽ. പരേത മണിമല തുണ്ടിയില്‍ കുടുംബാംഗം. മക്കള്‍: ആലീസ്, മോളി, മേരിക്കുട്ടി, റോസിലി, ജെസി, ശാലിനി, ലിന്‍സി. മരുമക്കള്‍: ജോസ് പന്തപ്ലാക്കല്‍, അപ്പച്ചന്‍ നടൂപ്പറമ്പില്‍, പരേതനായ ജോയി (ആയില്ലുമാലില്‍, വേലനിലം ) റ്റോമി ഉറുമ്പില്‍, ബിനു ഞൊണ്ടിമാക്കല്‍, ജെയിംസ് പുതുപ്പറമ്പില്‍, സിബി കൂട്ടുങ്കല്‍.

obituary

മങ്ങാട്ടുതാഴെ പ്രസാദ് എം.ജെ നിര്യാതനായി

പൂഞ്ഞാർ: കടലാടിമറ്റം മങ്ങാട്ടുതാഴെ പരേതനായ ജോസഫ് (കുഞ്ഞേപ്പ്) ന്റെ മകൻ പ്രസാദ് എം.ജെ (56) നിര്യാതനായി. മാതാവ്: ക്ലാരമ്മ. സംസ്കാരം നാളെ (28-7-25, തിങ്കൾ) 2 ന് സഹോദരൻ സ്റ്റാലിൻ ജോസഫ് (സ്റ്റലി) യുടെ വീട്ടിൽ ആരംഭിച്ച് പൂഞ്ഞാർ സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ബിജി പുഞ്ചവയൽ ചാലിൽ കുടുംബാംഗം. മക്കൾ: നിഖിൽ, നയന, നോയൽ മരുമക്കൾ: മീനാക്ഷി, ഡെനീസൺ.

obituary

പള്ളിക്കുന്നേൽ വിജയൻ നായർ (ഇത്തിപ്പിള്ളാച്ചൻ) നിര്യാതനായി

വേലത്തുശ്ശേരി: പള്ളിക്കുന്നേൽ വിജയൻ നായർ (ഇത്തിപ്പിള്ളാച്ചൻ–80) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന്. ഭാര്യ പന്തളം അറിഞ്ഞുവിളയിൽ സരസ്വതിയമ്മ. മക്കൾ: പി.വി.അനിൽകുമാർ (വാട്ടർ അതോറിറ്റി പാലാ), പി.വി.സുനിൽകുമാർ, പി.വി.സുനിതാ മോൾ (ഗവ. ഐടിഐ ഏറ്റുമാനൂർ). മരുമക്കൾ: പ്രിയ അനിൽ ചിറക്കൽ (പുറപ്പുഴ), ബിന്ദു സുനിൽ അറിഞ്ഞുവിളയിൽ (പന്തളം), രാജേഷ് സി.നായർ ചേരനാനിക്കൽ ഭരണങ്ങാനം (പിഎസ്‌സി ഓഫിസ് കോട്ടയം).

obituary

തെക്കേടത്ത് ഭാനുമതിയമ്മ നിര്യാതയായി

കുന്നോന്നി: തെക്കേടത്ത് പരേതനായ പരമുവിന്റെ ഭാര്യ ഭാനുമതിയമ്മ (98) നിര്യാതയായി. സംസ്കാരം ഇന്ന് (25-07-25, വെള്ളി) 3 ന് വീട്ടുവളപ്പിൽ. പരേത കുന്നോന്നി ആപ്പാന്താനത്ത് കുടുംബാംഗം. മകൻ: മോഹനൻ (സി.പി.ഐ.എം കുന്നോന്നി വെസ്റ്റ് ബ്രാഞ്ച് അംഗം) മരുമകൾ: രമണി പൂവത്താനിയിൽ വെള്ളികുളം

Blog obituary

സി എം സി സഭാംഗം മൂലയിൽതോട്ടത്തിൽ സിസ്റ്റർ ജോസ് ക്ലെയർ (ക്ലാരമ്മ) നിര്യാതയായി

കാഞ്ഞിരപ്പള്ളി: പാലായുടെ പ്രഥമ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിലിൻ്റെ സഹോദരീ പുത്രൻ പാലാ (കുറുമണ്ണ്) മൂലയിൽതോട്ടത്തിൽ ഔസേപ്പച്ചൻ്റെ മകൾ കാഞ്ഞിരപ്പള്ളി സി എം സി അമലാ പ്രോവിൻസിലെ സെൻ്റ് മേരീസ് മഠാംഗമായ സിസ്റ്റർ ജോസ് ക്ലെയർ (ക്ലാരമ്മ – 72) നിര്യാതയായി. സംസ്കാരം ശുശ്രൂഷകൾ ഇന്ന് (23/07/2025) ഉച്ചകഴിഞ്ഞ് 1.30 ന് മഠം ചാപ്പലിൽ ആരംഭിച്ച് 3.15 ന് കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കത്തീഡ്രൽ പള്ളിയിൽ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. പരേത Read More…