കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റില്‍ എക്‌സ്‌പേര്‍ട്ട് ഷോറൂമുകളില്‍ ന്യുജെന്‍ ഓണം ക്യാമ്പയിന്റെ ഭാഗമായുള്ള ഫ്രീഡം സെയില്‍ 17-ന് അവസാനിക്കും. രാവിലെ 10 മുതല്‍ രാത്രി 12 വരെ നടത്തുന്ന സെയിലില്‍ വന്‍വിലക്കുറവിലും ഓഫറിലും ഡിജിറ്റല്‍ ഉപകരണങ്ങളും കിച്ചണ്‍ അപ്ലൈയന്‍സസുകളും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ഫ്രീഡം സെയിലിനോട് അനുബന്ധിച്ച് ഓക്‌സിജന്റെ എല്ലാ ഷോറൂമുകളും രാവിലെ ഒമ്പത് മുതല്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കും. മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ 15,000 രൂപ വരെ വിലമതിക്കുന്ന ഗാഡ്ജറ്റുകള്‍ തിരഞ്ഞെടുക്കാം. 5 ജി മൊബൈലുകള്‍ Read More…
kottayam
ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ത്രിവർണ്ണ സ്വാഭിമാൻ യാത്ര പാമ്പാടി ആലാം പള്ളിയിൽ നിന്നും ആരംഭിച്ച് പാമ്പാടി ബസ്‌റ്റാൻഡിൽ സമാപിച്ചു
കോട്ടയം : ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ത്രിവർണ്ണ സ്വാഭിമാൻ യാത്ര പാമ്പാടി ആലാം പള്ളിയിൽ നിന്നും ആരംഭിച്ച് പാമ്പാടി ബസ്‌റ്റാൻഡിൽ സമാപിച്ചു. കോട്ടയം ഈസ്‌റ്റ് ജില്ല അദ്ധ്യക്ഷൻ ശ്രീ റോയ് ചാക്കോയുടെ നേതൃത്വത്തിൽ നടന്ന തിരംഗ സ്വാഭിമാൻ യാത്ര മുൻ കേന്ദ്ര മന്ത്രി അഡ്വ.ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്‌തു. ദേശസ്നേഹത്തിന്‍റെ ഹൃദയത്തുടിപ്പോടെ… സ്വാഭിമാനത്തിന്‍റെ പതാകയുമേന്തി…! ത്രിവർണ്ണ സ്വാഭിമാൻ യാത്ര സംസ്ഥാന സെക്രട്ടറി ശ്രീ അശോകൻ കുളനട , ദേശീയ കൗൺസിൽ അംഗം ശ്രീ Read More…
വിദ്യാർഥികളുടെ ലഹരി ഉപയോഗം റിപ്പോർട്ട് ചെയ്തില്ലെങ്കിൽ സ്‌കൂളുകൾക്കെതിരേ നടപടി: കോട്ടയം ജില്ലാ കളക്ടർ
കോട്ടയം: വിദ്യാർഥികൾ ലഹരിമരുന്നുകൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും ഇക്കാര്യം അധികൃതരിൽനിന്ന് മറച്ചുവയ്ക്കുന്ന സ്‌കൂളുകൾക്കെതിരേ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന നാർക്കോ കോ ഓർഡിനേഷൻ കമ്മിറ്റി-ജില്ലാതല ലഹരി വിമുക്തി സമിതി സംയുക്ത യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിപദാർഥമായ ടി.എച്ച്.സി. (ടെട്രാഹൈഡ്രോകനാബിനോൾ) കലർന്ന മിഠായി സ്‌കൂൾ വിദ്യാർഥികൾ ഉപയോഗിച്ചതിന് 34 കേസുകളാണ് എക്സൈസ് വകുപ്പ് ജില്ലയിൽ അടുത്തിടെ എടുത്തത്. കേസുകൾ കണ്ടെത്തുമ്പോൾ സ്‌കൂളിന്റെ സൽപേരിനെ ബാധിക്കുമെന്നു ഭയന്ന് റിപ്പോർട്ട് ചെയ്യാതിരിക്കുകയും Read More…
എയിംസ് ; മുഖ്യപരിഗണന വെള്ളൂരിന് : ഫ്രാൻസിസ് ജോർജ് എം.പി
കോട്ടയം: എയിംസ് കേരളത്തിൽ സ്ഥാപിക്കുന്നതിന് കേന്ദ്ര സർക്കാർ തീരുമാനം എടുക്കുമ്പോൾ വെള്ളൂരിന് മുഖ്യ പരിഗണന നൽകുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി.നദ്ദ ഉറപ്പ് നൽകിയതായി ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു. ഇത് സംബന്ധിച്ചുള്ള നിവേദനം സമർപ്പിച്ചപ്പോൾ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളുടെ പരിശോധന സംസ്ഥാന സർക്കാർ നടത്തി വരുകയാണ്. പരിശോധനക്ക് റിപ്പോർട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് കൈമാറും. പ്രസ്തുത റിപ്പോർട്ട് പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. Read More…
കോട്ടയത്ത് നാല് വയസ്സുകാരന് ഷിഗെല്ല
അതിരമ്പുഴ സ്വദേശിയായ നാല് വയസ്സുകാരന് ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ച് ദിവസമായി കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. വയറിളക്കം, കടുത്ത പനി, വയറുവേദന, ഛർദി തുടങ്ങിയ ലക്ഷണങ്ങളെ തുടർന്ന് കുട്ടിയെ ഓഗസ്റ്റ് 8ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. മലിനമായ ഭക്ഷണം, വെള്ളം എന്നിവയിലൂടെയാണ് ഷിഗെല്ല രോഗം പരത്തുന്ന ബാക്ടീരിയ ശരീരത്തിൽ എത്തുന്നത്. അസുഖബാധിതനായ കുട്ടി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ഓഗസ്റ്റ് 6 ന് ഹോട്ടലിൽനിന്നു ചിക്കൻ മന്തി വാങ്ങി കഴിച്ചിരുന്നു. Read More…
ഓക്‌സിജനില്‍ 100 മണിക്കൂര്‍ ഫ്രീഡം സെയില്‍ ബുധനാഴ്ച മുതല്‍
കോട്ടയം: പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്‌സിജന്‍ ദി ഡിജിറ്റില്‍ എക്‌സ്‌പേര്‍ട്ട് ഷോറൂമുകളില്‍ ന്യുജെന്‍ ഓണം ക്യാമ്പയിന്റെ ഭാഗമായി ആഗസ്റ്റ് 12 മുതല്‍ 17 വരെ 100 മണിക്കൂര്‍ ഫ്രീഡം സെയില്‍ നടത്തും. രാവിലെ 10 മുതല്‍ രാത്രി 12 വരെ നടത്തുന്ന സെയിലില്‍ വന്‍വിലക്കുറവിലും ഓഫറിലും ഡിജിറ്റല്‍ ഉപകരണങ്ങളും കിച്ചണ്‍ അപ്ലൈയന്‍സസുകളും സ്വന്തമാക്കാം. ഥാര്‍ റോക്‌സ്, ബിഎംഡബ്യു ബൈക്ക്, ഡയമണ്ട് നെക്ലെസുകള്‍, വിദേശയാത്രകള്‍ തുടങ്ങി 30 കോടി രൂപയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. മൊബൈല്‍ Read More…
ഈരാറ്റുപേട്ട-വാഗമൺ റോഡിലെ രാത്രികാല യാത്രയ്ക്കും വിനോദസഞ്ചാരകേന്ദ്രങ്ങലേയ്ക്കുള്ള പ്രവേശനത്തിനും വിലക്ക്
കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമൺ റോഡിലെ രാത്രികാലയാത്രയും ഓഗസ്റ്റ് ഒൻപതു വരെ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി.
ഓക്‌സിജനിലെ പ്രീ ഓണം സെയില്‍ ഇനി രണ്ട് ദിവസം കൂടി, 30 കോടിയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളും
കോട്ടയം: പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ ഷോറൂമുകളില്‍ ഓണം ഓഫറുകളുടെ ഭാഗമായുള്ള പ്രീ ഓണം സെയില്‍ തിങ്കളാഴ്ച അവസാനിക്കും. സ്‌പെഷ്യല്‍ ഓണം സെയിലില്‍ ഡിജിറ്റല്‍ ഉത്പന്നങ്ങളും ഗൃഹോപകരണങ്ങളും വന്‍ വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാം. 8999 രൂപ മുതല്‍ മൊബൈല്‍ ഫോണുകള്‍ ലഭ്യമാണ്. മൊബൈല്‍ ഫോണുകളോടൊപ്പം 15,000 രൂപ വിലമതിക്കുന്ന ഗാഡ്‌ജെറ്റുകള്‍ സ്വന്തമാക്കാം. പൊട്ടിയതോ കേടായതോ ആയ മൊബൈല്‍ ഫോണുകള്‍ക്ക് 1000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും ഓക്‌സിജന്‍ നല്‍കുന്നുണ്ട്. ഹോം അപ്ലൈയന്‍സുകള്‍ക്കൊപ്പം Read More…
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഓഗസ്റ്റ് 8 ശനി) ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു. മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്‍ററുകള്‍, കോച്ചിംഗ് ക്ലാസുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി ബാധകമായിരിക്കും. റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും കോളജുകളിലെയും വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തണം. സാഹചര്യമനുസരിച്ച് ആവശ്യമെങ്കില്‍ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അവധി നല്‍കാവുന്നതാണ്.
ജില്ലയില്‍ അര്‍ഹരായ എല്ലാവര്‍ക്കും ധനസഹായം ഉറപ്പാക്കും: മന്ത്രി മോന്‍സ് ജോസഫ്
കോട്ടയം: ജില്ലയില്‍ പ്രകൃതിക്ഷോഭത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും വീടുകളില്‍ വെള്ളം കയറിയവര്‍ക്കും അര്‍ഹമായ സര്‍ക്കാര്‍ ധനസഹായം പരമാവധി വേഗത്തില്‍ ലഭ്യമാക്കുമെന്നും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും ജലവിഭവ, ഭവനനിര്‍മാണ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു. പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍നടപടികള്‍ ആലോചിക്കുന്നതിനുമായി ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക തലത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സമിതി പരിശോധന നടത്തി ധനസഹായത്തിന് അര്‍ഹതയുള്ളവരുടെ പട്ടിക നല്‍കും. അര്‍ഹതയില്ലാത്ത ഒരാളും Read More…











