മുരിക്കുംവയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കുളിൽ വി എച്ച് എസ് ഇ യുടെ ആഭിമുഖ്യത്തിൽ ഡിസംമ്പർ 21 മുതൽ നടത്തുന്ന എൻ എസ് എസ് സപ്ത ദിന ക്യാമ്പ് മുരിക്കുംവയൽ ഗവ: എൽ പി സ്കൂളിൽ നടത്താൻ തീരുമാനിച്ചു. പി ടി എ പ്രസിഡൻ്റ് കെ റ്റി സനിൽ അധ്യക്ഷത വഹിച്ചു. ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ ഡോ: ഡി. ജെ സതീഷ് ഉദ്ഘാടനം ചെയ്തു. എൽ പി സ്കൂൾ പ്രസിഡൻ്റ് സജിമോൻ പി ജെ, എം Read More…
general
തന്തൈ പെരിയാർ സ്മാരകം ഉദ്ഘാടനം നാളെ; ഒരുക്കങ്ങൾ വിലയിരുത്തി മന്ത്രി വി.എൻ. വാസവനും തമിഴ്‌നാട് മന്ത്രി എ.വി. വേലുവും
വൈക്കം: കേരള തമിഴ്‌നാട് മുഖ്യമന്ത്രിമാർ പങ്കെടുക്കുന്ന വൈക്കം തന്തൈ പെരിയാർ സ്മാരകത്തിന്റെയും പെരിയാർ ഗ്രന്ഥശാലയുടേയും ഉദ്ഘാടനച്ചടങ്ങിന്റെ ഒരുക്കങ്ങൾ സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവനും തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പുമന്ത്രി എ.വി. വേലുവും സംയുക്തമായി വിലയിരുത്തി. വൈക്കം ബീച്ച് മൈതാനിയിലെ പടുകൂറ്റൻ വേദിയിലാണ് ഉദ്ഘാടനസമ്മേളനം നടക്കുന്നത്. വേദി നിർമാണവും പന്തൽ നിർമാണവും അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്. ഉദ്ഘാടനച്ചടങ്ങിനെക്കുറിച്ചു വിശദീകരിക്കാൻ നടത്തിയ വാർത്താസമ്മേളനത്തിനു ശേഷമാണ് ഇരുമന്ത്രിമാരും ഒരുമിച്ചെത്തി ബീച്ച് മൈതാനിയിലെ ഒരുക്കങ്ങൾ വിലയിരുത്തിയത്. തമിഴ്‌നാട്മന്ത്രി എ.വി. വേലുവിന്റെ നേതൃത്വത്തിലാണ് ഉദ്ഘാടനച്ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. Read More…
ഹൂലാഹൂപ്പ് സ്പിൻ ചെയ്ത് വേൾഡ് റെക്കോഡിൽ ഇടം പിടിക്കാനൊരുങ്ങുകയാണ് റുമൈസ ഫാത്തിമ എന്ന 8 വയസ്സുകാരി
ഡിസംബർ 14 ശനിയാഴ്ച രാവിലെ 8 മണി മുതൽ വൈക്കം സത്യാഗ്രഹ ഹാളിൽ വെച്ച് ഹൂലാഹൂപ്പ് സ്പിൻ ചെയ്ത് വേൾഡ് റെക്കോഡിൽ ഇടം പിടിക്കാനൊരുങ്ങുകയാണ് റുമൈസ ഫാത്തിമ എന്ന 8 വയസ്സുകാരി. നിലവിലുള്ള റെക്കോർഡ് 1 മണിക്കൂർ 48 മിനിറ്റാണ്. വൈക്കം മുൻ വൈസ് ചെയർമാൻ അബ്ദുൽ സലാം റാവുത്തറുടെയും സീന റാവുത്തറുടെയും കൊച്ചുമകളും , കൊടുങ്ങല്ലൂർ മാനം കേരിൽ മുഹമ്മദ് റഫീഖ്, സിനിയ ദമ്പതികളുടെ ഇരട്ട കുട്ടികളിൽ ഇളയ മകളുമാണ് റുമൈസ ഫാത്തിമ. കൊടുങ്ങല്ലൂർ ഭാരതിയ Read More…
ബിജെപി ദേശീയ നേതാക്കൾ മുനമ്പം സന്ദർശിച്ചു
ബിജെപി ദേശീയ നേതാവും സംസ്ഥാന പ്രഭാരിയുമായ പ്രകാശ് ജാവ്ദേക്കർ,സംസ്ഥാന സഹപ്രഭാരിയും എംപിയുമായ അപരാജിത സാരംഗി എന്നിവർ സമരത്തിന്റെ 57-ആം ദിവസമായ ഇന്ന് മുനമ്പം സമര പന്തൽ സന്ദർശിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ.ഷോൺ ജോർജ്, സംസ്ഥാന വക്താവ് അഡ്വ. ശങ്കു ടി ദാസ്, മൈനോറിറ്റി മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി തോമസ് ഉൾപ്പടെ മറ്റ് ബിജെപി പ്രവർത്തകർ എന്നിവർ നേതാക്കളെ അനുഗമിച്ചു. കമ്മീഷനെ നിയോഗിച്ചത് വഴി മുനമ്പം വിഷയത്തെ പ്രാദേശിക വിഷയമാക്കി ഒത്തുതീർപ്പാക്കാനാണ് സംസ്ഥാന സർക്കാർ Read More…
അപ്രഖ്യാപിത മദ്യനയവും മദ്യനയത്തിന്റെ കുത്തൊഴുക്കും പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല
സംസ്ഥാന സര്‍ക്കാരിന്റെ അപ്രഖ്യാപിത മദ്യനയവും ഇതുമൂലമുള്ള മദ്യത്തിന്റെ കുത്തൊഴുക്കും പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും ‘നയമില്ലാത്ത നയം’ ചരിത്ര സംഭവമാണെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റിയുടെ അര്‍ദ്ധവാര്‍ഷിക സമ്മേളനം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും കൂണുകള്‍പോലെയാണ് മദ്യശാലകള്‍ വിവിധ രൂപത്തിലും ഭാവത്തിലും മുളച്ചുപൊങ്ങുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ അബ്കാരിയായ സര്‍ക്കാരിനും, സ്വകാര്യ അബ്കാരികള്‍ക്കും വേണ്ടിയുള്ള നയമാണിവിടെ നടപ്പാക്കുന്നത്. മദ്യപന്റെ കുടുംബങ്ങള്‍ പട്ടിണിയിലാണ്. കുടുംബബന്ധങ്ങള്‍ തകരുകയാണ്. അബ്കാരികള്‍ കണ്ണീരിന്റെ വിലയാണ് കുത്സിത മാര്‍ഗ്ഗത്തിലൂടെ നേടിയെടുക്കുന്നത്. മദ്യപന്റെ മദ്യാസക്തിയെന്ന ബലഹീനതയെ Read More…
സാധാരണക്കാരായ ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സർക്കാർ തീരുമാനം പിൻവലിക്കണം : റെസിഡന്റ്‌സ് അപെക്സ് കൌൺസിൽ ഓഫ് കേരള
സാധാരണക്കാരായ ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് റെസിഡന്റ്‌സ് അപെക്സ് കൌൺസിൽ ഓഫ് കേരള സംസ്ഥാന പ്രസിഡന്റ് ഹാഷിം പറക്കാടൻ ജനറൽ സെക്രട്ടറി ജോബ് അഞ്ചേരിൽ എന്നിവർ ആവശ്യപ്പെട്ടു. വൈദുതി നിരക്ക് വർധന വിഷയം റെഗുലേറ്ററി കമ്മീഷൻ മുൻപാകെ വിശദമായി അവതരിപ്പിച്ചിരുന്നതാണ്. വൈദുതി നിരക്ക് വർധന മൂലം പൂർണമായും ജീവിത ചിലവുകൾ കൂടുന്ന സാഹചര്യം നിലവിൽ വരും. എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
പോലീസ് മെഡലിലെ അക്ഷരത്തെറ്റ് ഗുരുതരപിഴവ്; സ്ഥാപനത്തെ കരിമ്പട്ടികയില്‍പെടുത്തണം- റിപ്പോര്‍ട്ട്
മുഖ്യമന്ത്രിയുടെ പോലീസ് മെഡലില്‍ അക്ഷരത്തെറ്റ് വന്നതില്‍ ഗുരുതര പിഴവുണ്ടായെന്ന് കണ്ടെത്തല്‍. 270 മെഡലുകളില്‍ 246 എണ്ണത്തിലും അക്ഷരത്തെറ്റ് കണ്ടെത്തി. പോലീസ് ആസ്ഥാനത്തെ ഡി.ഐ.ജി. നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഡി.ജി.പിക്ക് സമര്‍പ്പിച്ചു. മുന്‍പ് മെഡല്‍ നിര്‍മിച്ചപ്പോഴും സമാന തെറ്റുകള്‍ കണ്ടെത്തിയിരുന്നു. മെഡല്‍ നിര്‍മിച്ച ‘ഭഗവതി സ്റ്റോഴ്സ്’ എന്ന സ്ഥാപനത്തെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നും പോലീസ് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. മെഡല്‍ പരിശോധിച്ച സമിതിക്ക് പിഴവുണ്ടായെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഭാഷാദിനം കൂടിയായ കേരളപ്പിറവി ദിനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസ് മെഡലുകള്‍ വിതരണം ചെയ്തത്. Read More…
നിയുക്ത കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനാരോഹണം നാളെ വത്തിക്കാനിൽ
നിയുക്ത കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനാരോഹണം നാളെ. സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ ഫ്രാൻസിസ് മാർപാപ്പയാണ് ആർച്ച് ബിഷപ്പ് ജോർജ് ജേക്കബ് കൂവക്കാടിനെ മറ്റ് ഇരുപതുപേരോടൊപ്പം കർദിനാളായി നിയമിക്കുക. നാളെ ഇന്ത്യൻ സമയം രാത്രി 9 ന് വത്തിക്കാനിലാണ് സ്ഥാനാരോഹണ ചടങ്ങ് നടക്കുന്നത്. തുടർന്ന് ഇന്ത്യൻ സമയം രാത്രി 10 മുതൽ 12 വരെ നവകർദിനാൾ മാർ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് ആശീർവാദം വാങ്ങും. അതിന് ശേഷം കർദിനാൾമാർ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കുർബാന Read More…
നിർമ്മിത ബുദ്ധിയിലൂടെ സമസ്ത മേഖലകളിലും സമീപ ഭാവിയിൽ വൻ പുരോഗതി ഉണ്ടാകും: ഡോ: നൈനാൻ ഫിലിപ്പ്
നിർമ്മിത ബുദ്ധിയുടെ പ്രയോഗത്തിലൂടെ സമസ്ത മേഖലകളിലും സമീപ ഭാവിയിൽ തന്നെ അനന്തവും അഭൂതപൂർവമായ പുരോഗതി ഉണ്ടാകും എന്ന് തെള്ളിയൂർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് ഇന്റലിജന്റ് സിസ്റ്റം സ്ഥാപക ഡയറക്ടറും ഡീനും കേരളത്തിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷകരിൽ പ്രമുഖനും പ്രഥമഗണീയനുമായ പ്രൊഫ ഡോ നൈനാൻ സജിത്ത് ഫിലിപ് പ്രസ്താവിച്ചു. തുരുത്തിക്കാട് ബിഷപ്പ് ഏബ്രഹാം മെമ്മോറിയൽ കോളജിൽ ഡോ ഏബ്രഹാം മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ സ്മരണാർത്ഥം ബി എ എം ട്രസ്റ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ബിഷപ്പ് ഏബ്രഹാം അനുസ്മരണ പ്രഭാഷണം പരമ്പരയിലെ Read More…
സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്
മുരിക്കും വയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ ഏഴാം തീയതി രാവിലെ 10 മുതൽ 1 മണി വരെ ഐ മൈക്രോ സർജറി ആൻ്റ് ലേസർ സെൻ്റർ കണ്ണാശുപത്രി തിരുവല്ല, കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവ്വീസ് അതോറിറ്റിയുടേയും ലയൺസ് ക്ലബിൻ്റേയും ആഭിമുഖ്യത്തിൽ സൗജന്യ കണ്ണുപരിശോധനാ മെഡിക്കൽ ക്യാമ്പ് നടക്കുകയാണ്. കാഴ്ചയ്ക്ക് ബുദ്ധിമുട്ടുള്ള കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും പരിസരവാസികൾക്കും ക്യാമ്പിൽ പങ്കെടുക്കാം. പിടിഎ പ്രസിഡണ്ട് കെ റ്റി സനിൽ അധ്യക്ഷത വഹിക്കും.മുണ്ടക്കയം ഗ്രാമപഞ്ചായത്ത് കെ എൻ സോമരാജൻ Read More…











