കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളം ലഭിച്ചു തുടങ്ങി. മാർച്ച് മാസത്തെ ശമ്പളം ഒറ്റത്തവണയായി വിതരണം ചെയ്തുതുടങ്ങി. 2020 ഡിസംബർ മാസത്തിനു ശേഷം ആദ്യമായാണ് ഒന്നാം തീയതി ശമ്പളം പൂർണമായി നൽകുന്നത്. ഇന്ന് തന്നെ ശമ്പള ഇനത്തിൽ 80 കോടി രൂപ വിതരണം ചെയ്തു പൂർത്തിയാക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. തുടർച്ചയായി എട്ടാമത്തെ മാസമാണ് കെഎസ്ആർടിസിയിലെ ജീവനക്കാർക്കുള്ള ശമ്പളം ഒറ്റത്തവണയായി നൽകുന്നത്. ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതിതന്നെ നൽകും എന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെയും ഗതാഗത Read More…
general
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകവില വില കുറഞ്ഞു
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകവില വില കുറഞ്ഞു. സിലിണ്ടറിന് 42 രൂപ വീതമാണ് കുറഞ്ഞിരിക്കുന്നത്. ഗാര്‍ഹിക സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്. ഹോട്ടല്‍ നടത്തിപ്പുകാര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന പ്രഖ്യാപനമാണ് പുറത്തുവന്നിരിക്കുന്നത്. 19 കിലോയുള്ള വാണിജ്യ സിലിണ്ടറിന് കൊച്ചിയില്‍ 1769 രൂപയാണ് നല്‍കേണ്ടി വരിക. വിവിധ നഗരങ്ങളില്‍ ഈ വിലയില്‍ നേരിയ വ്യത്യാസമുണ്ടാകും. രാജ്യാന്തരതലത്തില്‍ എല്‍പിജി വിലയില്‍ വന്നമാറ്റമാണ് ഇവിടെയും പ്രതിഫലിച്ചിരിക്കുന്നത്.
കോൺഗ്രസ് എംപിമാർ നിലപാട് വ്യക്തമാക്കണം: രാജീവ് ചന്ദ്രശേഖർ
വഖഫ് ബില്ലിന്റെ കാര്യത്തിൽ കേരളത്തിലെ കോൺഗ്രസ് എംപിമാർ അവരുടെ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വഖഫ് ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്യാൻ കേരളത്തിലെ എംപിമാരോട് കേരള കാത്തലിക് ബിഷപ്പ് കൗൺസിലും, നിരവധി ക്രിസ്ത്യൻ സംഘടനകളും അഭ്യർത്ഥിച്ച സാഹചര്യത്തിൽ കോൺഗ്രസ് ആർക്കൊപ്പമാണെന്ന് ജനങ്ങൾക്ക് അറിയണം. മുനമ്പത്തെ ജനങ്ങളെ സഹായിക്കുന്ന നിലപാട് എടുക്കുമോ, അതോ ബില്ലിനെ എതിർത്തു കൊണ്ട് പ്രീണന രാഷ്ട്രീയവുമായി മുന്നോട്ട് പോകുമോ എന്നവർ വ്യക്തമാക്കണം. തങ്ങളുടെ ഭൂമിയിൽ നടക്കുന്ന വഖഫ് അധിനിവേശത്തിനെതിരെ Read More…
ശ്രീഭുവനേശ്വരി ശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക നോട്ടീസ് പ്രകാശനം ചെയ്തു
പാറത്തോട്: അഖില ഭാരത അയ്യപ്പ സേവാ സംഘം 205 -ാംനമ്പർ പാറത്തോട് ശാഖയിലെ ശ്രീ ഭുവനേശ്വരി ശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സത്തോടനുബന്ധിച്ചുള്ള നോട്ടീസ് പ്രകാശനം ക്ഷേത്രാങ്കണത്തിൽ നടന്നു. ഉത്സവ ആഘോഷ കമ്മറ്റി കൺവീനർ മനീഷ് കൊട്ടാരത്തിന് നൽകി അയ്യപ്പ സേവാ സംഘം സെൻട്രൽ വർക്കിംഗ് കമ്മറ്റി അംഗം കെ.കെ. സുരേന്ദ്രൻ പ്രകാശനം ചെയ്തു. ഇക്കൊല്ലത്തെ പ്രതിഷ്ഠാ മഹോത്സവം 2025 മെയ് 7 ന് തുടങ്ങി 8 ന് കലശപൂജ, കലശാഭിക്ഷേകം, പ്രസന്നപൂജ, താലപ്പൊലി ഘോഷയാത്ര, പല്ലക്ക് ഘോഷയാത്ര, Read More…
മാവടി പള്ളിയിൽ ജോസഫ് നാമധാരീ സംഗമം
വേലത്തുശ്ശേരി: മാവടി സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിൽ വിശുദ്ധ യൗസേഫ് പിതാവിന്റെ തിരുന്നാളും ഊട്ടുനേർച്ചയും ജൂബിലി വർഷത്തോടനുബന്ധിച്ചു ജോസഫ് നാമധാരീ സംഗമവും നടന്നു. പൂഞ്ഞാർ സെന്റ്. മേരീസ് പള്ളി സീനിയർ അസിസ്റ്റന്റ് വികാരിഫാ. ജോസഫ് വിളക്കുന്നേൽ തിരുന്നാൾ കുർബാന അർപ്പിച്ചു സന്ദേശം നൽകി. തുടർന്നു തിരുന്നാൾ പ്രദിക്ഷണവും ഊട്ടുനേർച്ചയും നടന്നു. ജോസഫ് നാമധാരികളെ ആദരിച്ചു സമ്മാനങ്ങൾ നൽകി.വികാരി ഫാ. ജോർജ് അമ്പഴത്തിനാൽ, ഫാ. ജുബിൻ വാഴക്കാപ്പാറ തുടങ്ങിയവർ നേതൃത്വം നൽകി.
മാസപ്പിറ ദൃശ്യമായി; നാളെ ചെറിയ പെരുന്നാള്‍
ശവ്വാൽ മാസപ്പിറ ദൃശ്യമായതോടെ സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. റംസാൻ 29 പൂർത്തിയാക്കിയാണ് വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. മാസപ്പിറവി ദൃശ്യമായതായി സംയുക്ത മഹല്ല് ഖാസി ഇബ്രാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി എന്നിവർ അറിയിച്ചു. കോഴിക്കോട് മാസപ്പിറവി ദൃശ്യമായെന്നാണ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ അറിയിച്ചത്. പാണക്കാട് മാസപ്പിറവി കണ്ടതായി സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. നന്തൻകോട് പള്ളിയുടെ മുകളിൽ Read More…
ശിവരഞ്ജിനി കലാക്ഷേത്രയുടെ ഭരതനാട്യം 2023 -25 ബാച്ച് അരങ്ങേറ്റം നാളെ വൈക്കം മഹാദേവ ക്ഷേത്രത്തിൽ
2016ല്‍ ആരംഭിച്ച ശിവരഞ്ജിനി കലാക്ഷേത്രയുടെ ഭരതനാട്യം 2023 -25 ബാച്ച് അരങ്ങേറ്റം വൈക്കത്തപ്പന്റെ മണ്ണിൽ മാർച്ച്31ന് വൈകിട്ട് 3മണിമുതൽ 4.30 വരെ നടക്കുന്നു. 5 മുതൽ 60വയസുവരെയുള്ളവരാണ് ഈ വേദിയില്‍ അണിനിരക്കുന്നത്. കൂടുതലും വർക്കിംഗ് ലേഡീസ് ആണ്. വീട്ടമ്മമാരും റിട്ടേഡ് ലേഡീസും അവരുടെ പാഷൻ തുടര്‍ന്ന് കൊണ്ടുപോകുന്നു. എല്ലാവരെയും ചേര്‍ത്തു നിര്‍ത്തി ഒരുമിച്ചു കൊണ്ടുപോകുന്ന ഗുരു ശ്രുതി വാര്യര്‍ B.tec E&C നൃത്തം ഒരു പാഷനായി കൂടെകൂട്ടി. ചെറുപ്പം മുതല്‍ ഭരതനാട്യംപഠിച്ച ശ്രുതിയുടെ ആദ്യ ഗുരു കൃഷ്ണകുമാരി Read More…
കളത്തൂക്കടവ് ഇടവകയിൽ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ജനകീയ പ്രതിരോധ സദസ്സ് നടത്തി
കളത്തൂക്കടവ്: കത്തോലിക്കാ കോൺഗ്രസ് കളത്തൂക്കടവ് സെന്റ്.ജോൺ മരിയ വിയാനി ഇടവകയുടെ നേതൃത്വത്തിൽ ജനകീയ പ്രതിരോധ സാദസ് നടത്തുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെ ഇടയിൽ ലഹരി ഉപയോഗം വ്യാപകമായത് കൊലപാതകങ്ങളിലേക്ക് വരെ എത്തിച്ചേർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് മയക്കുമരുന്ന് മരണമാണ് എന്ന സന്ദേശം ഉയർത്തി കത്തോലിക്കാ കോൺഗ്രസ് പ്രതിരോധ സദസ്സുകൾ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം കത്തോലിക്ക കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് സിബി മാത്യു പ്ലാത്തോട്ടത്തിൽ ന്റെ അധ്യക്ഷതയിൽ ഇടവക വികാരി റവ.ഫാ. തോമസ് ബ്രാഹ്മണവേലിൽ Read More…
ഈദിന് ശേഷം നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കിയേക്കാം, കേന്ദ്ര സർക്കാരിന് മാത്രമേ ഇടപെടാനാവൂ’; ആക്ഷൻ കൗൺസിൽ
യെമനിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ വൈസ് പ്രസിഡന്റ് ദീപാ ജോസഫ്. നിമിഷ തന്ന സന്ദേശം തള്ളിക്കളയാനാകില്ല, ഈദിന് ശേഷം ഒരു പക്ഷേ വധശിക്ഷ നടപ്പാക്കാൻ നടപടികൾ തുടങ്ങാം. ഈ സാഹചര്യത്തിൽ മോചനത്തിനായി കേന്ദ്രസർക്കാർ ഇടപെടണം. ഇനി കേന്ദ്രത്തിന് മാത്രമേ ഈക്കാര്യത്തിൽ സഹായിക്കാനാകൂ എന്നും ദീപാ ജോസഫ് വ്യക്തമാക്കി. ഇന്നലെയാണ് ജയിൽ അധികൃതർക്ക് വധശിക്ഷയ്ക്കുള്ള അറിയിപ്പ് വന്നു എന്നുള്ള നിമിഷ പ്രിയയുടെ സന്ദേശം പുറത്തുവരുന്നത്. Read More…
അവധിക്കാല കായിക പരിശീലന ക്യാമ്പിന് തലയോലപ്പറമ്പ് എ ജെ ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി
അവധിക്കാല കായിക പരിശീലന ക്യാമ്പിന് തലയോലപ്പറമ്പ് എ ജെ ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. അന്തർദേശീയ വോളിബോൾ താരങ്ങളായ നാമക്കുഴി സിസ്റ്റേഴ്സിന്റെ സഹോദരനായ മുൻ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ വിമൻസ് ഫുട്ബോൾ കോച്ച് ജോമോൻ ജേക്കബ് ആണ് ഇവിടെ പരിശീലനം നൽകുന്നത്. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മികച്ച ഫുട്ബോൾ കോച്ചിനുള്ള. അവാർഡ്, ആദ്യ ഊർജ്ജ കപ്പ് നേടിയ ഗവർണറിൽ നിന്നുള്ള ടീം അവാർഡ്.,Cwsn ഫുട്ബോൾ താരങ്ങളെ കേരള സ്റ്റേറ്റ് സ്കൂൾ Read More…











