വിഷുവിനു മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഏപ്രിൽ മാസത്തെ പെൻഷനാണ് വിഷുവിനു മുമ്പ് വിതരണം ചെയ്യുന്നത്. ഇതിനായി 820 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. അടുത്ത ആഴ്‌ച ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ചുതുടങ്ങും. വിഷുവിനുമുമ്പ് മുഴുവൻ പേർക്കും പെൻഷൻ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ധനകാര്യ മന്ത്രി നിർദേശിച്ചു. 26 ലക്ഷത്തിലേറെ പേർക്ക് Read More…
general
ളാലം ബ്ലോക്ക് പഞ്ചായത്ത് തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം ളാലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടത്തപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീ ആനന്ദ് മാത്യു ചെറുവള്ളി അദ്ധ്യക്ഷത വഹിച്ച യോഗം ബഹു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ജെസ്സി ജോർജ് ഉദ്ഘാടനം നടത്തി. പ്രസ്തുത യോഗത്തിൽ വച്ച് ബ്ലോക്ക്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടത്തപ്പെട്ടു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ സുഭാഷ് കെ. സി ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു. Read More…
ഗോകുലം ഗോപാലന്റെ ചെന്നൈ ഓഫീസില്‍ ഇ.ഡി റെയ്ഡ്
ചെന്നൈ: പ്രമുഖ വ്യവസായിയും സിനിമാ നിര്‍മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന. ഇന്ന് രാവിലെയാണ് ചെന്നൈ കോടമ്പാക്കത്തുള്ള ധനകാര്യ സ്ഥാപനത്തിന്റെ ഓഫീസില്‍ ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയത്. ഇ.ഡി. സംഘത്തില്‍ കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരുമുണ്ടെന്നാണ് വിവരം. റെയ്ഡുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഏറെ വിവാദമായ എമ്പുരാന്‍ എന്ന ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാണ് ഗോകുലം ഗോപാലൻ.
ധാർമികത ഉണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം: അഡ്വ. ഷോൺ ജോർജ്
മകൾ പ്രതിയാണെന്ന് എസ്എഫ്ഐഓ റിപ്പോർട്ട് വന്ന സാഹചര്യത്തിൽ ഇടപെട്ട് വരികയും അതിന്റെ പ്രോസിക്യൂഷൻ അനുമതി കേന്ദ്ര കോർപ്പറേറ്റ് അഫേഴ്സ് മന്ത്രാലയം നൽകുകയും ചെയ്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന് കേസിലെ പരാതിക്കാരൻ അഡ്വ.ഷോൺ ജോർജ് ആവശ്യപ്പെട്ടു. കേസിന്റെ രണ്ട് കമ്പനികൾ തമ്മിലുള്ള ഇടപാട് ആണെങ്കിലും കേസിന്റെ പ്രസക്തി വർദ്ധിച്ചത് കെഎസ്എഡിസി എന്ന പൊതുമേഖല സ്ഥാപനം ഈ കേസിലേക്ക് വന്നതോടുകൂടിയാണ് 135 കോടി രൂപ തിരുമറിയുണ്ടായിരുന്നു എന്ന് പറഞ്ഞത് ഇപ്പോൾ 185 കോടി രൂപയായി ഈ Read More…
ജില്ലാ പഞ്ചായത്ത് പദ്ധതിയിലുൾപ്പെടുത്തി കരൂർ പഞ്ചായത്തിലെ 6 റോഡുകൾക്ക് 42 ലക്ഷം രൂപ അനുവദിച്ചു
അല്ലാപ്പാറ- പയപ്പാർ റോഡ് റീ ടാറിംഗ്, കോൺക്രീറ്റിംഗ് 10 ലക്ഷം,കവറുമുണ്ട -ചെക്ക് ഡാം റോഡ് സംരക്ഷണഭിത്തി നിർമ്മാണം 5 ലക്ഷം, കൊടൂർക്കുന്ന് എസ്. സി കോളനി റോഡ് സംരക്ഷണഭിത്തി നിർമ്മാണം 5 ലക്ഷം , ചിറ്റാർ – ആമേറ്റുപള്ളി റോഡ് റീ ടാറിങ്10 ലക്ഷം, നെച്ചിപ്പൂഴൂർ- കലമല റോഡ് പുനരുദ്ധാരണം 5 ലക്ഷം, കാവുംകുഴി – കവറുമുണ്ട റോഡ് കോൺക്രീറ്റിംഗ്, സംരക്ഷണഭിത്തി നിർമ്മാണം ഏഴ് ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്. ജൂലൈ മാസത്തിനു മുൻപ് മുഴുവൻ റോഡുകളുടെയും Read More…
മാസപ്പടി കേസ് ; വീണ വിജയനെ പ്രതി ചേർത്ത് കുറ്റപത്രം
മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയനെ പ്രതിചേർത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൻ്റെ കുറ്റപത്രം. എക്സാലോജിക്കും ശശിധരൻ കർത്തയും സിഎംആർഎല്ലും സഹോദര സ്ഥാപനവും പ്രതികളാണ്. സേവനം ഒന്നും നൽകാതെ വീണ വിജയൻ 2.70 കോടി കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. പ്രോസിക്യൂഷൻ നടപടികൾക്ക് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചു. പ്രതികൾക്കെതിരെ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്. വീണയ്ക്കും എക്സലോജിക്കിനും 2.70 കോടി രൂപയാണ് അനധികൃതമായി കിട്ടിയത്. സിഎംആർഎല്ലിൽ നിന്നും Read More…
ജബൽപൂർ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി; ‘ഇന്ത്യയുടെ പ്രതിച്ഛായ ഇടിയുമ്പോൾ കേന്ദ്രം നോക്കിനിൽക്കുന്നു
മധ്യപ്രദേശിലെ ജബൽപൂരിൽ ക്രിസ്ത്യാനികൾക്കു നേരെ ഉണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തീർത്ഥാടനം നടത്തുകയായിരുന്ന കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്ന ആദിവാസികളുടെ സംഘത്തെ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയതും, അവരെ സഹായിക്കാനായി എത്തിയ മലയാളി വൈദികരെ പോലീസുകാരുടെ സാന്നിധ്യത്തിൽ മർദ്ദിച്ചതും അത്യന്തം ഹീനമെന്നും അദ്ദേഹം വിമർശിച്ചു. ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന വർഗ്ഗീയ ആക്രമണങ്ങൾ ജനങ്ങളുടെ സമാധാനപരമായ ജീവിതത്തിനും രാജ്യത്തിന്റെ പുരോഗതിക്കും ഭീഷണിയാണ്. ആക്രമണങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവർ അത് മനസിലാക്കണം. സമൂഹത്തിൽ വിദ്വേഷം പടർത്തുന്നതും അശാന്തി വളർത്തുന്നതുമായ Read More…
വഖഫ് ബില്ലിലെ ചില വ്യവസ്ഥകളോട് യോജിപ്പുണ്ട് : ജോസ് കെ മാണി
കോട്ടയം: മുനമ്പത്തെ മുൻനിർത്തി വഖഫ് ബില്ലിലെ ചില വ്യവസ്ഥകളോട് യോജി പ്പുണ്ടെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ.മാണി. വഖഫ് ബോർഡി ലും ട്രൈബ്യൂണലിലും നീതി കിട്ടിയില്ലെങ്കിൽ കോടതിയിൽ പോകാമെന്ന വ്യവസ്ഥയേയും സ്വാഗതം ചെയ്യുന്നെന്ന് അദ്ദേഹം പ്രതികരിച്ചു. ആ വ്യവസ്ഥ മുനമ്പത്തിന് പ്രതീക്ഷ നൽകുന്നതാണ്. എന്നാൽ ബില്ലിനെ പൊതുവിൽ എതിർക്കുന്നുവെന്നും ജോസ് കെ.മാണി പറഞ്ഞു. മുനമ്പത്തെ മുൻനിർത്തിയാണ് വഖഫ് ബില്ലിലെ ചില വ്യവസ്ഥകളെ അംഗീകരിക്കുന്നത്. ബില്ലിലെ പല വ്യവസ്ഥകളും ജനാധിപത്യ വിരുദ്ധമാണ്. അതിനെ എതിർക്കു ന്നു. വഖഫ് Read More…
അവധിക്കാല ക്ലാസുകൾക്ക് വിലക്ക്, ട്യൂഷൻ നിശ്ചിത സമയത്ത് മാത്രം; കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ
സംസ്ഥാനത്ത് മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ 2024 -25 അധ്യായന വർഷവും കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. കമ്മിഷൻ ചെയർപേഴ്സൺ കെ.വി.മനോജ് കുമാർ അംഗം ഡോ.വിൽസൺ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കൃത്യമായി പരിശോധിക്കണമെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ ഹൈക്കോടതി വിധി നടപ്പാക്കുന്നു എന്ന് ബന്ധപ്പെട്ട റീജണൽ ഓഫീസർമാരും ചെയർമാനും ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്. ബാലാവകാശ Read More…
സ്വർണവില വീണ്ടും റെക്കോഡ് കുതിപ്പിൽ
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സർവകാല റെക്കോര്‍ഡിൽ. ഇന്ന് ഒറ്റയടിക്ക് 400 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 68,480 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 8560 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്. ഇന്നലെ ഗ്രാമിന് 8510 രൂപയും പവന് 68,080 രൂപയുമായിരുന്നു വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,030 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 110 രൂപയാണ്. സംസ്ഥാനത്ത് ഒൻപത് Read More…











