general

കെ.എം. മാണി തണൽ വഴിയോര വിശ്രമകേന്ദ്രം ഏപ്രിൽ 8 ന് നാടിനു സമർപ്പിക്കും

കോഴായിലെ കെ.എം. മാണി തണൽ വഴിയോര വിശ്രമകേന്ദ്രം അടുത്താഴ്ച നാടിനു സമർപ്പിക്കും. ഏപ്രിൽ എട്ടിന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്ക് തദ്ദേശ സ്വയംഭരണ-എക്‌സൈസ്-പാർലമെന്ററി അഫയേഴ്സ് വകുപ്പുമന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തിന്റെയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് എം.സി. റോഡരികിൽ ബ്ലോക്ക് പഞ്ചായത്തോഫീസിനു സമീപം വിശ്രമകേന്ദ്രം യാഥാർഥ്യമാകുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് 2.52 കോടി രൂപയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് 70 ലക്ഷം രൂപയുമാണ് തണൽ വിശ്രമ കേന്ദ്രത്തിന്റെ Read More…

general

‘വഖഫ് ബില്ലിനുശേഷം സംഘപരിവാറിന്റെ അടുത്ത ഉന്നം കത്തോലിക്കാ സഭ’; മുഖ്യമന്ത്രി

വഖഫ് നിയമ ഭേദഗതി ബില്ലിന് ശേഷം സംഘപരിവാറിന്റെ അടുത്ത ഉന്നം കാത്തോലിക്ക സഭയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓർഗനൈസറിലെ ലേഖനത്തിൽ നിന്നും മനസിലാക്കേണ്ടത് അതാണ്. സഭയുടെ സ്വത്തിനെക്കുറിച്ച് അനവസരത്തിലുള്ള അനാവശ്യ പരാമർശം നടത്തി. വെബ്സൈറ്റിൽ നിന്നും പിൻവലിച്ചെങ്കിലും പുറത്തുവന്നത് ആർഎസ്എസിന്റെ മനസിലിരിപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു മുഖ്യമന്ത്രിയുടെ വാക്കുകൾ: മുസ്ലിം ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്ന വഖഫ് നിയമ ഭേദഗതി ബിൽ പാർലമെന്റിൽ പാസ്സാക്കിയതിനു ശേഷം കതോലിക്കാ സഭയെ ഉന്നംവെച്ചു നീങ്ങുകയാണു സംഘപരിവാർ എന്നാണ് ആർഎസ്എസിന്റെ മുഖപത്രമായ ഓർഗനൈസറിലെ Read More…

general

സ്വർണവിലയിൽ നേരിയ ആശ്വാസം; ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. ഇന്ന് ഗ്രാമിന് 90 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ 8,310 രൂപയാണ് നല്‍കേണ്ടത്. പവന് 720 രൂപയാണ് കുറഞ്ഞത്. 68,480 രൂപയായിരുന്ന പവന് 66,480 രൂപയായി കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6810 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 102 രൂപയാണ്. കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവിന് ഒരാശ്വാസമാണ് Read More…

general

ഏപ്രിൽ 10 മുതൽ കെ-സ്മാർട്ടിലേക്ക് മാറാൻ കേരളം; തദ്ദേശസ്ഥാപനങ്ങളിലെ സേവനങ്ങൾ എല്ലാം ഇനി ഒറ്റ പ്ലാറ്റ്ഫോമിൽ

ചുരുങ്ങിയ അവധിക്കു നാട്ടിലെത്തി വിവാഹം കഴിച്ച് മടങ്ങുന്ന വധൂവരന്മാര്‍ക്ക് വിദേശത്തിരുന്നു തന്നെ വിഡിയോ കെവൈസി വഴി വിവാഹം റജിസ്റ്റര്‍ ചെയ്യാം. നാട്ടില്‍ എവിടെയെങ്കിലും നിങ്ങള്‍ സ്ഥലം വാങ്ങി കെട്ടിടം പണിയാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ആ സ്ഥലത്തെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകും. ആ സ്ഥലത്ത് കെട്ടിടം പണിയുന്നതിന് എന്തെങ്കിലും നിയന്ത്രണങ്ങള്‍ ഉണ്ടോ ഏതെങ്കിലും പദ്ധതിക്കു വേണ്ടി ഏറ്റെടുത്തിട്ടുള്ള ഭൂമിയാണോ എന്നതുള്‍പ്പെടെ എല്ലാ കാര്യങ്ങളും മറയില്ലാതെ സ്‌ക്രീനില്‍ തെളിയും. സര്‍ക്കാര്‍ തന്നെയാണ് അത്യാധുനികമായ ഈ സൗകര്യങ്ങള്‍ എല്ലാം കെ-സ്മാര്‍ട്ട് എന്ന ഒറ്റ Read More…

general

വഖഫ് ബില്ലിലെ 2 വകുപ്പുകളെ അനുകൂലിച്ച ജോസ് കെ മാണിയുടെ നിലപാട് ആശ്വാസകരമെന്ന് കെസിബിസി

വഖഫ് ബില്ലില്‍ ജോസ് കെ.മാണിയെടുത്ത നിലപാട് ആശ്വാസകരമെന്ന് കത്തോലിക്ക സഭ. ബില്ലിനെ പൂര്‍ണമായും അനുകൂലിച്ചില്ലെങ്കിലും ജോസ് കെ.മാണിയും, ഫ്രാന്‍സിസ് ജോര്‍ജും ഡീന്‍ കുര്യാക്കോസും ഒരു പരിധിവരെ സഭയ്ക്ക് സ്വീകാര്യമായ നിലപാടെടുത്തുവെന്ന് കെസിബിസി വക്താവ് ഫാദര്‍ തോമസ് തറയില്‍. മറ്റുള്ള എംപിമാര്‍ അതുപോലും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വഖഫ് നിയമ ഭേദഗതിയെ പൂർണമായും അനുകൂലിക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടിരുന്നില്ല. മുനമ്പത്തെ ജനങ്ങളുടെ അവകാശങ്ങളെ കുറിച്ച് ഓർക്കണമെന്നും അനുകൂലിക്കാവുന്ന ഇടങ്ങളിൽ അനുകൂലിക്കണമെന്നുമാണ് കെസിബിസി ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ബില്ല് നിയമമാകുന്നതിലൂടെ മുനമ്പത്തെ Read More…

general

മാസപ്പടി കേസ്; എസ്‌എഫ്‌ഐ‌ഒ കുറ്റപത്രത്തിന്റെ സൂക്ഷ്മ പരിശോധന ഇന്ന് തുടങ്ങും

മാസപ്പടി കേസിൽ എസ്‌എഫ്‌ഐ‌ഒ കുറ്റപത്രത്തിന്റെ സൂക്ഷ്മ പരിശോധന ഇന്ന് തുടങ്ങും. എറണാകുളം സെഷൻസ് കോടതിയുടെ പരിഗണനയിലാണ് റിപ്പോർട്ടുള്ളത്. മുഖ്യമന്ത്രിയുടെ മകൾ വീണ, എക്സാലോജിക് കമ്പനി, സിഎംആർഎൽ ഉടമ ശശിധരൻ കർത്ത അടക്കമുള്ളവർക്ക് എതിരയാണ് കുറ്റപത്രം. എസ്‌എഫ്‌ഐ‌ഒ ഡപ്യൂട്ടി ഡയറക്ടർ എം അരുൺ പ്രസാദിന്‍റെ നേതൃത്വത്തിലുളള അന്വേഷണസംഘമാണ് കൊച്ചിയിലെ കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുക. മാസപ്പടി കേസിൽ പ്രോസിക്യൂഷൻ അനുമതി ലഭിച്ചതോടെ വീണ വിജയൻ്റെ അറസ്റ്റിന് സാധ്യതയേറിയിരിക്കുകയാണ്. വിചാരണ നടപടികൾക്ക് തൊട്ടുമുൻപായി എസ്എഫ്ഐഒ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തണം. വീണ Read More…

general

മുനമ്പം സമരത്തിന്റെ ഭാഗമായ 50 പേർ BJPയിൽ ചേർന്നു

ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ മുനമ്പത്ത് എത്തി. മുനമ്പം സമരത്തിന്റെ ഭാഗമായ 50 പേർ ബി ജെ പി യിൽ ചേർന്നു. മുനമ്പം സമരപ്പന്തലിൽ മധുരം നൽകി ആഘോഷം. എല്ലാവരുടെയും പ്രാർത്ഥന ഫലം കണ്ടു. വഖഫ് ഭേദഗതി നിയമം പാസായി. കേരളത്തിന്റെ രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട ദിവസമാണ് ഇന്ന്. ബില്ല് പാസായതിൽ അഭിമാനം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മുനമ്പത്തെ അവഗണിച്ച ജനപ്രതിനിധികള്‍ക്കുള്ള മറുപടിയാണിതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മോദിക്കും സുരേഷ് ഗോപിക്കും ജയ് വിളിച്ചായിരുന്നു Read More…

general

മാസപ്പടി കേസ്; എസ്എഫ്ഐഒ കുറ്റപത്രം വിചാരണ കോടതിക്ക് കൈമാറി

മാസപ്പടി കേസിലെ എസ്എഫ്ഐഒ കുറ്റപത്രം കൊച്ചിയിലെ വിചാരണ കോടതിക്ക് കൈമാറി. എറണാകുളം ജില്ലാ കോടതിയുടെതാണ് നടപടി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കേസുകള്‍ പരിഗണിക്കുന്ന ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഏഴിനാണ് ഫയൽ കൈമാറിയത്. മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ പ്രതിചേർത്തുകൊണ്ടാണ് എസ്എഫ്ഐഒ കൊച്ചിയിലെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.നൽകാതെ വീണ വിജയൻ 2.70 കോടി കൈപ്പറ്റിയെന്നാണ് എസ്എഫ്ഐഒ കണ്ടെത്തൽ. സിഎംആർഎല്ലിന് പുറമെ എംപവർ ഇന്ത്യ എന്ന കമ്പനിയിൽ നിന്നും പണം എക്സാലോജികിലേക്ക് എത്തി. ശശിധരൻ കർത്തയും ഭാര്യയുമാണ് Read More…

general

വഖഫ് നിയമ ഭേദഗതി ബിൽ; കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്

വഖഫ് നിയമ ഭേദ​ഗതി ബില്ലിനെതിരെ കോൺഗ്രസ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. എംപിയും ലോക്സഭയിലെ കോൺ​ഗ്രസ് വിപ്പുമായ മുഹമ്മദ് ജാവേദാണ് ഹർജി ഫയൽ ചെയ്തത്. ഭരണഘടന നൽകുന്ന അവകാശങ്ങൾ ലംഘിക്കപ്പെടുന്നു എന്നാരോപിച്ചാണ് ഹർജി ഫയൽ ചെയ്തത്. ഭരണഘടനയുടെ ആർട്ടിക്കിൾ 14, 25, 26, 29, 300എ എന്നിവ ബിൽ ലംഘിക്കുന്നുവെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഇരുസഭകളിലും പാസായ ബില്ല് രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ വൈകാതെ നിയമമാകും. വ്യവസ്ഥകള്‍ ഭരണഘടന വിരുദ്ധമെന്നും മതസ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമെന്നും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക് നീങ്ങിയത്. Read More…

general

സംസ്ഥാനത്ത് പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടുവരുന്നതിന് രേഖകൾ വേണം; ഏപ്രിൽ 10 മുതൽ പെർമിറ്റ്‌ നിർബന്ധമാക്കി

പെട്രോളിയം ഉത്പന്നങ്ങൾ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്നതിന് ഏപ്രിൽ 10 മുതൽ പെർമിറ്റ് നിർബന്ധമാക്കി. പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുവരുന്നതിനും സൂക്ഷിക്കുന്നതിനും ആവശ്യമായ രേഖകളും നിബന്ധനകളും സംബന്ധിച്ച് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാനത്തിന് പുറത്തു നിന്നും 50 ലിറ്ററോ അതിൽ കൂടുതലോ ഉള്ള പെട്രോളിയം ഉൽപ്പന്നങ്ങൾ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്ന വ്യക്തികൾ ബില്ല് / ഡെലിവറി നോട്ട് തുടങ്ങിയ മറ്റ് രേഖകളോടൊപ്പം ഡെപ്യൂട്ടി കമ്മീഷണർ, ടാക്‌സ്‌പെയർ സർവീസസ് ഹെഡ്ക്വാട്ടേഴ്സ്, തിരുവനന്തപുരം അപ്രൂവ് ചെയ്ത് നല്കുന്ന Read More…