സംസ്ഥാനത്ത് കൊവിഡ് ആശങ്കപെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനതല യോഗങ്ങൾ ചേർന്ന് സ്ഥിതി അവലോകനം ചെയ്തിരുന്നു. എല്ലാ ജില്ലകളിലും പരിശോധനാ സംവിധാനം ഏർപ്പെടുത്തി. നിലവിൽ സംസ്ഥാനത്ത് 519 കേസുകളാണ് ഉള്ളതെന്ന് മന്ത്രി വ്യക്തമാക്കി. രോഗികളും പ്രായമായവരും പൊതുസ്ഥലത്ത് പോകുമ്പോൾ മാസ്ക് ധരിക്കണം. ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദർശനം ഒഴിവാക്കണം. രോഗ പ്രതിരോധ പ്രോട്ടോകോൾ ആശുപത്രിയിൽ പാലിക്കണമെന്നും ആരോഗ്യമന്ത്രി നിർദേശം നൽകി. അതേസമയം, കൊവിഡിന്റെ നിരീക്ഷണത്തിനായി ശക്തമായ സംവിധാനം രാജ്യത്ത് നിലവിലുണ്ട്. റിപ്പോര്‍ട്ട് ചെയ്തതില്‍ സാരമായ Read More…
general
മുണ്ടക്കയം-കോരുത്തോട് പഞ്ചായത്തുകളിലെ ജലജീവൻ മിഷൻ: ജലശുദ്ധീകരണശാല നിർമ്മാണോദ്ഘാടനം നടത്തി
മുണ്ടക്കയം – കോരുത്തോട് ഗ്രാമപഞ്ചായത്തുകളിലെ 19243 വീടുകളിൽ ശുദ്ധജലം എത്തിക്കുന്നതിനായി 284.64 കോടി രൂപ വിനിയോഗിച്ച് നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ കീഴിലുള്ള ജലശുദ്ധീകരണശാലയുടെ നിർമാണോദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. മുണ്ടക്കയം അമരവതിയിൽ നടന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. 25 കോടി രൂപ ചെലവിലാണ് ജലശുദ്ധീകരണശാലയും അനുബന്ധ ഘടകങ്ങളും നിർമിക്കുന്നത്. ഹാരിസൺ പ്ലാന്റേഷനിൽനിന്ന് സൗജന്യമായി ലഭിച്ച 70 സെന്റ് സ്ഥലത്താണ് അമരാവതിയിൽ ജല ശുദ്ധീകരണശാല സ്ഥാപിക്കുന്നത്. Read More…
അതിരമ്പുഴ പഞ്ചായത്തംഗമായ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി
കോട്ടയം: പഞ്ചായത്ത് മെമ്പറേയും മക്കളെയും കാണാന്നില്ലെന്ന് പരാതി. കോട്ടയം അതിരമ്പുഴയിൽ പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെൺമക്കളെയുമാണ് കാണാനില്ലെന്ന് പരാതി ലഭിച്ചിരിക്കുന്നത്. അതിരമ്പുഴ പഞ്ചായത്ത് അംഗം ഐസി സാജൻ, മക്കളായ അമലയ അമയ എന്നിവരെയാണ് കാണാതായത്. ഭർതൃവീട്ടുകാരുമായി ചില സ്വത്ത് തർക്കത്തിൽ യുവതി നേരത്തെ പരാതി നൽകിയിരുന്നു. ഐസിയുടെ ഭർത്താവ് സാജൻ രണ്ട് വർഷം മുൻപ് മരിച്ചിരുന്നു. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
ലയൺസ് ക്ലബ് ഓഫ് മാന്നാനം സൗജന്യമായി നിർമിച്ചുനൽകിയ വീടിന്റെ താക്കോൽദാനം നടത്തപ്പെട്ടു
മാന്നാനം :ലയൺസ് ഇന്റർനാഷണാലിന്റെ പ്രധാന പ്രൊജക്ടുകളിൽ ഒന്നായ ഹോം ഫോർ ഹോംലസ് (വീടില്ലാത്തവർക്കു വീട്) പ്രോജെക്ടിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് മാന്നാനം നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാന കർമം ക്ലബ് പ്രസിഡന്റ് ജോർജ് ജോസഫ് മണപ്പളളിയുടെ ആദ്യക്ഷതയിൽ ലയൺസ് 318B നിയുക്ത ഡിസ്ട്രിക്റ്റ് ഗവർണർ വിന്നി ഫിലിപ്പ് നിർവഹിച്ചു. വൈസ് ഗവർണർമാരായ ജേക്കബ് ജോസഫ്, മാർട്ടിൻ ഫ്രാൻസിസ്, നിയുക്ത ക്യാബിനറ്റ് ട്രഷറർ പി സി ചാക്കോ, ക്യാബിനറ്റ് മെമ്പർ T L ജോസഫ്, ക്ലബ് സെക്രട്ടറി Read More…
സ്വര്‍ണവിലയില്‍ നേരിയ ഇടിവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് ഇന്ന് 320 രൂപയാണ് കുറഞ്ഞത്. 71,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 8950 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ആദ്യം 68,880 ലേക്ക് കൂപ്പുകുത്തിയ സ്വര്‍ണവില പിന്നീട് കരകയറുന്ന കാഴ്ചയാണ് കണ്ടത്. ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70,000ല്‍ താഴെയെത്തിയത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 72000 Read More…
ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്ത് സുരേഷിന് മുൻകൂർ ജാമ്യമില്ല. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സുകാന്തിന് ഒരേ സമയം പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. പുറത്തുവന്ന തെളിവുകൾ മഞ്ഞുമലയുടെ അറ്റം മാത്രം. അന്വേഷണം പൂർത്തിയാകേണ്ടതുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്‌നേഹത്തിന്റെ പേരിൽ യുവതിയെ ചൂഷണം ചെയ്തെന്നും പ്രതി മാനസികവും ശാരീരികവും സാമ്പത്തികവുമായി ചൂഷണം ചെയ്തുവെന്നും ഹൈക്കോടതി പറഞ്ഞു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് വാട്‌സ് ആപ് ചാറ്റുകൾ തെളിവുണ്ടെന്ന് കോടതി പറഞ്ഞു. കേസ് ഡയറിയുടെ ചില ഭാഗങ്ങൾ മാധ്യമങ്ങളിലൂടെ Read More…
അറബിക്കടലിൽ ചെരിഞ്ഞ കപ്പൽ പൂര്‍ണമായി മുങ്ങി, കണ്ടെയ്നറുകൾ കടലിൽ പതിച്ചു
കൊച്ചി കടൽ തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ ദൂരത്ത് വെച്ച് അപകടത്തിൽ പെട്ട ലൈബിരിയൻ കപ്പൽ കടലിൽ മുങ്ങി. MSC Elsa 3 എന്ന കപ്പലാണ് കടലിൽ മുങ്ങിയത്. സംസ്ഥാന സർക്കാരിനെ കോസ്റ്റ്ഗാർഡ് ഇക്കാര്യം അറിയിച്ചു. കപ്പ ലിലുണ്ടായിരുന്ന കണ്ടെയ്‌നറുകളും മുങ്ങി. വിഴിഞ്ഞം തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പൽ ഇന്നലെയാണ് അപകടത്തിൽപ്പെട്ടത്.കപ്പലിൽ നിന്ന് വീണ കണ്ടെയ്നറുകൾ കൊച്ചി ആലപ്പുഴ തീരങ്ങളിൽ എത്തുമെനന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൊല്ലം, തിരുവനന്തപുരം തീരത്തും കണ്ടെയ്നറുകൾ എത്താൻ സാധ്യതയുണ്ട്. ഡിഫൻസ് പിആർഒ Read More…
കാൻസർ ബോധവൽക്കരണ പരിപാടികളുടെ സമാപനം നടത്തി
കുറിച്ചിത്താനം: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി, മാർ സ്ലീവാ മെഡിസിറ്റിയുടെ അഞ്ചാം വാർഷികം എന്നിവയോട് അനുബന്ധിച്ച് നടപ്പാക്കുന്ന സാമൂഹിക പദ്ധതികളുടെ ഭാഗമായി വിവിധ പള്ളികളിൽ മാതൃവേദിയുമായി സഹകരിച്ച് നടത്തിയ സൗജന്യ കാൻസർ ബോധവൽക്കരണ ക്ലാസ്സുകളുടെയും സ്തനാർബുദ പരിശോധനയുടെയും സമാപനം നടത്തി. കുറിച്ചിത്താനം സെന്റ് തോമസ് ചർച്ചിൽ നടത്തിയ സമാപന സമ്മേളനം മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. പാലാ രൂപത മാതൃവേദി പ്രസിഡന്റ് ഷേർളി ചെറിയാൻ അധ്യക്ഷത വഹിച്ചു. കുറിച്ചിത്താനം പള്ളി Read More…
ലിസി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുമാരി റബേക്ക മരിയ ജെയിംസ് തെരഞ്ഞെടുക്കപ്പെട്ടു
വൈക്കം ലിസ്യു ഇംഗ്ലീഷ് സ്കൂളിൽ നടത്തപ്പെട്ട ദശദിന എൻസിസി ക്യാമ്പിൽ ബെസ്റ്റ് കേഡറ്റായി വൈക്കം ലിസി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുമാരി റബേക്ക മരിയ ജെയിംസ് തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്ന് 500 ഓളം കേഡറ്റുകളാണ് ക്യാമ്പിൽ പങ്കെടുത്തത്. ഡ്രിൽ,എഴുത്ത് പരീക്ഷ,ഇന്റർവ്യൂ തുടങ്ങിയവിയിലൂടെയാണ് കുമാരി റെബേക്ക മരിയ ജെയിംസ് തന്റെ കഴിവ് തെളിയിച്ചത്. തലയാഴം താമരവേലിൽ ജെയിംസ് ജോസഫിന്റേയും (മാനേജർ അസെന്റ് ടെലികോം ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ്) സ്വപ്നസിയുടേയും (അസിസ്റ്റന്റ് പബ്ലിക് പ്രോസീക്യൂട്ടർ, കോട്ടയം) Read More…
മുൻ പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ 34-ാമത് രക്തസാക്ഷിത്വദിനം കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി ആചരിച്ചു
കുന്നോന്നി: ആധുനിക ഇന്ത്യയെ രൂപപ്പെടുത്തി എടുക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച വിവര സാങ്കേതികവിദ്യയിൽ ഇന്ത്യയെ മറ്റു രാജ്യങ്ങൾക്ക് മുൻപിൽ തല ഉയർത്തി നില്ക്കാൻ പ്രാപ്തരാക്കിയ മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ രക്ത സാക്ഷിത്യ ദിനം കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി ആചരിച്ചു. രാവിലെ 9 മണിക്ക് കുന്നോന്നി കമ്പനി ജംഗ്ഷനിൽ രാജീവ് ഗാന്ധിയുടെ ഛായാ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തി. ചടങ്ങിൽ DCC മെംബർ ജോർജ് സെബാസ്റ്റ്യൻ, വാർഡ് പ്രസിഡൻ്റ് ജോജോ വാളിപ്ളാക്കൽ, അനീഷ് കീച്ചേരി, ഷാജി പുളിയ്ക്കക്കുന്നേൽ, Read More…











