ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിലവിലെ ദേവസ്വം ബോര്‍ഡ് ഗുരുതര കുറ്റകൃത്യം നടത്തിയെന്ന് ഹൈക്കോടതി കണ്ടെത്തിയ സാഹചര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെയും അംഗങ്ങളെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും പ്രത്യേക അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്യണമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ചവിട്ടി പുറത്താക്കേണ്ട കാട്ടുകള്ളന്മാര്‍ക്കാണ് കാലാവധി നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും അറിവോടെയാണ് ശബരിമലയിലെ എല്ലാ തട്ടിപ്പുകളും നടന്നത് എന്നതുകൊണ്ടാണ് അമ്പലക്കള്ളന്മാര്‍ക്ക് കുടപിടിക്കുന്നത്, പ്രതിപക്ഷനേതാവ് പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തട്ടിപ്പ് അറിഞ്ഞിട്ടും കോടതി വിധി ലംഘിച്ചാണ് സ്വര്‍ണം Read More…
general
മിന്നാമിന്നി കൂട്ടത്തെ ചേർത്ത് പിടിച്ച് കാമാക്ഷി ഗ്രാമ പഞ്ചായത്ത്
സംസ്ഥാനത്തെ മികച്ച ഭിന്നശേഷി സൗഹൃദ ഗ്രാമ പഞ്ചായത്തായ കാമാക്ഷി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികൾക്കായി പ്രത്യേകം രൂപം കൊടുത്ത മിന്നാമിന്നികൂട്ടം ശ്രദ്ധേയമായി. ഭിന്നശേഷി കുട്ടികളുടെ മാനസിക ഉല്ലാസവും പങ്കാളിത്തവും വളർത്തുക, സാമുഹ്യ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുക, കലാ കായിക അഭിരുചികളെ പ്രോത്സാഹിപ്പിക്കുക, സമ്പാദ്യശീലവും സ്വാശ്രയ ശീലവും വളർത്തിയെടുക്കുക, തനതായ സ്വയം തൊഴിൽ പരിശീലനങ്ങൾ ഉറപ്പാക്കുക, തുടങ്ങിയ വിപുലമായ ലക്ഷ്യങ്ങളോടെ പഞ്ചായത്ത് രൂപം കൊടുത്ത മിന്നാമിന്നികൂട്ടം പദ്ധതി ശ്രദ്ധേയമായി. BRC, പഞ്ചായത്തിലെ വിവിധ സ്കൂളുകൾ, അങ്കണവാടികൾ, Read More…
പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലിന് ജില്ലയിൽ തുടക്കം
കോട്ടയം: പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലിന്(എസ്.ഐ.ആർ) കോട്ടയം ജില്ലയിൽ തുടക്കം. വോട്ടർപട്ടിക പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 1564 ബൂത്തുകളിലും ബി.എൽ.ഒമാർ വോട്ടർമാരുടെ വീടുകളിലെത്തി എന്യൂമറേഷൻ ഫോം വിതരണം ചെയ്തു തുടങ്ങി. ജില്ലയിലെ ഏറ്റവും മുതിർന്ന വോട്ടറായ 108 വയസ് പിന്നിട്ട മീനടം മാളിയേക്കൽ ശോശാമ്മ കുര്യന് വീട്ടിലെത്തി ഫോം വിതരണം ചെയ്ത് ജില്ലാ കളക്ടർ ചേതൻകുമാർ മീണ നടപടികൾക്ക് തുടക്കം കുറിച്ചു. ശോശാമ്മയുടെ മകൾ 90 വയസ് പിന്നിട്ട എം.കെ. ഏലിയാമ്മയ്ക്കും കളക്ടർ ഫോം കൈമാറി. Read More…
വയോധികനെ ഏറ്റെടുത്ത് കർമ്മേൽ സ്നേഹനിലയം
തെക്കുംഭാഗം നടക്കാവ് പബ്ലിക് മാർക്കറ്റിൽ തെരുവുനായ്ക്കളോടൊപ്പം രാത്രി കഴിച്ചുകൂട്ടിയിരുന്ന വിദ്യാധരൻ എന്ന വയോധികനെ തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചതിനെ തുടർന്ന് തെക്കുംഭാഗം പോലീസുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽമൈനാഗപ്പള്ളി പഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന കർമ്മേൽ സ്നേഹനിലയം അഭയ കേന്ദ്രം മാനേജിങ് ഡയറക്ടർ ഫാദർ മനോജ് എം കോശി വൈദ്യൻ,സെക്രട്ടറി ഗീത വേണുഗോപാൽ, കോഡിനേറ്റർ മാരായ വേണുഗോപാൽ, ബിനു ജോസഫ് പാലാ എന്നിവർ ചേർന്ന് ഏറ്റെടുത്തു. ആരും പരിചരിക്കാൻ ഇല്ലാതെ കഴിഞ്ഞ 8 വർഷത്തോളമായി തേവലക്കര തെക്കുംഭാഗത്തിന്റെ പല Read More…
വയോജനങ്ങൾക്ക് ആശ്വാസമായി അയ്മനത്ത് പകൽവീട് ഒരുങ്ങി
അയ്മനം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമിച്ച പകൽ വീട് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ വയോജനങ്ങൾക്കായി തുറന്നുകൊടുത്തു. ക്ഷേമപെൻഷൻ വർദ്ധനവ് പോലെയുള്ളവ സംസ്ഥാന സർക്കാർ നടപ്പിലാക്കിയത് വയോജനങ്ങളെ ചേർത്തു പിടിക്കുന്ന നിലപാടിന്റെ ഭാഗമാണെന്ന് മന്ത്രി പറഞ്ഞു. പകൽസമയങ്ങളിൽ വീടുകളിൽ ഒറ്റയ്ക്കാവുന്ന വയോജനങ്ങൾക്ക് ഒന്നിച്ചിരിക്കാനും സമയം ചെലവഴിക്കാനുമായി പഞ്ചായത്തിന്റെ നാലാം വാർഡിലെ പുലിക്കുട്ടിശ്ശേരിയിലാണ് പകൽവീട് നിർമിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ പ്ളാൻ ഫണ്ടിൽനിന്ന് 22 ലക്ഷം രൂപയാണ് ഇതിനായി ചെലവിട്ടത്. 2023-ൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുലിക്കുട്ടിശ്ശേരിയിൽ വയോജന പാർക്ക് Read More…
സമന്വയ മൾട്ടി സെൻസറി പാർക്ക് എന്ന സ്വപ്നം കാണക്കാരിയിൽ യാഥാർത്ഥ്യമായി
കാണക്കാരി: സമന്വയ മൾട്ടി സെൻസറി പാർക്ക് എന്ന സ്വപ്നം കാണക്കാരിയിൽ യാഥാർത്ഥ്യമായി. കേരളത്തിൽ ആദ്യമായിട്ടാണ് ബ്ലോക്ക് പഞ്ചായത്ത് മൾട്ടി സെൻസറി പാർക്ക് പ്രോജക്ട് നടപ്പാക്കുന്നത്. തിരുവനന്തപുരം ആസ്‌ഥാനമായുള്ള നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സ്‌പീച്ച് ആൻഡ്ഹിയറിങ് സേവനം ആദ്യമായിട്ടാണ് അവരുടെ ആസ്‌ഥാനത്തിനു പുറത്ത്ഒരു സെന്ററിൽ സേവനം നൽ കുന്നതും ഇവിടെ മാത്രമാണ് എന്ന പ്രത്യേകതയുമുണ്ട്. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ 36 ലക്ഷം രൂപ വിനിയോഗിച്ച് ഭിന്നശേഷിയുള്ള വ്യക്തികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് രൂപീകരിച്ച പദ്ധതിയാണ് Read More…
ബിജെപി ഞീഴൂർ പഞ്ചായത്ത് കമ്മറ്റി പ്രതിഷേധം നടത്തി
ഞീഴൂർ: കാട്ടാമ്പാക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടം നാഷണൽ ഹെൽത്ത് മിഷൻ പദ്ധതി പ്രകാരം കേന്ദ്ര ഗവണ്മെന്റ് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ചതും, എന്നാൽ കേരള ഗവണ്മെന്റിന്റെ അർദ്രം പദ്ധതി പ്രകാരം ആണ് പദ്ധതി നടപ്പിലാക്കിയതെന്ന് നാട് നീളെ ഫ്ലെക്സ് വെച്ച് വിളംബരം ചെയ്യുകയും ഈ കെട്ടിടത്തിന്റെ ഉദ്ഘാടന ബോർഡുകളിൽ കേന്ദ്രത്തിന്റെ യാതൊരു വിധ ആലേഖനങ്ങളും ഇല്ലാത്തത്തിൽ പ്രതിഷേധിച്ചു കൊണ്ട് ബിജെപി ഞീഴൂർ പഞ്ചായത്ത് കമ്മിറ്റി പ്രസി ഡന്റ് കെ.കെ. ജോസ് Read More…
വാട്ടർ അതോറിറ്റി കടുത്തുരുത്തി ഡിവിഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു
വാട്ടർ അതോറിറ്റിയുടെ കടുത്തുരുത്തി ഡിവിഷൻ ഓഫീസ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ് എം.പി. മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജോൺസൺ കൊട്ടുകാപ്പളളി, രാജു ജോൺ ചിറ്റേത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.ബി. സ്മിത, ടി.കെ. വാസുദേവൻ നായർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് Read More…
വൈക്കം സ്വദേശിനി സൂര്യഗായത്രി കേരളീയം പുരസ്കാരം ഏറ്റുവാങ്ങി
ഡോക്ടർ എ പി ജെ അബ്‌ദുൾകലാം സ്റ്റഡിസെന്റർ കേരളപിറവി ആഘോഷങ്ങളുടെ ഭാഗമായി സമസ്ത മേഖലകളിൽ മികവ് തെളിയച്ചവർക്കായി ഏർപ്പെടുത്തിയ കേരളീയം പുരസ്കാരം ഇരുകൈകളും ബന്ധിച്ച് വേമ്പനാട്ട്കായൽ നീന്തികയറി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് എലൈറ്റ് ബുക്ക് ഓഫ് റെക്കോഡ്സ് എന്നീ മൂന്ന് റെക്കോർഡുകൾ കരസ്തമാക്കിയ പത്തുവയസുകാരി സൂര്യഗായത്രി ആന്റോ ആന്റണി MP യിൽ നിന്നും ഏറ്റുവാങ്ങി. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വച്ച് നടന്ന വർണ്ണാഭമായ ചങ്ങ് തൊഴിൽ, വിദ്യാഭ്യാസ Read More…
വെള്ളികുളം പള്ളിയിൽ ജപമാല മാസാചരണം സമാപനം ഭക്തിസാന്ദ്രമായി
വെള്ളികുളം: വെള്ളികുളം പള്ളിയിൽ മാതാവിൻ്റെ ജപമാലമാസാചരണ സമാപനം ഭക്തിസാന്ദ്രമായി മാറി.ഇടവകയിലെ പതിനേഴു വാർഡുകളിലെ എല്ലാ വീടുകളിലും മാതാവിന്റെ ജപമാല പ്രാർത്ഥന നടന്നുവരികയായിരുന്നു ഇതിൻ്റെ സമാപനത്തോടനുബന്ധിച്ച് എല്ലാ വാർഡുകളിൽ നിന്നും മാതാവിൻ്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ജപമാല റാലി വെള്ളികുളം പള്ളിയിലേക്ക് നടത്തപ്പെട്ടു. ഇടവകയിലെ മുഴുവൻ കുടുംബാംഗങ്ങളും അണിനിരന്ന ജപമാല റാലി ഏറെ ശ്രദ്ധ ആകർഷിച്ചു. മാതാവിൻ്റെവൈവിധ്യമാർന്ന പ്ലോട്ടുകൾ വിശുദ്ധരുടെ ടാബ്ലോകൾ,വർണ്ണ കുടകൾ ,അലങ്കാരങ്ങൾതുടങ്ങിയവ ജപമാലറാലിയെ ആകർഷകമാക്കി. ജപമാല പ്രാർത്ഥനാമണികൾ അലയടിച്ചു ഉയരുന്ന ഭക്തിസാന്ദ്രമായ നിമിഷത്തിൽ നവംബർ 1 -ാം Read More…











