general

നാളത്തെ ഹയർ സെക്കന്‍ററി ഹിന്ദി പരീക്ഷ മാറ്റിവച്ചു; അവധി കഴിഞ്ഞ് ജനുവരി 5 ന് നടത്തും

രണ്ടാം പാദ വാർഷിക പരീക്ഷയുടെ ഭാഗമായി നാളെ നടത്താനിരുന്ന ഹയർ സെക്കന്‍ററി ഹിന്ദി പരീക്ഷ മാറ്റി. മാറ്റിവച്ച പരീക്ഷ ക്രിസ്തുമസ് അവധി കഴിഞ്ഞ് ജനുവരി 5 ന് നടത്തും. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഹയർ സെക്കന്‍ററി പരീക്ഷാ വിഭാഗം അറിയിച്ചതാണിത്. ചില സാങ്കേതിക കാരണങ്ങളാൽ പരീക്ഷ മാറ്റിവയ്ക്കുന്നു എന്നാണ് അറിയിപ്പ്. രണ്ടാം പാദ വാർഷിക പരീക്ഷയുടെ ഭാഗമായി നാളെ നടത്താനിരുന്ന ഹയർ സെക്കന്‍ററി ഹിന്ദി പരീക്ഷ മാറ്റി. മാറ്റിവച്ച പരീക്ഷ ക്രിസ്തുമസ് അവധി കഴിഞ്ഞ് ജനുവരി 5 ന് Read More…

general

ബ്രൂവറി വിധി സര്‍ക്കാരിനേറ്റ കനത്ത പ്രഹരം : കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

പാലക്കാട്ട് എലപ്പുള്ളിയിലെ ബ്രൂവറിക്കുള്ള പ്രാഥമിക അനുമതി റദ്ദാക്കിയ ഹൈക്കോടതി വിധി സര്‍ക്കാരിനേറ്റ മറ്റൊരു കനത്ത പ്രഹരമാണെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള. കുടിവെള്ളമില്ലാത്ത നാട്ടില്‍ വെള്ളമടി പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ വെമ്പല്‍ കൊള്ളുകയാണ്. ജനഹിതത്തെ മറികടന്ന് ‘ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം’ എന്ന ചിന്തയാണ് അധികാരികള്‍ക്ക്. സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പിലാക്കുകയും മാരക രാസലഹരിയുടെ വ്യാപനം തടയുകയും ചെയ്യുന്ന സര്‍ക്കാരാണ് ഇനി അധികാരത്തില്‍ വരേണ്ടത്. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയവും, മാരക രാസലഹരികളുടെ വ്യാപനവും Read More…

general

പോറ്റിയെ കേറ്റിയെ ഗാനരചയിതാവ് കുഞ്ഞബ്ദുളളക്ക് കോൺഗ്രസ് പിന്തുണ; ഫോണിൽ വിളിച്ച് പിന്തുണയറിയിച്ച് കെ.സി വേണുഗോപാൽ എം പി

പാരഡി ഗാനരചയിതാവ് കുഞ്ഞബ്ദുളളക്ക് കോൺഗ്രസിൻെറ പിന്തുണ. നിയമപോരാട്ടത്തിന് പാർട്ടി പിന്തുണ നൽകുമെന്ന് കെ.സി വേണുഗോപാൽ. കുഞ്ഞബ്ദുളളയെ ഫോണിൽ വിളിച്ചാണ് പിന്തുണയറിയിച്ചത്. കേരളം ഏറ്റുപാടുന്ന പാട്ടെഴുതിയിതിന് അഭിനന്ദനവും അറിയിച്ചു. ശബരിമല സ്വർണക്കൊള്ള പരാമർശിക്കുന്ന പാരഡി ഗാനത്തിനെതിരെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസെടുത്തതിൽ പ്രതികരണവുമായി പാട്ട് എഴുതിയ ജി പി കുഞ്ഞബ്ദുള്ള. കേസിനെ നിയമപരമായി നേരിടുമെന്നും മതവികാരം വ്രണപ്പെട്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ജി പി കുഞ്ഞബ്ദുള്ള ട്വന്റി ഫോറിനോട് പറഞ്ഞു. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി Read More…

general

സൗജന്യ ഇ.എൻ.റ്റി പരിശോധന ക്യാമ്പ് 20ന് മേലുകാവുമറ്റത്ത്

മേലുകാവുമറ്റം: മാർ സ്ലീവാ മെഡിസിറ്റി അസംപ്ഷൻ മെഡിക്കൽ സെന്ററിൽ 20ന് ശനിയാഴ്ച്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ സൗജന്യ ഇ.എൻ.റ്റി പരിശോധന ക്യാമ്പ് നടത്തും. ചെവി, മൂക്ക്, തൊണ്ട സംബന്ധമായ രോ​ഗങ്ങൾ നേരിടുന്നവർക്ക് പങ്കെടുക്കാം. റജിസ്ട്രേഷന് ബന്ധപ്പെടുക. ഫോൺ – 9188925700, 9446116517.

general

ബിഗ്ബോസ് റിയാലിറ്റി ഷോ താരം ബ്ലെസ്ലി അറസ്റ്റിൽ; അറസ്റ്റിലായത് ഓൺലൈൻ തട്ടിപ്പിലൂടെയുള്ള പണം ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തെത്തിച്ചതിന്

ഡിജിറ്റൽ തട്ടിപ്പ് നടത്തിയ കേസിൽ യൂട്യൂബറും ബിഗ് ബോസ് താരവുമായ മുഹമ്മദ് ഡിലിജൻറ് ബ്ലെസ്‍ലി പിടിയിൽ. കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പിലാണ് മുഹമ്മദ് ഡിലിജന്റ് ബ്ലെസ്ലി കാക്കൂർ പോലീസിന്റെ പിടിയിലായത്. ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ വഴി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം മ്യൂൾ അക്കൗണ്ടുകൾ വഴി കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്നുമാസമായി ക്രൈംബ്രാഞ്ച് സംഭവത്തിൽ അന്വേഷണം നടത്തി വരികയാണ്. സമാന തട്ടിപ്പിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇനിയും നിരവധി Read More…

general

ശക്തരിൽ ശക്തരെ നിലംമ്പരിശാക്കി കളത്തൂക്കടവിന്റെ സ്വന്തം ജോമി മെംമ്പർ

തലപ്പലം ഗ്രാമപഞ്ചായത്തിലെ കളത്തൂക്കടവ് വാർഡിന്റെ ജനപ്രതിനിധിയായ് തുടർച്ചയായ് രണ്ടാം തവണയും ജോമി ബെന്നി കൊച്ചെട്ടൊന്നിൽ തെരെഞ്ഞെടുക്കപ്പെട്ടു. 25 വർഷത്തോളം കേരള കോൺഗ്രസ്‌ മാണി വിഭാഗമാണ് ഈ വാർഡിൽ യുഡിഫ് ന് വേണ്ടി മത്സരിച്ചിരുന്നത്. ജോസ് കെ മാണിയും പാർട്ടിയും ഇടത് പക്ഷത്തേയ്ക്ക് ചേക്കേറിയതിനാൽ 2020 ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി മത്സരിക്കാൻ നിയോഗിക്കപ്പെട്ടത് ജോമി ബെന്നി ആയിരുന്നു. പൊതുപ്രവർത്തന രംഗത്ത് ആദ്യമാണെങ്കിലും നാട്ടുകാർകാർക്കെല്ലാം പ്രിയപ്പെട്ടവരായിരുന്നു കൊച്ചെട്ടൊന്നിൽ കുടുംബം. ആദ്യ തെരഞ്ഞെടുപ്പിൽ മാണി വിഭാഗത്തിന്റെ ശക്തയായ വനിതാ Read More…

general

കുത്തൊഴുക്കിലും തടയണ നിർമിച്ച് കേരള കോൺഗ്രസ് (എം) പ്രഫ. ലോപ്പസ് മാത്യു

പഞ്ചായത്ത് – മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) തകർന്നുപോയി എന്ന പ്രചാരണം മനപ്പൂർവമായ നുണ പ്രചാരണമാണെന്നും, കോട്ടയം ജില്ലയിൽ യുഡിഎഫ് മുന്നേറ്റത്തിലും കേരള കോൺഗ്രസ് (എം) അതിന്റെ സംഘടന ശേഷി കൊണ്ടാണ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനായതെന്ന്‌ ജില്ല പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു വിലയിരുത്തി പറഞ്ഞു. ഉദാഹരണമായി പാലാ നിയോജക മണ്ഡലത്തിൽ ഗ്രാമപഞ്ചായത്ത് – മുനിസിപ്പൽ വാർഡുകളിൽ യുഡിഎഫ് 91 സീറ്റുകൾ നേടിയപ്പോൾ എൽഡിഎഫിന് 87 സീറ്റുകൾ ലഭിച്ചു. പാലാ മുൻസിപ്പാലിറ്റിയിൽ കഴിഞ്ഞ പ്രാവശ്യം നേടിയ 10 Read More…

general

പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ യു ഡി എഫ് ചരിത്ര വിജയം നേടി: ആന്റോ ആന്റണി എം പി

പത്തനംതിട്ട: പത്തനംതിട്ട പാർലമെന്റ് നിയോജക മണ്ഡലം ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയിലും, കോട്ടയം ജില്ലയിലെ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളിലും യു ഡി എഫിന് ഉജ്ജ്വല മുന്നേറ്റം നടത്തിയതായി ആന്റോ ആന്റണി എം പി അറിയിച്ചു. പത്തനംതിട്ട ലോകസഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ചരിത്ര വിജയം ആണ് യു ഡി എഫ് ഈ തിരഞ്ഞെടുപ്പിൽ നേടിയത്. പൂഞ്ഞാർ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന കങ്ങഴ, പൊൻകുന്നം, മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, തലനാട് തുടങ്ങിയ Read More…

general

ഇരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തി

ഇരുമാപ്രമറ്റം: ഇരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂളിൽ ക്രിസ്തുമസ് ആഘോഷവും ക്രിസ്തുമസ് കേക്ക് കട്ടിംഗും വിവിധ കലാപരിപാടികളും നടന്നു. പരിപാടിയുടെ ഉദ്ഘാടനവും ക്രിസ്തുമസ് സന്ദേശവും ഇരുമാപ്ര സെൻ്റ്.പീറ്റേഴ്സ് സി എസ് ഐ ചർച്ച് വികാരി റവ. ബെൻ ആൽബർട്ട് നിർവ്വഹിച്ചു. പി റ്റി എ പ്രസിഡന്റ് സാമുവൽ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എം പി റ്റി എ പ്രസിഡന്റ് ഷീബാ ഷാജു ,ലയൺസ് ക്ലബ്ബ് ജില്ലാ ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്ററും പൂർവ്വ വിദ്യാർഥി സംഘടനാ Read More…

general

പരീക്ഷ ഒരുക്ക ക്ലാസ്സ് നടത്തി

കുറുമണ്ണ്: ലയൺസ് ഡിസ്ട്രിക് 318B യൂത്ത് എംപവർമെൻറ് പ്രോഗ്രാമിൻറ ഭാഗമായി ലയൺസ് ക്ലബ്ബ് ഓഫ് പാലാ സെൻട്രലിൻറ ആഭിമുഖ്യത്തിൽ പത്താം ക്ലാസ്സ് കുട്ടികൾക്കായി പരീക്ഷാ ഒരുക്ക ക്ലാസ്സ് നടത്തി. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിജോയി ജോസഫിൻറ അദ്ധ്യക്ഷതയിൽ ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം നിർവ്വഹിച്ചു. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ഡോ.വി.ഏ.ജോസ് മുഖ്യപ്രഭാഷണം നടത്തി. ഡോ. ആൻറണി ജോസഫ് ക്ലാസ്സ് നയിച്ചു. ലയൺ മെമ്പർമാരായ മനോജ് തീർത്ഥം, ക്ലീറ്റസ് ഇഞ്ചനാനിയിൽ, ബിസ്മി Read More…