general

O+Ve ബ്ലഡ് ആവശ്യമുണ്ട്

മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ സർജറിക്കുവേണ്ടി വേണ്ടി അഡ്മിറ്റായ പേഷ്യന്റിന് (അന്നക്കുട്ടി) അത്യാവശ്യമായി 4 യൂണിറ്റ് O +Ve ബ്ലഡ് ആവശ്യമുണ്ട്. കൊടുക്കാൻ കഴിയുന്നവർ ദയവായി 9605406350 ഈ നമ്പറിൽ ബന്ധപ്പെടുക.

general

മാഞ്ഞൂരിലും കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു; രോഗബാധിത മേഖലകളിലെ പക്ഷികളെ നശിപ്പിക്കും

കോട്ടയം :ജില്ലയില്‍ രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. മാഞ്ഞൂര്‍ പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡിലും കോട്ടയം നഗരസഭയിലെ 37,38 വാര്‍ഡുകളിലുമാണ് രോഗബാധ. പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് ദ്രുതകര്‍മസേനയ്ക്ക് രൂപം നല്‍കി. രോഗം ബാധിച്ച പക്ഷികളെയും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മറ്റു വളര്‍ത്തുപക്ഷികളെയും വള്ളിയാഴ്ച (ഡിസംബര്‍ 26) നശിപ്പിക്കും. ഇവയെ കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡങ്ങളനുസരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കും. മാഞ്ഞൂരില്‍ കാടക്കോഴികളും കോട്ടയത്ത് Read More…

general

സപ്ത ദിന ക്യാമ്പ്

മുരിക്കുംവയൽ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീമിൻ്റെ ആഭീ മുഖ്യത്തിൽ മുരിക്കുംവയൽ ഗവ.:എൽ പി സ്കൂളിൽ വച്ച് ഡിസംമ്പർ 26 മുതൽ ജനുവരി 1 വരെ നീണ്ടു നിൽക്കുന്ന സപ്തദിന റെസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സ്നേഹാരാമം രഹിത ലഹരി സമം ശ്രേഷ്ഠംവന്ദ്യം വയോജനം വർജ്യസഭാ , ഋതുഭേദ ജീവനം ജെൻഡർ പാർലമെൻറ് എന്നിവയാണ് ഈ വർഷത്തെ ക്യാമ്പിന്റെ ആശയം.സ്കൂൾ പരിസരം വ്യത്തിയാക്കൽ, അടുക്കള പച്ചക്കറി തോട്ട നിർമ്മാണം, കിടപ്പ് രോഗികളെ സന്ദർശിക്കൽ ,മെഡിക്കൽ ക്യാമ്പുകൾ, Read More…

general

പക്ഷിപ്പനി; പച്ചമാംസം കൈകാര്യം ചെയ്യുന്നവര്‍ മാസ്‌ക് ധരിക്കണം, മാംസവും മുട്ടയും നന്നായി വേവിക്കണം, ജാഗ്രത നിർദ്ദേശം

കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളില്‍ പക്ഷിപ്പനി (എച്ച്5 എന്‍1) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. കേരളത്തില്‍ പക്ഷിപ്പനി ഇതുവരെ മനുഷ്യരെ ബാധിച്ചിട്ടില്ലെങ്കിലും മുന്‍ കരുതലുകള്‍ ആവശ്യമാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഫീല്‍ഡ് തലത്തില്‍ ജാഗ്രത പാലിക്കണം. ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക Read More…

general

വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ ക്രിസ്തുമസ് ആഘോഷം -ഗ്ലോറിയ 2025

വെള്ളികുളം:വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ ക്രിസ്തുമസ് – ഗ്ലോറിയ 2025 വിപുലമായി ആഘോഷിക്കും. 24 തീയതി വെളുപ്പിന് 11.45 am ന് ആഘോഷമായ ക്രിസ്തുമസ് തിരുക്കർമ്മങ്ങൾ,പാട്ടു കുർബാന, സന്ദേശം, ഫാ.സ്കറിയ വേകത്താനം, കേക്ക് വിതരണം തുടർന്ന് ക്രിസ്തുമസ് നൈറ്റ് പ്രോഗ്രാം – ഗ്ലോറിയ 2025.ഇതോടനുബന്ധിച്ച് ക്രിസ്തുമസ് ട്രീ സമ്മാനക്കൂപ്പൺ നറുക്കെടുപ്പ്, ലൈവ് പുൽക്കൂട് സ്കിറ്റ് മത്സരം , ആട്ടിടയന്മാർ പ്രഛന്നവേഷ മത്സരം, പാപ്പാ മത്സരം, കരോൾ ഗാന മത്സരം എന്നിവ നടത്തപ്പെടും. ക്രിസ്തുമസിനോടനുബന്ധിച്ചു നടത്തിയ ഉണ്ണീശോയ്ക്ക് ഒരു Read More…

general

വെള്ളികുളം ഇടവകയിലെ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

വെള്ളികുളം: വെള്ളികുളം ഇടവകയിലെ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട വർക്ക് സ്വീകരണം നൽകി.തീക്കോയി ഗ്രാമപഞ്ചായത്ത് മെമ്പർമാരായി തെരഞ്ഞെടുക്കപ്പെട്ട സണ്ണി ജോസഫ് കണിയാംകണ്ടത്തിൽ, ജിബിൻ സെബാസ്റ്റ്യൻ ചിറ്റേത്ത് , സ്വപ്നാ വർഗീസ് തോട്ടത്തിൽ, സോളി സണ്ണി മണ്ണാറത്ത് , തലനാടു ഗ്രാമപഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട റാണി മാത്യു തേനംമാക്കൽ, ഈരാറ്റുപേട്ട ബ്ലോക്ക് മെമ്പർമാരായി തെരഞ്ഞെടുക്കപ്പെട്ട മോഹനൻ കാവുംപുറത്ത്, സോളി ഷാജി കുന്നനാം കുഴിയിൽ, ജില്ലാ പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട ബിന്ദു സബാസ്റ്റ്യൻ നെടുംകല്ലുങ്കൽ എന്നീ ജനപ്രതിനികളെ പൊന്നാട Read More…

general

വെള്ളികുളം ഇടവകയിലെ മിഷൻലീഗിന്റെ ആഭിമുഖ്യത്തിൽ ബൈബിൾ ഞായർ ആചരിച്ചു

വെള്ളികുളം: ചെറുപുഷ്പ മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ ബൈബിൾ ഞായർ ആചരിച്ചു. “അവൻ്റെ വചനം പാലിക്കുന്നവനിൽ ദൈവസ്നേഹം പൂർണ്ണത പ്രാപിച്ചിരിക്കുന്നു.” (1യോഹന്നാൻ: 2:5). ഈ വചനത്തെ അടിസ്ഥാനപ്പെടുത്തി വിവിധ പരിപാടികൾ നടത്തപ്പെട്ടു.ബൈബിൾ പ്രതിഷ്ഠ നടത്തി. ഇടവകയിലെ എല്ലാ ഭവനങ്ങളിൽ നിന്നും കൊണ്ടുവന്ന ബൈബിൾ വെഞ്ചിരിച്ചു നൽകി.മിഷൻ ലീഗ് കുട്ടികൾ വചനമരം നിർമ്മിച്ചു.വചനമര മത്സരത്തിൽ ഗ്രീൻ ഹൗസ്, ബ്ലൂ ഹൗസ് ,റെഡ് ഹൗസ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സൺഡേസ്കൂൾ കുട്ടികൾക്ക് ഹൗസ് അടിസ്ഥാനത്തിൽ Read More…

general

സ്വർണ വളയും പണവും അടങ്ങിയ പേഴ്സ് കാണ്മാനില്ല

3 പവൻ്റെ സ്വർണ വളയും, പണവും അടങ്ങിയ പേഴ്സ് കാണാനില്ല. രാവിലെ 10 മണിക്ക് കുടുക്കമറ്റത്ത് നിന്നും മാത്യൂസ് ബസിൽ കുറവിലങ്ങാട് പള്ളിക്കവലയിലേക്ക് യാത്ര ചെയ്തിരുന്നു. കണ്ടുകിട്ടുന്നവർ കുറവിലങ്ങാട് പോലീസ് സ്റ്റേഷനിലോ, 9447434039 എന്ന നമ്പറിലോ ബന്ധപ്പെടുക.

general

ക്രിസ്തുമസ് വരവറിയിച്ച് വെള്ളിക്കുളത്ത് ആഘോഷമായ ക്രിസ്തുമസ് കരോൾ റാലി

വെള്ളികുളം: ക്രിസ്തുമസിനായി നാടും നഗരവും ഒരുങ്ങി കഴിഞ്ഞു. ക്രിസ്തുമസ് വരവറിയിച്ച് വെള്ളിക്കുളത്ത് ഇടവകയിലെ വിവിധ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ ആഘോഷമായ കരോൾറാലി നടത്തപ്പെട്ടു. വാർഡുകൾ കേന്ദ്രീകരിച്ചുള്ള കരോൾ റാലി വർണ്ണശമ്പളവും ആഘോഷവും ആയിരുന്നു.നാടിനു ഉത്സവപ്രതീതിയും ആവേശവും ജനിപ്പിച്ച പരിപാടിയായിരുന്നു ക്രിസ്തുമസ് കരോൾ .ജാതി-മത വ്യത്യാസമില്ലാതെ എല്ലാ മതസ്ഥരും കരോൾ പരിപാടിയിൽ പങ്കെടുത്തു. കരോൾ റാലി, ക്രിസ്തുമസ് സന്ദേശം, കരോൾ ഗാനം, കരോൾ ഡാൻസ്, ചെയിൻ സോങ്ങ്, പ്രാർത്ഥന, കേക്ക് മുറിക്കൽ,മധുരപലഹാര വിതരണം, എന്നിവ നടത്തപ്പെട്ടു.വികാരി ഫാ. സ്കറിയ Read More…

general

വെള്ളികുളം ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് ഞായറാഴ്ച സ്വീകരണം നൽകും

വെള്ളികുളം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് മത്സരത്തിൽ വിജയിച്ച ജനപ്രതിനിധികൾക്ക് വെള്ളികുളം ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ 21 ഞായറാഴ്ച വെള്ളികുളത്ത് വെച്ച് സ്വീകരണം നൽകും. തീക്കോയി പഞ്ചായത്ത് പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട സണ്ണി കണിയാംകണ്ടത്തിൽ, ജിബിൻ സെബാസ്റ്റ്യൻ ചിറ്റേത്ത് , സോളി സണ്ണി മണ്ണാറത്ത്,സ്വപ്ന വർഗീസ് തോട്ടത്തിൽ, തലനാട് ഗ്രാമപഞ്ചായത്ത് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട കൊച്ചുറാണി മാത്യു തേനംമാക്കൽ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുക്കപ്പെട്ട മോഹനൻ കാവുംപുറത്ത്, ജില്ലാ പഞ്ചായത്ത് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ബിന്ദു സെബാസ്റ്റ്യൻ നെടുംകല്ലുങ്കൽ തുടങ്ങിയ ജനപ്രതിനിധികൾക്ക് സ്വീകരണം Read More…