general

വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്

വെള്ളികുളം: സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ ഈ വർഷം പ്രവേശനം നേടിയ കുട്ടികൾക്കായി പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. ആനിമേഷൻ, റോബോട്ടിക്സ്, ഗെയിം നിർമ്മാണം തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി. തുടർന്ന് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെക്കുറിച്ച് രക്ഷിതാക്കളുമായി സംവദിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനർ സെബിൻ സെബാസ്റ്റ്യൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

general

ലയൺസ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318 ബി യുടെ 2024 2025 വർഷത്തെ ക്യാബിനറ്റ് മെമ്പർമാരുടെ സ്ഥാനാരോഹണം

ചങ്ങനാശ്ശേരി: ലയൺസ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318 ബി യുടെ 2024 2025 വർഷത്തെ ക്യാബിനറ്റ് മെമ്പർമാരുടെ സ്ഥാനാരോഹണം ചങ്ങനാശ്ശേരി കോണ്ടൂർ ബാക് വാട്ടർ കൺവെൻഷൻ ഹാളിൽ നടന്നു. ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലം അധ്യക്ഷത വഹിച്ചു. ജോബ് മൈക്കിൾ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലയൺസ് ഇൻറർനാഷണൽ ഡയറക്ടർ കെ ജി രാമകൃഷ്ണമൂർത്തി കാബിനറ്റ് അംഗങ്ങളുടെ സ്ഥാനാരോഹണവും സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർവഹിച്ചു. വൈസ് ഗവർണർമാരായി വിന്നി ഫിലിപ്പും ജേക്കബ് ജോസഫും സ്ഥാനമേറ്റു. ലിയോ ഡിസ്ട്രിക്ട് കൗൺസിലിന്റെ Read More…

general

SPERANZA – 2024 യുവജന സംഗമം നടത്തപ്പെട്ടു

കെ.സി.വൈ.എം പട്ടിത്താനം മേഖലയുടെ നേതൃത്വത്തിൽ എസ്‌പെരൻസ – 2024 യുവജന സംഗമം നടത്തപ്പെട്ടു. കെ.സി.വൈ.എം മേഖല പ്രസിഡന്റ്‌ എബിൻ ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗം കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ്‌ എം.ജെ ഇമ്മാനുവൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര അനുഗ്രഹ പ്രഭാഷണവും കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് വർക്കി മുഖ്യപ്രഭാഷണവും നടത്തി. കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി സുബിൻ കെ സണ്ണി ബ്ലഡ്‌ ഡൊണെഷൻ ഫോറം ലൈഫ് ഡ്രോപ്പ് Read More…

general

മേലമ്പാറ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഐ യ്ക്ക് വിജയം

മേലമ്പാറ: മേലമ്പാറ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഐ നേതൃത്വം കൊടുത്ത സഹകരണ ജനാധിപത്യ മുന്നണി പാനലിൽ മത്സരിച്ച 11 പേരുള്ള മുഴുവൻ സ്ഥാനാർത്ഥികളും വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു. കേരളത്തിൽ ആകെയും സമീപപ്രദേശങ്ങളിലും സഹകരണ മേഖലയിൽ വ്യാപകമായ പ്രതിസന്ധികളും പേരുദോഷങ്ങളും ഗുരുതരമായ വീഴ്ചകളും ഉണ്ടായപ്പോൾ താരതമ്യേന യാതൊരു ക്രമക്കേടുകളും ഉണ്ടാകാതെ കഴിഞ്ഞ 40 വർഷ കാലങ്ങളിലായി തുടർന്നുവരുന്ന ബാങ്ക് ഭരണസമിതിയുടെ തുടർച്ചയായിട്ടാണ് നിലവിലെ പാനൽ മത്സരിച്ചതും വൻവിജയം നേടിയതും. നാളുകളായി സിപിഎം ഉൾപ്പെടുന്ന ഭരണസമിതിയായിരുന്നു ഈ ബാങ്ക് Read More…

general

പാരിസിലെ ആവേശവും കുതിപ്പും ചെമ്മലമറ്റം ലിറ്റിൽ ഫ്ളവറിലും

ചെമ്മലമറ്റം: പാരിസിലെ ഒളിമ്പ്ക്സിന്റെ ആവേശവും കുതിപ്പും ചെമ്മലമറ്റം ലിറ്റിൽ ഫ്ളവറിൽ തുടങ്ങി ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കടുത്ത ദീപശിഖ പ്രയാണം പിണ്ണാക്കനാട്ടു നിന്നും ചെമ്മലമറ്റത്തേക്ക് നടത്തി. ചെമ്മലമറ്റം ടൗണിൽ നിന്നും ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് ഫാദർ തോമസ്, കട്ടിപ്പറമ്പിൽ എന്നിവർ ദിപശിഖ ഏറ്റ് വാങ്ങി. സ്കൂൾ മുറ്റത്ത് സ്ഥാപിച്ച പ്രത്യക പീഠത്തിൽ ദീപം കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കമായി. ഓരോ ദിവസവും ക്വിസ് മൽസരങ്ങൾ, വാർത്താ വായന, ഫോട്ടോ പ്രദർശനം തുടങ്ങി നിരവധി മൽസരങ്ങൾ Read More…

general

പാരിസിൽ നടക്കുന്ന ഒളിമ്പ്ക്‌സിൽ ഇന്ത്യൻ താരങ്ങൾക്ക് ആഭ്യവാദ്യങ്ങൾഅർപ്പിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ

ചെമ്മലമറ്റം :പാരിസിൽ നടക്കുന്ന ഒളിമ്പ്ക്‌സിൽ ഇന്ത്യൻ താരങ്ങൾക്ക് ആഭ്യവാദ്യങ്ങൾഅർപ്പിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ ഒളിമ്പ്ക്സ് ലോഗോ തീർത്തു. കായിക അധ്യാപിക ജെസ്സി.എം ജോർജിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ ലോഗോ തീർത്തത്. ഹെഡ്മാസ്റ്റർ -ജോബൈറ്റ് തോമസ് അധ്യാപകരായ അജൂജോർജ് പ്രിയമോൾ വി.സി എന്നിവർ നേതൃത്വം നല്കി.

general

കൂട്ടിക്കല്‍ കുടുംബശ്രീ സി ഡി എസ്സില്‍ സംരംഭ-തൊഴില്‍ മേളനടത്തി

കൂട്ടിക്കല്‍: കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംരംഭ – തൊഴിൽ മേള നടത്തി. പഞ്ചായത്ത് ഹാളില്‍ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള കുടുംബശ്രീ അംഗങ്ങളിലെ സംരംഭകരെ കണ്ടെത്തി പിന്തുണാ സംവിധാനങ്ങളൊരുക്കുന്നതിന് ലക്ഷ്യം വെച്ച് നടത്തിയ പരിപാടിയില്‍ നൂറിലധികം സംരംഭകര്‍ പങ്കെടുത്തു. കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ആശാ ബിജു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം അനു ഷിജു,ഗ്രാമപഞ്ചായത്ത് അംഗം പി എസ് Read More…

general

നീലൂർ സെന്റ്. ജോസഫ്സ് യു. പി സ്കൂളിൽ ഡിജിറ്റൽ ഇലക്ഷൻ നടന്നു

നീലൂർ : നീലൂർ സെന്റ്. ജോസഫ്സ് യു. പി സ്കൂളിൽ ഡിജിറ്റൽ ഇലക്ഷൻ നടന്നു. സ്കൂൾ പാർലമെന്റ് അംഗങ്ങളെയാണ് നവീന ജനാധിപത്യ മാതൃകയിൽ തിരഞ്ഞെടുത്തത്. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലിനറ്റ തോമസ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കായികാധ്യാപകൻ ശ്രീ. ജോബിസ് ജോസ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. കൃത്യമായ ജനാധിപത്യാവബോധം കുട്ടികളിൽ നിർമ്മിച്ചെടുക്കുക എന്ന ഉദ്ദേശത്തെ മുൻനിർത്തിയാണ് ഇലക്ഷൻ സംഘടിപ്പിച്ചത്. ആവേശകരമായ മത്സരത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി നെബിൻ മജു സ്കൂൾ ലീഡറായും ആഞ്ചല മരിയറ്റ് ജോസ് ഡെപ്യൂട്ടി Read More…

general

കോട്ടയം ജില്ലയിലെ ഏക ജിയോലാബ് ഉദ്ഘാടനം ചെയ്തു

മുരിക്കും വയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ എസ്. എസ്. കെ. ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച ജിയോ ലാബിന്റെ ഉദ്ഘാടനം പൂഞ്ഞാർ എം. എൽ. എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. കുട്ടികളിൽ ഭൗമശാസ്ത്രത്തെയും സൗരയൂഥത്തെയും സംബന്ധിച്ചു താല്പര്യം വളർത്താനും ഗവേഷണത്‍മകമായ ശാസ്ത്രീയ അവബോധം വളർത്താനും ഉപകരിക്കുന്ന വിധത്തിലാണ് ലാബ് സജ്ജീകരിച്ചിട്ടുള്ളത്. ഭൂമിയെയും നക്ഷങ്ങളെയും തൊട്ടറിഞ്ഞു പഠിക്കാനും പുസ്തകങ്ങൾക്കപ്പുറമുള്ള അനുഭവലോകം കുട്ടികൾക്ക്‌ ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെയാണ് കോട്ടയം ജില്ലയിലെ ആദ്യ ജിയോ ലാബ് മുരിക്കും വയൽ ഗവ. Read More…

general

കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂളിൽ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമിന്റെയും ദീപിക നമ്മുടെ ഭാഷ പദ്ധതിയുടേയും ഉത്ഘാടനം നടത്തപ്പെട്ടു

കുറുമണ്ണ്: ലയൺസ് ക്ലബ്‌ ഓഫ് കൊല്ലപ്പള്ളിയുടെ നേതൃത്വത്തിൽ ലയൺസ് ഡിസ്ട്രിക്ട് 318Bയിലെ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി വ്യക്തിത്വത്ത വികസന ക്ലാസും, ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉത്ഘാടനവും നടത്തപ്പെട്ടു പരിപാടിയുടെ ഉത്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ബിജോയ് ജോസഫിന്റെ അധ്യക്ഷതയിൽ ലയൺസ് ഡിസ്ട്രിക്ക് ചീഫ് പ്രോജക്ട് കോഡിനേറ്റർ ലയൺ സിബി മാത്യു പ്ലാത്തോട്ടം നിർവഹിച്ചു. സോൺ ചെയ്യർപേഴ്സൺ ബി ഹരിദാസ് മുഖ്യപ്രഭാക്ഷണവും, ക്ലബ് പ്രസിഡന്റ് ലയൺ നിക്സൺ കെ അറക്കൽ വിഷയാവതരണവും നടത്തി. ദീപിക അസിസ്റ്റന്റ് മാനേജർ Read More…