ചൂണ്ടച്ചേരി സർവീസ് സഹകരണ ബാങ്ക് ഗ്രാന്റ് നിക്ഷേപക സംഗമവും സഹകരണ കൂട്ടായ്മയും നടത്തി. ബാങ്ക് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് ടോമി ഫ്രാൻസിസ് പൊരിയത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മാണി സി. കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സഹകരണരംഗത്തെ പ്രതിസന്ധി ഒരു തരത്തിലും ബാധിക്കാത്ത ചൂണ്ടച്ചേരി ബാങ്കിന്റെ പ്രവർത്തനം സ്തുത്യർഹമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവിത്താനം ഫൊറോന പള്ളി വികാരി റവ. ഫാ. ജോർജ് വേളുപറമ്പിൽ ആദ്യനിക്ഷേപം ഏറ്റുവാങ്ങി. ഒരു ദിവസം കൊണ്ട് മൂന്നുകോടി രൂപ ലക്ഷ്യംവച്ച നിക്ഷേപ Read More…
bharananganam
ശതാബ്ദി നിറവിൽ ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂൾ
ഭരണങ്ങാനം : 1924 – ൽ മിഡിൽ സ്‌കൂളായും തുടർന്ന് പ്രൈമറിസ്കൂളായും പ്രവർത്തനമാരംഭിച്ച ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂൾ അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന് കർമ്മപഥത്തിൽ നൂറ് വർഷം പൂർത്തിയാക്കുകയാണ്. മികവാർന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞ രണ്ടുവർഷങ്ങളിലും പാലാ സബ്ജില്ലയിലെ മികച്ച പ്രൈമറി സ്‌കൂളായി തിരഞ്ഞെടുക്കപ്പെട്ട ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂൾ, വിവിധതലങ്ങളിൽ പ്രശസ്തിയാർജ്ജിച്ച ഒട്ടേറെ പ്രതിഭകൾക്ക് ആദ്യാക്ഷരം പകർന്നുനൽകിയിട്ടുണ്ട് എന്നത് ഏറെ അഭിമാനകരമാണ്. 2023 മാർച്ച് 11 ന് ഔദ്യോഗികമായി ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ട ശതാബ്ദിയാഘോഷത്തിന് Read More…
ലയൺസ് വൈസ് ഡിസ്‌ട്രിക്റ്റ് ഗവർൺ വിസിറ്റും കുടുംബ സംഗമവും നടന്നു
ഭരണങ്ങാനം : ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയുടെ ഫസ്റ്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ വിസിറ്റും ഫാമിലി മീറ്റും ഭരണങ്ങാനം ഓശാനമൗണ്ടിൽ വച്ച് നടത്തി. ഉദ്ഘാടനവും ആദരിക്കലും ക്ലബ്ബ് പ്രസിഡന്റ് അരുൺ കുളംപള്ളിയുടെ അദ്ധ്യക്ഷതയിൽ ലയൺസ് ക്ലബ്ബ്ഫസ്റ്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ MJF.Ln.ആർ വെങ്കിടാചലം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസ് മുഖ്യ പ്രഭാഷണം നടത്തി. ലയൺ മെമ്പർമാരായ റോയി തോമസ് കടപ്ലാക്കലിനെ മികച്ച നിരവധി സാമൂഹിക പ്രോജക്ടുകൾ ഏറ്റെടുത്ത് നടപ്പിലാക്കിയതിനും, മനോജ്: ജി. ബഞ്ചമിനെ മാധ്യമ Read More…




