രാമപുരം: അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസില്‍ ബൈക്കിടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിക്ക് ഗുരുതര പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്ന പൈക ജനതാ സ്റ്റോഴ്സ് ഉടമ തൂമ്പക്കുഴയില്‍ സുനുവിന്റെ മകന്‍ പവന്‍(19)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കൂരാലി പുതുപ്പറമ്പില്‍ റോഷന്‍(21) ആണ് പരിക്കേറ്റത്. റോഷന്‍ ചേര്‍പ്പുങ്കല്‍ മെഡിസിറ്റിയില്‍ ചികിത്സയിലാണ്. ഇരുവരും രാമപുരം മാര്‍ ആഗസ്തീനോസ് കോളേജ് വിദ്യാര്‍ഥികളാണ്. വൈകുന്നേരം 5.30ന് പാലാ -രാമപുരം റോഡില്‍ ചിറകണ്ടത്താണ് അപകടമുണ്ടായത്. പവനാണ് ബൈക്ക് ഓടിച്ചിരുന്നത്. മരിച്ച പവന്‍ ബി.സി.എ. രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായിരുന്നു.
Accident
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്
പാലാ: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ മുത്തോലി സ്വദേശി ഉണ്ണി ടോമിയെ (27) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 9 മണിയോടെ മുത്തോലി ജംഗ്ഷനു സമീപമായിരുന്നു അപകടം.
കാറും ബൈക്കും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാർഥിക്ക് പരുക്ക്
പാലാ: കാറും ബൈക്കും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാർഥിക്ക് പരുക്ക്. പരുക്കേറ്റ മുണ്ടുപാലം സ്വദേശി ജോഷ്വായെ (18) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 11 മണിയോടെ പാലാ – രാമപുരം റൂട്ടിലായിരുന്നു അപകടം.
കുടുംബാംഗങ്ങൾ സഞ്ചരിച്ച കാറും സ്കൂൾ ബസും കൂട്ടിയിടിച്ച് 3 പേർക്ക് പരുക്ക്
കുടുംബാംഗങ്ങൾ സഞ്ചരിച്ച കാറും സ്കൂൾ ബസും കൂട്ടിയിടിച്ച് 3 പേർക്ക് പരുക്ക്. പരുക്കേറ്റ കാർ യാത്രക്കാരായ കാഞ്ഞിരപ്പള്ളി മണ്ണാറക്കയം സ്വദേശികൾ സുകുമാരി (80) ബാബുക്കുട്ടൻ (59) ഓമന (48) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9 മണിയോടെ കൊല്ലം – തേനി ദേശീയ പാതയിൽ മുറിഞ്ഞുപുഴയ്ക്ക് സമീപമായിരുന്നു അപകടം.
കാറും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്
പാലാ : കാറും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്. പരുക്കേറ്റ കോതമംഗലം സ്വദേശികളായ വി.പി. സ്കറിയ (59) ഭാര്യ ജെയിൻ സ്കറിയ (57) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ ആണ്ടൂർ കവലയ്ക്ക് സമീപമായിരുന്നു അപകടം. കോതമംഗലത്തു നിന്നു പാലായിലേക്ക് വന്ന കുടുംബാംഗങ്ങൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.
നാടക സംഘം സഞ്ചരിച്ച മിനി ബസും വാനും കൂട്ടിയിടിച്ച് 4 പേർക്ക് പരുക്ക് 4 പേർക്ക് പരുക്ക്
പാലാ: നാടക സംഘം സഞ്ചരിച്ച മിനി ബസും വാനും കൂട്ടിയിടിച്ച് 4 പേർക്ക് പരുക്ക്. പരുക്കേറ്റ മിനി ബസിൽ ഉണ്ടായിരുന്ന കോഴിക്കോട് സ്വദേശി ചെയ്ത ഖാലിദ് (62) ,പാലാ സ്വദേശികളായ മാർട്ടിൻ (58) ഉദയൻ (53) കൊല്ലം സ്വദേശി ഹരീഷ് (32) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 5 മണിയോടെ പാലാ – പൊൻകുന്നം ഹൈവേയിൽ അട്ടിക്കൽ കവലയിലായിരുന്നു അപകടം. മുണ്ടക്കയത്തേക്ക് നാടക അവതരണത്തിനു പോയ പാലായിലുള്ള നാടക സംഘം സഞ്ചരിച്ച ബസാണ് Read More…
നിയന്ത്രണം വിട്ട ബൈക്ക് മറിഞ് 2 പേർക്ക് പരുക്ക്
പാലാ: നിയന്ത്രണം വിട്ട ബൈക്ക് മറിഞ് 2 പേർക്ക് പരുക്ക്. പരുക്കേറ്റ ബൈക്ക് യാത്രക്കാരായ വാഴൂർ സ്വദേശികൾ കെൽവിൻ (21) അനൂപ് സണ്ണി (25) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ കൊഴുവനാൽ ഭാഗത്തു വച്ചായിരുന്നു അപകടം.
ഈരാറ്റുപേട്ട ബസ് സ്റ്റാൻസിൽ നിന്നു ബസിൽ കയറാൻ തുടങ്ങുന്നതിനിടെ മറ്റൊരു ബസ് തട്ടി വയോധികന് പരുക്ക്
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബസ് സ്റ്റാൻസിൽ നിന്നു ബസിൽ കയറാൻ തുടങ്ങുന്നതിനിടെ മറ്റൊരു ബസ് തട്ടി വീണ് ആനക്കല്ല് സ്വദേശി ജോസ് മാത്യുവിന് (72) പരുക്ക്. ഇദ്ദേഹത്തെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്
പ്രവിത്താനം : ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ കാഞ്ഞിരപ്പള്ളി സ്വദേശി പി.സി.അർജുനെ (40) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 4 മണിയോടെ പാലാ തൊടുപുഴ റൂട്ടിൽ പ്രവിത്താനം ഭാഗത്തു വച്ചായിരുന്നു അപകടം. കർട്ടൺ ജോലികൾ നടത്തുന്ന അർജുൻ ജോലിസ്ഥലത്തേക്കു പോകുന്ന വഴിയാണ് അപകടമുണ്ടായത്.
കെഎസ്ആർടിസി ബസ് പിന്നിലോട്ട് ഉരുണ്ട് ഓട്ടോയിൽ ഇടിച്ചു
ഈരാറ്റുപേട്ട : കെ എസ് ആർടിസി ബസ് പിന്നിലോട്ട് ഉരുണ്ട് ഓട്ടോയിൽ ഇടിച്ചു. ഈരാറ്റുപേട്ട കെഎസ്ആർടിസി സ്റ്റാൻഡിൽ ഇന്ന് വൈകിട്ട് ആറു മണിക്കായിരുന്നു അപകടം. അപകടത്തിൽ ഓട്ടോ ഡ്രൈവർ ഈരാറ്റുപേട്ട സ്വദേശി കെ സുനീർ അത്ഭുതകരമായി രക്ഷപെട്ടു. യാത്രകരെ ഇറക്കിയതിന് ശേഷം ബസ് മുന്നോട്ട് എടുക്കാൻ ശ്രമിച്ചപ്പോൾ ബ്രേക്ക് നഷ്ടപെട്ട ബസ് പിന്നോട്ട് ഉരുണ്ട് ഓട്ടോ സ്റ്റാൻഡിനു സമീപത്തുള്ള മരത്തിൽ ഇടിച്ചതിന് ശേഷം ഓട്ടോയിൽ ഇടിക്കുകയയിരുന്നു. ഈരാറ്റുപേട്ട അഗ്നിശമന സേനയെത്തിയാണ് രണ്ടായി തകർന്ന ഓട്ടോ റോഡിൽ നിന്നും Read More…






