Accident

അമ്പാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഈരാറ്റുപേട്ട പാലാ റൂട്ടിൽ അമ്പാറയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കളത്തൂക്കടവ് കുന്നപ്പള്ളിൽ എബിൻ (23) ആണ് മരിച്ചത്. പാലാ റോഡിൽ അമ്പാറ അമ്പലം ജങ്ഷൻ സമീപം ഇന്ന് ഒൻപത് മണിയോടെയാണ് അപകടമുണ്ടായത്. ഭരണങ്ങാനത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ എബിൻ ജോലിസ്ഥലത്തേയ്ക്ക് പോകും വഴിയാണ് അപകടം. ഈരാറ്റുപേട്ട ഭാഗത്തുനിന്നും വന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനടയിൽ പാലാ ഭാഗത്തുനിന്നും വന്ന കാറുമായി ഇടിക്കുകയായിരുന്നു.

Accident

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

പാലാ : റോഡ് കുറുകെ കടന്ന ആളെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ കാള കെട്ടി സ്വദേശി ടോജി ജെയിംസിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് നാലരയോടെ പാലാ ബൈപാസ് റോഡിലായിരുന്നു അപകടം.

Accident

കാർ പോസ്റ്റിൽ ഇടിച്ച് 2 പേർക്ക് പരുക്ക്

രാമപുരം :നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് 2 പേർക്ക് പരുക്ക് . പരുക്കേറ്റ തിരുവനന്തപുരം സ്വദേശികളായ ആഫിസ് നസീർ (30), അലമിൻ രാജ (31) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 7.30 യോടെ രാമപുരത്തിന് സമീപമായിരുന്നു അപകടം. ഇവൻ്റ് മാനേജ്മെൻ്റ് ടീം അംഗങ്ങൾ സഞ്ചരിച്ച കാർ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തിന് മടങ്ങുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്.

Accident

പൂഞ്ഞാറിലും നീലൂരിലും ഉണ്ടായ 2 വത്യസ്ത വാഹന അപകടങ്ങളിൽ 2 പേർക്ക് പരുക്ക്

പാലാ: പൂഞ്ഞാറിലും നീലൂരിലും ഉണ്ടായ 2 വത്യസ്ത വാഹന അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നീലൂരിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് നീലൂർ സ്വദേശി അശോകന് (43) പരുക്കേറ്റു. പൂഞ്ഞാറിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് പൂഞ്ഞാർ സ്വദേശി വിനോദിന് (57) പരുക്കേറ്റു. ഉച്ച കഴിഞ്ഞായിരുന്നു അപകടങ്ങൾ.

Accident

ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരുക്ക്

പാലാ: ലോറിയും കാറും കൂട്ടിയിടിച്ചു ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരുക്ക്. പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ പൂവത്തോട് സ്വദേശി ജോൺസൺ ജോസഫിനെ ( 54) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് അമ്പാറനിരപ്പേൽ ഭാ​ഗത്തു വച്ചായിരുന്നു അപകടം.

Accident

കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് കുടുംബാംഗങ്ങളായ 4 പേർക്ക് പരുക്ക്

പാലാ: കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് കുടുംബാംഗങ്ങളായ 4 പേർക്ക് പരുക്കേറ്റു. പരിക്കേറ്റ പൂവരണി സ്വദേശികളായ സണ്ണി (61), ജാൻസി (58)ഡോണ മരിയ (28)ഡാനിഷ് (32) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നെടുമ്പാശ്ശേരി എയർപോർട്ടിൽ പോയി മടങ്ങി വന്ന സംഘമാണ് ഞായറാഴ്ച പുലർച്ചെ പൂവരണി ഭാഗത്ത് വെച്ച് അപകടത്തിൽപ്പെട്ടത്.

Accident

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ കൂടല്ലൂർ സ്വദേശിനി ​ഗിരിജയെ ( 60) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് കൂടല്ലൂർ കവല ഭാ​ഗത്തു വച്ചായിരുന്നു അപകടം.

Accident

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

വാഗമണ്ണിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ ഓട്ടോ ഡ്രൈവർ കോട്ടമല സ്വദേശി ശ്രീകണ്ഠരാജനെ (44) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 11 മണിയോടെയായിരുന്നു അപകടം.

Accident

മുണ്ടുപാലം സ്കൂളിനു സമീപം ട്രാൻസ്ഫോർമറിൽ വാഹനം ഇടിച്ച് വൈദ്യുതി വിതരണം തടസ്സപ്പെട്ടു

മുണ്ടുപാലം സ്കൂളിനു സമീപം ട്രാൻസ്ഫോർമറിൽ പുലർച്ചെ 4 മണിക്ക് വാഹനം ഇടിച്ച് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. വലിയ ശബ്ദത്തിൽ പൊട്ടിത്തെറിയും, തീയും ഉണ്ടായെങ്കിലും വാഹനത്തിലേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാകാനിടയായി. തൃശൂർ നിന്നും പാഴ്‌സലുമായി വന്ന മിനി വാഹനമാണ് അപകടത്തിൽപെട്ടത്. ട്രാൻസ്ഫോർമർ സ്ഥാപിച്ചിരുന്ന രണ്ടുപോസ്റ്റുകളും ഒടിയുകയും വൈദ്യുത ലൈൻ പൊട്ടുകയും, ട്രാൻസ്ഫോർമറിലെ ഓയിൽ പുറത്തേക്ക് ഒഴുകയും ചെയ്തു. പോലിസും, കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. വാഹനത്തിലെ ഡ്രൈവർ പരുക്കുകൾ ഏൽകാതെ രക്ഷപെട്ടു.

Accident

ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് കന്യാസ്ത്രീ ഉൾപ്പെടെ 2 പേർക്ക് പരുക്കേറ്റു

ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്. പരുക്കേറ്റ ഓട്ടോറിക്ഷ യാത്രക്കാരായ തീക്കോയി സ്വദേശികൾ സിസ്റ്റർ തെരേസ് ( 68), ലിസമ്മ ജോർജ് ( 56) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് പാലാ – പൂഞ്ഞാർ ഹൈവേയിൽ നടയ്ക്കൽ ഭാ​ഗത്തു വച്ചായിരുന്നു അപകടം.