കാഞ്ഞിരപ്പള്ളി: നെല്ലാകുന്നിൽ മിലൻ പോൾ (ജോസഫ്, 17) മൃതശരീരം നാളെ (തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് 2 മണിക്ക് സെന്റ് . ആന്റണീസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വിദ്യാർത്ഥികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുവാനായി കൊണ്ടുവരും. അതിന് ശേഷം മൃതശരീരം ഭവനത്തിലേക്ക് കൊണ്ടു പോകും. മൃതസംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച (13-02-2024) രാവിലെ 9.30 ന് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ പിതാവിന്റെ കാർമ്മികത്വത്തിൽ ഭവനത്തിൽ ആരംഭിച്ച് ആനക്കല്ല് സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും.
പൂഞ്ഞാർ: പനച്ചികപ്പാറ വലിയപറമ്പിൽ ( ചക്കാലയിൽ ) സി.എം മത്തായിയുടെ ഭാര്യ സാലി (62) നിര്യാതയായി. സംസ്ക്കാരം ബുധനാഴ്ച രാവിലെ 10 ന് വീട്ടിൽ ആരംഭിച്ച് കൈപ്പള്ളി സെ. ആന്റണിസ് പള്ളി കുടുംബ കല്ലറയിൽ. പരേത പിണ്ണാക്കനാട് കാക്കല്ലിയിൽ കുടുംബാoഗം. മക്കൾ: ജോo, റോസ്മി, ട്രീസ, ടോം. മരുമക്കൾ: സിൽസൺ തിരുവനന്തപുരം, അജോ കരിപ്പാമറ്റത്തിൽ, പാദുവ.
മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദീകനും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വികാരിയുമായ റവ. ഈ. ടി. കുര്യാക്കോസ് കോർ എപ്പിസ്കോപ്പ ഇട്ട്യാടത്ത് (96) അന്തരിച്ചു. റവ .ഈ. ടി. കുര്യാക്കോസ് കോർ എപ്പിസ്കോപ്പയുടെ സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച നടക്കും. ഭൗതികശരീരം നാളെ (ഞായറാഴ്ച) ഉച്ച കഴിഞ്ഞ് 3ന് മണർകാട് ആശുപത്രിയിൽനിന്ന് വിലാപ യാത്രയായി ഭവനത്തിലേക്ക് കൊണ്ടുപോകും.തിങ്കളാഴ്ച രാവിലെ 10ന് ഭവനത്തിൽ പ്രാർത്ഥന ആരംഭിക്കും. തുടർന്ന് Read More…