എരുമേലി: മൈസൂരുവിൽ ബൈക്ക് തെന്നിമറിഞ്ഞ് ഡിവൈഡറിലിടിച്ച് എരുമേലി സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എരുമലി മുക്കൂട്ടുതറ പാണപിലാവ് എരുത്വാപ്പുഴ കളത്തൂർ ബിജു സുനിത ദമ്പതിക ളുടെ ഏക മകൾ കാർത്തിക ബിജു (25) ആണ് മരിച്ചത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ നടക്കും. ബംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജിയോളജി സ്റ്റായി ജോലി ചെയ്തിരുന്ന കാർത്തിക അവധിക്ക് നാട്ടിലേക്ക് സുഹൃത്തിന്റെ ബൈക്കിൽ വരുമ്പോഴായിരുന്നു അപകടം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് Read More…
പാലാ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ കുടുംബാംഗങ്ങളായ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം സ്വദേശികളായ രമ്യ( 44), ബിജുമോൻ (53) സാന്ദ്ര ( 22) എന്നിവർക്കാണ് പരുക്കേറ്റത്. ചേർപ്പുങ്കൽ – മുത്തോലി റൂട്ടിൽ ഇന്ത്യാർ ഫാക്ടറിക്കു സമീപം 2.30യോടെയാണ് അപകടം.
പാലാ: ഓട്ടോറിക്ഷയിൽ ലോറി ഇടിച്ച് ഓട്ടോ മറിഞ്ഞ് ഓട്ടോ ഡ്രൈവർക്ക് പരുക്ക്. പരുക്കേറ്റ പാലാ വഞ്ചിമല സ്വദേശി അഖിൽ സാബുവിനെ ( 26 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 9 മണിയോടെ പാലാ 12-ാം മൈൽ ഭാഗത്തു വച്ചായിരുന്നു അപകടം.