പാലാ: കടയ്ക്ക് ഉള്ളിലേക്ക് പിക് അപ്പ് വാൻ ഇടിച്ചു കയറി പരുക്കേറ്റ കടയുടമ വഞ്ചിമല സ്വദേശി നസീമയെ ( 65) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് 9.30 യോടെ പാലാ – പൊൻകുന്നം ഹെവേയിൽ പനമറ്റം കവലയിൽ ആയിരുന്നു അപകടം.
പാലാ: കടപ്പാട്ടൂർ ബൈപ്പാസിൽ വയോധികൻ ക്രെയിൻ സർവീസ് വാഹനം ഇടിച്ച് മരിച്ചു. കടപ്പാട്ടൂർ കേളപ്പനാൽ ഔസേപ്പച്ചനാണ് (71) മരിച്ചത്. റോഡിൽ തെറിച്ച് വീണ ഔസേപ്പച്ചന്റെ തലയിൽ ചക്രങ്ങൾ കയറിയിറങ്ങി ചിന്നിച്ചിതറിയ നിലയിലായിരുന്നു. ബൈപ്പാസിൽ ഗ്രാമീണം സ്വാശ്രയ സംഘത്തിന് മുന്നിൽ തിങ്കളാഴ്ച രാവിലെ 8.15-നാണ് അപകടമുണ്ടായത്. ചായ കുടിച്ച് വീട്ടിലേക്ക് നടന്നു പോകവേയാണ് ഔസേപ്പച്ചനെ ക്രെയിൻ ഇടിച്ചത്. പാലാ പോലീസും ഫയർ ഫോഴ്സ് സംഘവും സ്ഥലത്തെത്തി റോഡും വാഹനത്തിൻ്റെ ടയറുകളും ശുചിയാക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കല് കല്ലിലെത്തിയ വിദ്യാര്ത്ഥികള്ക്ക് ഇടിമിന്നലേറ്റ് പരിക്ക്. കാഞ്ഞിരപ്പള്ളിയില് നിന്നെത്തിയ വിദ്യാര്ത്ഥികള്ക്കാണ് പരിക്കേറ്റത്. ഇവരെ പാലായിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. തെളിഞ്ഞ കാലാവസ്ഥയില് പൊടുന്നനെയാണ് ഇടിമിന്നലുണ്ടായത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന കൈവരികളില് പിടിച്ചുനില്ക്കുകയായിരുന്ന 2 പേര്ക്കാണ് ആഘാതമേറ്റത്. സ്ഥലത്തെ ഡിറ്റിപിസി ജീവനക്കാര് ചേര്ന്ന് ബോധക്ഷയം വന്ന ഇരുവരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്ന്ന് ആംബുലന്സില് പാലായിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. പരിക്കേറ്റ പെൺകുട്ടിയുടെ കഴുത്തിലെ മാല കരിഞ്ഞ നിലയിലായിരുന്നു.
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബസ് സ്റ്റാൻസിൽ നിന്നു ബസിൽ കയറാൻ തുടങ്ങുന്നതിനിടെ മറ്റൊരു ബസ് തട്ടി വീണ് ആനക്കല്ല് സ്വദേശി ജോസ് മാത്യുവിന് (72) പരുക്ക്. ഇദ്ദേഹത്തെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.