ഞീഴൂർ: ബി.ജെ പി മഠത്തിപറമ്പ് ശക്തികേന്ദ്രയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്യദിനം ആഘോഷിച്ചു. ബി.ജെ.പി. ജില്ലാ കമ്മറ്റി അംഗവും ശക്തികേന്ദ്ര ഇൻ ചാർജുമായ സന്തോഷ് കുഴിവേലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മഹിളാ മോർച്ച നേതാവ് സുബി സുരേഷ് പതാക ഉയർത്തി. ഞീഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോസ് പ്രകാശ് സ്വാതന്ത്യദിന സന്ദേശം നൽകി.
ജില്ലാ കമ്മറ്റി അംഗം പി.സി.രാജേഷ്, ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജോയി തോമസ് മണലേൽ , ഭാരവാഹികളായ ജിജി മനയ്ക്കപറമ്പിൽ,അജയൻ സി.കെ., റെജി മനയ്ക്ക പറമ്പിൽ , രവി പാറയിൽ, പി.സി. കണ്ണൻ, സുഗതൻ തൂമ്പ നാപറമ്പ്, പ്രശാന്ത് മൂ ക്കം ചാത്തി , തുടങ്ങിയവർ പങ്കെടുത്തു. ഏവർക്കും മധുര പലഹാരങ്ങൾ നൽകി.





