പാലാ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ ദമ്പതികളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മുണ്ടക്കയം സ്വദേശി കളിയ മരിയ ഫിലോമിന ( 63) ചാർലി പി. എസ് ( 64 ) എന്നിവർക്കും എതിർ കാറിലുണ്ടായിരുന്ന രാമപുരം സ്വദേശി സനറ്റിനുമാണ് (43 ) പരുക്കേറ്റത്. 5 മണിയോടെ പിണ്ണാക്കനാട് ഭാഗത്ത് വച്ചായിരുന്നു അപകടം.ആശുപത്രിയിൽ നിന്നു മടങ്ങിയ ദമ്പതികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.
പാലാ: ടോറസ് ലോറിയും ബുള്ളറ്റും കൂടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ മുത്തോലി സ്വദേശികളായ ബുള്ളറ്റ് യാത്രികർ സണ്ണി എബ്രഹാം ( 55 ) മകൾ ആൻ മരിയ സണ്ണി ( 25 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.30 മണിയോടെ കെഴുവംകുളം ഭാഗത്ത് വച്ചായിരുന്നു അപകടം.
പാലാ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ ചേർപ്പുങ്കൽ സ്വദേശികളായ ജിഷ ബിനോയ് ( 48) , ജെനീസ ബിനോയ് ( 19), ബെർണിസ് ബിനോയ് ( 14) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ കാനാട്ടുപാറ ഭാഗത്ത് വച്ചായിരുന്നു അപകടം.