തമിഴ്നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മൃതദേഹങ്ങൾ. മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയുമാണ് മൃതദേഹം. കോട്ടയം രജിസ്ട്രേഷനിൽ ഉള്ളതാണ് വാഹനം. പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്‌തതയിൽ ഉള്ളതാണ് വാഹനം.
തമിഴ്നാട് പൊലിസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് വാഹനം നാട്ടുകാർ കണ്ടെത്തിയത്. കമ്പത്തിന് സമീപം ഒരു തോട്ടത്തിലാണ് വാഹനം കണ്ടെത്തിയത്. നാട്ടുകാർ പരിശോധിച്ചപ്പോൾ വാഹനം ലോക്ക് ചെയ്‌ത രീതിയിലായിരുന്നു. വാഹനം കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.