കുമളി മംഗളാദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടിമിന്നലേറ്റ് പോലീസുകാരനുൾപ്പടെ ആറുപേർക്ക് പരിക്കേറ്റു. ഇടുക്കി ഡിഎച്ച്ക്യുവിലെ സിപിഒ അൻസാർ, തിരുവനന്തപുരം സ്വദേശി വിഷ്ണു, തമിഴ്നാട് ചിന്നമന്നൂർ സ്വദേശികളായ ധനലക്ഷ്മി, ലോകമണി, കാളി അമ്മാൾ, തൃശൂർ സ്വദേശിനി രമ്യ എന്നിവർക്കാണ് പരിക്കേറ്റത്. പോലീസ് ഉദ്യോഗസ്ഥൻ പുനലൂർ സ്വദേശി അൻസാർ (36) നെ ചേർപ്പുങ്കൽ മാർസ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ കുമളി എഫ്എച്ച്സിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പെരിയാർ കടുവാ സങ്കേതത്തിലെ ഉൾവനത്തിലുള്ള ക്ഷേത്രമാണ് മംഗളാദേവി. ഇവിടെ Read More…
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാർ ഉരുണ്ട് വന്നിടിച്ചു കാഞ്ഞിരമറ്റം സ്വദേശി വിഷ്ണു എം ( 39)ന് പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടം. കാർ നിയന്ത്രണം വിട്ട് രണ്ടടി താഴ്ച്ചയുള്ള കുഴിയിലേക്ക് മറിഞ്ഞ് തൊടുപുഴ സ്വദേശി സുജിത് കെ.സുകുമാരന് ( 43) പരുക്കേറ്റു. ഇന്നു പുലർച്ചെയായിരുന്നു അപകടം. വെച്ചൂച്ചിറ ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വെച്ചൂച്ചിറ സ്വദേശി പി.വി.അനീഷിനു ( Read More…
പാലാ: നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിനെ സാരമായ പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാവാലം സ്വദേശികളായ ശരത് ലാൽ (28), നിധിൻ (30) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന കാവാലം സ്വദേശി മനീഷിനെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലാ-പൊൻകുന്നം റോഡിൽ പച്ചാത്തോട് സിഎസ്കെ പമ്പിന് മുന്നിൽ തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. സ്കൂട്ടർ പൈക ഭാഗത്തു നിന്ന് വരികയായിരുന്നു. മൂന്ന് പേരും കുമ്പാനിയിലെ ക്രയിൻ സർവ്വീസ് സ്ഥാപനത്തിലെ Read More…