പാലാ: കുരങ്ങ് റോഡിന് വട്ടം ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ എറ്റുമാനൂർ സ്വദേശി എബിൻ തോമസിനെ (32 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി മൂന്നാം മൈൽ ഭാഗത്ത് വച്ചായിരുന്നു അപകടം.
ഓട്ടോറിക്ഷയും ടിപ്പറും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്. പരുക്കേറ്റ ഓട്ടോ ഡ്രൈവർ ജിനേഷ് (40) യാത്രക്കാരനായ അഭിബുൾ ഷേഖ് (30) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 5 .30 യോടെ കുമ്മണ്ണൂർ ഭാഗത്തു വച്ചാണ് അപകടം നടന്നത്. തൊടുപുഴ സ്വദേശികളായ റൂഫിംഗ് ജോലിക്കാർ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം.
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ ദമ്പതികൾ ഉൾപ്പെടെ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാമ്പാടി എസ്. എൻ .പുരത്ത് വച്ച് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു പാമ്പാടി സ്വദേശികളായ സുബിൻ കുര്യാക്കോസ് ( 36 ) ജിസ ( 29 ) എന്നിവർക്കു പരുക്കേറ്റു. 4 മണിയോടെയാണ് അപകടം. രാവിലെ 7 മണിയോടെ കുമ്മണ്ണൂരിൽ വച്ച് സ്കൂട്ടറും പിക്കപ്പും കൂട്ടിയിടിച്ചു എറ്റുമാനൂർ സ്വദേശിനി മരിയ സുനിലിന് ( 43 ) പരുക്കേറ്റു.
പാലാ: കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് കുടുംബാംഗങ്ങളായ 4 പേർക്ക് പരുക്കേറ്റു. പരിക്കേറ്റ പൂവരണി സ്വദേശികളായ സണ്ണി (61), ജാൻസി (58)ഡോണ മരിയ (28)ഡാനിഷ് (32) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നെടുമ്പാശ്ശേരി എയർപോർട്ടിൽ പോയി മടങ്ങി വന്ന സംഘമാണ് ഞായറാഴ്ച പുലർച്ചെ പൂവരണി ഭാഗത്ത് വെച്ച് അപകടത്തിൽപ്പെട്ടത്.