പാലാ :ജീപ്പും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4 പേർക്ക് പരുക്ക്. പരുക്കേറ്റ ജീപ്പ് യാത്രക്കാരായ ഏന്തയാർ സ്വദേശികൾ രത്ന റോയി ( 45), ഹണി ജിജോ ( (35), ആശ ബിനോ ( 45),സാലി ( 61) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പാലാ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപഭാഗത്ത് വച്ചായിരുന്നു അപകടം.
പാലാ: പുലിയന്നൂര്‍ ബൈപ്പാസ് ജംഗ്ഷനില്‍ ഉണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരണമടഞ്ഞു.ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിലാണ് കോളേജ് വിദ്യാര്‍ത്ഥി മരണപ്പെട്ടത്. പാലാ സെന്റ് തോമസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദാന്തര വിദ്യാര്‍ത്ഥി വെള്ളിയേപ്പള്ളി മണ്ണാപറമ്പിൽ അമൽ ഷാജി ആണ് മരിച്ചത്. അമല്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കാറിന് പിറകിൽ ഇടിച്ച് നിയന്ത്രണം വിട്ടു. ബൈക്കിൽ നിന്നും വീണ അമലിൻ്റെ ദേഹത്തു കൂടി എതിർ ദിശയിൽ വന്ന ബസ് കയറി. ഉടൻസമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുടർച്ചയായ Read More…
വിനോദ സഞ്ചാരത്തിനെത്തിയ മഹാരാഷ്ട്ര സ്വദേശികൾ സഞ്ചരിച്ച കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം . പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്ര സ്വദേശിനികളായ നിഖിത ( 29), വർഷ ( 28) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്ന് ഉച്ചകഴിഞ്ഞ് കുമളി ഭാഗത്ത് വച്ചായിരുന്നു അപകടം.