പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. കേൾവി വൈകല്യമുള്ള കുട്ടികൾക്കും മുതിർന്നവർക്കും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച ശ്രവണപരിചരണ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നത്. പരിചയസമ്പന്നരായ ഇ.എൻ.റ്റി ഡോക്ടർമാരുടെയും ഓഡിയോളജിസ്റ്റുകളുടെയും നേതൃത്വത്തിൽ സമഗ്രമായ ശ്രവണ പരിശോധന, വ്യക്തിഗത ആവശ്യങ്ങൾക്കനുസരിച്ചുള്ള ഹിയറിംഗ് എയ്ഡ് തിരഞ്ഞെടുക്കൽ, ഫിറ്റിംഗ്, പ്രോഗ്രാമിംഗ്, തുടർപരിശോധന, സർവീസിംഗ്, കൗൺസിലിംഗ് തുടങ്ങിയ സേവനങ്ങൾ ക്ലിനിക്കിൽ ലഭ്യമാണ്. ഓഗസ്റ്റ് 30 വരെ ഹിയറിംഗ് എയ്ഡുകൾ വാങ്ങുന്നവർക്കു 30 ശതമാനം ഡിസ്കൗണ്ടും Read More…
Author: editor
അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ദീക്ഷാരംഭം
അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിലേക്ക് കടന്നുവന്ന നവാഗത വിദ്യാർഥികൾക്ക് സ്വാഗതമരുളി കോളെജിൽ ദീക്ഷാരംഭം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോളെജ് മാനേജർ വെരി റവ ഫാ മാത്യു ചന്ദ്രൻ കുന്നേൽ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഈ വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷയിൽ റാങ്ക് നേട്ടം കൈവരിച്ച സ്മിതാ സാബു മുഖ്യപ്രഭാഷണം നടത്തി. കോളേജ് ബർസാർ ബിജു കുന്നയ്ക്കാട്ട് ദീപ പ്രകാശന കർമ്മത്തിന് നേതൃത്വം നൽകി. ചടങ്ങിൽ വൈസ് Read More…
തീക്കോയി സോണിലെ മികച്ച സ്വാശ്രയ സംഘത്തിനുള്ള അവാർഡ് വെള്ളികുളം സ്വാശ്രയ സംഘം കരസ്ഥമാക്കി
വെള്ളികുളം: പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി തീക്കോയി സോണിലെ 2025 -2026 പ്രവർത്തന വർഷത്തിലെ മികച്ച സ്വാശ്രയ സംഘത്തിനുള്ള അവാർഡ് വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്വാശ്രയ സംഘം കരസ്ഥമാക്കി. തീക്കോയിസെൻ്റ് മേരീസ് ഫൊറോന പാരിഷ് ഹാളിൽ വച്ച് നടന്ന വാർഷിക സമ്മേളനത്തിൽ വെള്ളികുളം സ്വാശ്രയ സംഘാംഗങ്ങൾ വികാരി ഫാ.സ്കറിയ വേകത്താനത്തിന്റെ നേതൃത്വത്തിൽ പാലാ സോഷ്യൽ വെൽഫെയർ ഡയറക്ടർ ഫാ.ജോസഫ് വാട്ടപ്പള്ളിയിൽ നിന്നും ട്രോഫി ഏറ്റുവാങ്ങി. തീക്കോയി സോൺ ഡയറക്ടർ ഫാ.ജേക്കബ് കരിനാട്ട് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ഇക്കഴിഞ്ഞ Read More…
സ്വാശ്രയ സംഘം തീക്കോയി സോൺ വാർഷികം നടത്തി
തീക്കോയി: പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി തീക്കോയി സോൺ വാർഷികം തീക്കോയി സെൻ്റ് മേരീസ് പാരിഷ് ഹാളിൽ വച്ച് നടത്തി. സോൺ ഡയറക്ടർ ഫാ.ജേക്കബ് കരിനാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ. ജോസഫ് വാട്ടപ്പള്ളിൽ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ജോമി കുറ്റിയാനിയിൽ ആമുഖപ്രഭാഷണം നടത്തി.സോൺ കോർഡിനേറ്റർ ജെയ്സി മാത്യു മൂലേച്ചാലിൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. തീക്കോയി ഫൊറോനാ പള്ളി വികാരി റവ. ഫാ. ജോർജ് വെട്ടുകല്ലേൽ മുഖ്യപ്രഭാഷണം നടത്തി. Read More…
വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളിൽ സെൽഫ് എന്യൂമറേഷൻ ട്രെയിനിങ്
വാകക്കാട്: ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി സെൽഫ് എന്യൂമറേഷൻ ട്രെയിനിങ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് നിർവഹിച്ചു. എമ്മാനുവൽ ജോർജ്, മാത്യു ഡി ബോബി, കാർത്തിക്, കൗശിക്, ജോർജിൻ ബോബി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സ് ദിവ്യ കെ ജി, അനു അലക്സ്, പിടിഎ പ്രസിഡൻറ് ടോമി മാറാമറ്റം എന്നിവർ പ്രസംഗിച്ചു.
അരുവിത്തുറ കോളേജിൽ ബിരുദദാന ചടങ്ങ് രണ്ടിന്; ബഹു: കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥിയാകും
അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളെജിലെ 2025 – 26 ബാച്ചിലെ വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങ് ജൂലൈ രണ്ടാം തീയതി വെള്ളിയാഴ്ച രാവിലെ 10. 30 ന് കോളെജിൽ നടക്കും. ബഹു കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കോളേജ് മാനേജർ വെരി. റവ. മാത്യു ചന്ദ്രൻ കുന്നേൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് എംജെ സെബാസ്റ്റ്യൻ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് , കോളെജ് Read More…
രാമപുരം കോളേജിൽ ഡിഗ്രി ക്ലാസ്സുകൾ നാളെ ആരംഭിക്കും
രാമപുരം: മാർ ആഗസ്തീനോസ് കോളേജിൽ ഡിഗ്രി ക്ലാസ്സുകൾനാളെ (1.7.2026) മുതൽ ആരംഭിക്കും. സെൻ്റ് അഗസ്റ്റിൻസ് പള്ളി ഹാളിൽ രാവിലെ 10:00 ന് നടക്കുന്ന ചടങ്ങിൽ മാനേജർ റവ.ഫാ.ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിക്കും. പാലാ സെൻ്റ് തോമസ് റ്റീച്ചേഴ്സ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. റ്റി.സി.തങ്കച്ചൻ ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യ പ്രഭാഷണം നടത്തും. പ്രിൻസിപ്പൽ ഡോ.റെജി വർഗ്ഗീസ് മേക്കാടൻ ആമുഖ സന്ദേശം നൽകും.
കുടുംബകലഹത്തെ തുടർന്ന് ഭാര്യയെയും 9 വയസ്സുള്ള മകളെയും ദേഹോപദ്രവം ഏല്പിച്ച യുവാവിന് 3 വർഷം തടവും 1000രൂപ പിഴയും
ഈരാറ്റുപേട്ട: കുടുംബകലഹത്തെ തുടർന്ന് ഭാര്യയെയും 9 വയസ്സുള്ള മകളെയും ദേഹോപദ്രവം ഏല്പിച്ച കേസിലെ പ്രതി കോരുത്തോട് പനക്കച്ചിറ കൊച്ചുമറ്റം അനീഷ്. K. T എന്നയാളെ 3 വർഷം തടവിനും, 1000/- രൂപ പിഴയും ബഹുമാനപ്പെട്ട ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (posco) ജഡ്ജ് റോഷൻ തോമസ് വിധിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ബാല നീതി നിയമ പ്രകാരവൂ മാണ് ശിക്ഷ വിധിച്ചത്. 5/11/21 മുതൽ 1/4/22 വരെയുള്ള കാലയളവിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത് മുണ്ടക്കയം Read More…
ഉമ്മൻ ചാണ്ടി എക്സലൻസ് അവാർഡ് ദാനം
എലിക്കുളം: യൂത്ത് കോൺഗ്രസ് എലിക്കുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “ഉമ്മൻ ചാണ്ടി എക്സലൻസ് അവാർഡ് 2026” പരിപാടിയിൽ, SSLC, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ അമ്പതോളം വിദ്യാർത്ഥികൾക്ക് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. മാണി സി. കാപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രഫ. റോണി കെ. ബേബി എംഎൽഎ അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജിബിൻ ശൗര്യാംകുഴിയിൽ അധ്യക്ഷത വഹിച്ചു. അഭിജിത്ത് ആർ. പനമറ്റം, റിച്ചു കൊപ്രാക്കുളം, മാത്യൂ നെല്ലിമലയിൽ, Read More…
ഡി സി എൽ തൊടുപുഴ പ്രവിശ്യ സാരഥി സംഗമം 26 നടത്തി
തൊടുപുഴ: ഡി സി എൽ തൊടുപുഴ പ്രവിശ്യയുടെ മൂന്നാമത് ഡയറക്ടേഴ്സ് മീറ്റ് : സാരഥി സംഗമം 26 : സെൻ്റ് സെബാസ്റ്റ്യൻസ് യു .പി സ്കൂളിൽ നടത്തി. കൊച്ചേട്ടൻ , ദേശീയ ഡയറക്ടർ ഫാ. റോയി കണ്ണൻചിറ ആമുഖ പ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ ഷിൻ്റോ ജോർജ് അധ്യക്ഷത വഹിച്ചു. തൊടുപുഴ എ. ഇ. ഒ ജോസഫ് മാത്യു ഉദ്ഘാടനം ചെയ്തു. സംസ്ഥാന റിസോഴ്സ് ടീം കോ – ഓർഡിനേറ്റർ തോമസ് കുണിഞ്ഞി, പ്രവിശ്യാ കോ ഓർഡിനേറ്റർ റോയ്. Read More…











