വടവാതൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ചെങ്ങളം സ്വദേശി രഞ്ജിത്താണ് മരിച്ചത്. പ്രതി വണ്ടിപ്പെരിയാർ സ്വദേശി അജീഷ് ഒളിവിലാണ്. അജീഷിന്റെ ബന്ധുവാണ് കൊല്ലപ്പെട്ട രഞ്ജിത്. ഇന്നലെ രാത്രി ഏഴര മണിയോടെയാണ് സംഭവം നടന്നത്. ഭാര്യയുടെ ആൺ സുഹൃത്തെന്ന് സംശയിച്ചാണ് ബന്ധുവായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇയാളുടെ സുഹൃത്ത് റിജോക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവത്തിന് പിന്നാലെ പ്രതി രക്ഷപ്പെട്ടു. രഞ്ജിത്തും റിജോയും ജോലി കഴിഞ്ഞ് മടങ്ങിവരവേയാണ് അജീഷ് ആക്രമിച്ചത്. പ്രതിയെ പിടികൂടാൻ പൊലീസ് അന്വേഷണം ആരംഭിച്ചു. അജീഷിന് ഭാര്യയെ സംശയമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. Read More…
Author: editor
സരിതയ്ക്ക് ഒരു കൈത്താങ്ങ് : ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന വട്ടക്കാവ് സ്വദേശി സരിതയുടെ ജീവന്‍ നിലനിര്‍ത്താന്‍ സഹായ യാത്ര നടത്തി ഷൈബു ബസ്
മുണ്ടക്കയം :മുണ്ടക്കയം-കോരുത്തോട്, തെക്കേമല,റൂട്ടില്‍ സര്‍വിസ് നടത്തുന്ന ‘ഷൈബു’ എന്ന സ്വകാര്യ ബസിലെ ജീവനക്കാരനും ഉടമയുമായ വി.എസ്. അലി യാത്രക്കാരുടെ മുന്നില്‍ ഇന്ന് മുതൽ എത്തുന്നത് ടിക്കറ്റ് ബാഗും മെഷീനുമൊപ്പം സരിത ചേച്ചിടെ ജീവന്‍ നിലനിര്‍ത്താന്‍ സഹായം ചോദിക്കും. യാത്രക്കാര്‍ കൈയയച്ച് സഹായിക്കും എന്ന വിശ്വാസത്തിൽ ബസിൽ വെച്ചിരിക്കുന്ന ബക്കറ്റില്‍ ചികിത്സ സഹായ യാത്രക്കാര്‍ക്ക് തുക നിക്ഷേപിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. മുമ്പ് നിരവധി ആളുകളുടെ ചികിത്സ സഹായ ധനസമാഹരണത്തിന് സൗജന്യമായി സര്‍വിസ് നടത്തി ഷൈബു ബസും ജീവനക്കാരും മാതൃകയായിട്ടുണ്ട്. Read More…
വാകേഴ്‌സ് ക്ലബ്ബ് വാർഷികം നടത്തി
ഈരാറ്റുപേട്ട: വാകേഴ്‌സ് ക്ലബ്ബ് വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു.രക്ഷാധികാരി വി. എം.അബ്ദുള്ള ഖാൻ അധ്യക്ഷത വഹിച്ചു.നൈസൽ കൊല്ലംപറമ്പിൽ, എ.ജെ.അനസ്,സക്കീർ അക്കി, അഷറഫ് തൈത്തോട്ടം എന്നിവർ പ്രസംഗിച്ചു. അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പുതിയ ഭാരവാഹികൾ – വി. എം.അബ്ദുള്ള ഖാൻ – രക്ഷാധികാരി, നൈസൽ കൊല്ലംപറമ്പിൽ- പ്രസിഡൻ്റ്, പി.പി.നജീബ്,മുഹമ്മദലി ഖാൻ (വൈസ് പ്രസിഡൻ്റ് മാർ),അജീബ് മുത്താരംകുന്ന് – സെക്രട്ടറി,സക്കീർ അക്കി – ട്രഷറർ, എ.ജെ.അനസ് – പബ്ലിക് റിലേഷൻ,റിയാസ് ഇയ്യ, റസ്സാക്ക് റസ്സാമി(ജോയിൻ്റ് സെക്രട്ടറി മാർ),സലിം തൊമ്മൻപറമ്പിൽ Read More…
ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം അടുത്തയാഴ്ച; 900 കോടി അനുവദിച്ചു
സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം അടുത്ത ആഴ്ച. ബുധനാഴ്ച മുതല്‍ പെൻഷൻ വിതരണം നടക്കും. ഇതിനായി 900 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. മസ്റ്ററിംഗ് പൂര്‍ത്തിയാക്കി, അര്‍ഹരായ എല്ലാവര്‍ക്കും പെൻഷൻ എത്തിക്കും. അഞ്ച് മാസത്തെ പെൻഷനാണ് ഇനി കുടിശിക ഉള്ളത്. ഏപ്രിൽ മുതൽ അതാത് മാസം പെൻഷൻ വിതരണം ചെയ്യുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. സഹകരണ കൺസോഷ്യം രൂപീകരിച്ച് പെൻഷൻ തുക കണ്ടെത്താനൊക്കെ ഇടയ്ക്ക് ശ്രമം നടന്നിരുന്നെങ്കിലും പ്രതീക്ഷിച്ച തുക സമാഹരിക്കാൻ ധനവകുപ്പിന് കഴിഞ്ഞിരുന്നില്ല. ഇതിനിടയ്ക്കാണ് Read More…
മദ്യലഹരിയിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം
കോട്ടയം: കൈപ്പുഴ ഗാന്ധിനഗർ നിരച്ചിറ 56 വയസുള്ള മുട്ടൻ ജോസ് എന്നുവിളിക്കുന്ന ജോസ് തൻ്റെ സുഹൃത്തായ അപ്പോളോയെ തന്റെ വീടിന്റെ കാർപോർച്ചിൽ വെച്ച് പട്ടികക്കഷണം കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രതിയും മരണപ്പെട്ട അപ്പോളോയും സുഹൃത്തുക്കളായിരുന്നു. ഇരുവരും സ്ഥിരമായി പ്രതിയുടെ വീട്ടിൽ വെച്ച് മദ്യപിക്കാറുണ്ടായിരുന്നു. അപ്പോളോ കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപ് അപ്പോളോയും പ്രതിയും മദ്യപിക്കുകയും അപ്പോളോ പ്രതിയുടെ വീടിൻ്റെ ജനൽ ഗ്ളാസ് തല്ലിപ്പൊട്ടിക്കുകയും ചെയ്തു. ആയതിന്റെ വൈരാഗ്യത്തിൽ പ്രതി മുട്ടൻ ജോസ് അപ്പോളോയെ വീട്ടിലിരുന്നു മദ്യപിക്കാൻ ക്ഷണിക്കുകയും അങ്ങനെ Read More…
രോഗത്തോട് പൊരുതിയ യുവതിക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ അതിവേഗ ശസ്ത്രക്രിയ
പാലാ: രക്തത്തിൽ പ്ലേറ്റ്ലെറ്റ് കുറയുന്ന രോഗത്തോട് പൊരുതുന്നതിനിടെ വീണ് ഇടുപ്പെല്ലിൽ ഗുരുതര പരുക്കേറ്റ യുവതിയെ മാർ സ്ലീവാ മെഡിസിറ്റിയിൽ അതിവേഗ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ച് എത്തിച്ചു. പ്ലേറ്റ്ലെറ്റ് കുറഞ്ഞ അവസ്ഥയിൽ അമിത രക്തസ്രാവം ഉണ്ടായാൽ അപകട സാധ്യത വരുമെന്നതിനാൽ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ 2 മണിക്കൂർ വേണ്ട ശസ്ത്രക്രിയ മുക്കാൽ മണിക്കൂറിനുള്ളിൽ പൂർത്തിയാക്കിയാണ് യുവതിയെ രക്ഷപെടുത്തിയത്. വർഷങ്ങളായി മൈലോഡിസ്പ്ലാസ്റ്റിക് സിൻഡ്രോം എന്ന രോഗം മൂലം പ്ലേറ്റ്ലെറ്റ് വളരെ കുറയുന്നതിന് ചികിത്സയിലായിരുന്നു യുവതി. ഓർത്തോപീഡിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് Read More…
ഗൂഗിൾ മാപ്പ് ചതിച്ചു: ഹൈദരാബാദ് സ്വദേശികളുടെ കാർ കോട്ടയത്ത് തോട്ടിൽ വീണു
കുറുപ്പന്തറയിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാർ തോട്ടിൽ വീണു. ഹൈദരാബാദ് സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് തോട്ടിൽ വീണത്. കുറുപ്പന്തറ കടവ് പാലത്തിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. യാത്രക്കാരെ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. കാർ പൂർണമായും തോട്ടിൽ മുങ്ങിപ്പോയി. ഇന്ന് പുലർച്ചെയായിരുന്നു സംഭവമുണ്ടായത്.
ഇന്ത്യൻ കാലാവസ്ഥാ വ്യതിയാന കോൺഫറൻസ് : രജിസ്ട്രേഷൻ ആരംഭിച്ചു
മുണ്ടക്കയം: മുരിക്കുംവയൽശ്രീ ശബരീശ കോളേജ് ഡിപ്പാർട്ട്മെന്റ് ഓഫ് സോഷ്യൽ വർക്ക് – എം.എസ്.ഡബ്ല്യൂ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ കാലാവസ്ഥാ വ്യതിയാന ദേശീയ ഓൺലൈൻ കോൺഫറൻസ് മെയ് 27, 28, 29 തിയതികളിൽ സംഘടിപ്പിക്കും. ഇന്ത്യയിലെ കാലാവസ്ഥ അസ്ഥിരത, ആഗോള താപനം, പരിസ്ഥിതി പ്രശ്നങ്ങൾ, പുനരുപയോഗ ഊർജ്ജ മുന്നേറ്റം, കാലാവസ്ഥ വ്യതിയാന ലഘൂകരണത്തിനുള്ള സാമൂഹിക പ്രവർത്തന മാർഗ്ഗങ്ങളും സാങ്കേതികവിദ്യയും, നഗര – ഗ്രാമീണ ആസൂത്രണം എന്നീ വിഷയങ്ങൾ കോൺഫറൻസിൽ ചർച്ച ചെയ്യും. ഇന്ത്യൻ കാലാവസ്ഥ വ്യതിയാന മേഖലകളിലെ ഗവേഷകരും Read More…
പറത്താനം പൊയ്കയിൽ പി.വി. സുരേന്ദ്രൻ നിര്യാതനായി
മുണ്ടക്കയം :പറത്താനം പൊയ്കയിൽ പി.വി. സുരേന്ദ്രൻ (73) നിര്യാതനായി. ശവസംസ്കാരം നാളെ (25/05/2024) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ. മക്കൾ :സുനിൽ,സുനിത, സനിൽ, സരിത. മരുമക്കൾ: സ്മിത, വിജയൻ, ബിജു, അനു. പരേതൻ പറത്താനം 2634 നമ്പർ എസ്എൻഡിപി ശാഖാ സെക്രട്ടറിയാണ്.
മിമിക്രി കലാകാരൻ കോട്ടയം സോമരാജ് അന്തരിച്ചു
ചലച്ചിത്ര മിമിക്രി താരം കോട്ടയം സോമരാജ് അന്തരിച്ചു.അറുപത്തി രണ്ട് വയസായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കാഥികന്‍, മിമിക്രി ആര്‍ട്ടിസ്റ്റ്, നടന്‍, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. അഞ്ചരകല്യാണം, കണ്ണകി, കിംഗ് ലയര്‍, ഫാന്റം തുടങ്ങിയവയാണ് അഭിനയിച്ച സിനിമകള്‍. മിമിക്രി രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കോട്ടയം സോമരാജ് ഒട്ടനവധി ടിവി ഷോകളിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. പ്രമുഖരായ പല താരങ്ങൾക്ക് ഒപ്പവും അദ്ദേഹം സ്റ്റേജ് പങ്കിട്ടിട്ടുണ്ട്. അഭിനേതാവിന് പുറമെ Read More…











