pala

പാലാ അൽഫോൻസാ കോളേജിൽ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഫസ്റ്റ് എയ്ഡ് ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു

പാലാ: കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ ഉൾപ്പെട്ട ലയൺസ് ഡിസ്ട്രിക്ട് 318Bയുടെ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ്‌ ഓഫ് മാഞ്ഞൂരിന്റെ നേതൃത്വത്തിൽ ഫസ്റ്റ് എയ്ഡ് ബോധവൽക്കരണ ക്ലാസ്സ് നടത്തി. അൽഫോൻസാ കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസറായ Sr. ജെമി എബ്രഹാത്തിന്റെ അധ്യക്ഷതയിൽ ലയൺസ് ജില്ലാ ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ ലയൺ സിബി മാത്യു പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. മാഞ്ഞൂർ ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ നിഖിൽ ഷാജു മുഖ്യപ്രഭാഷണം നടത്തി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ Read More…

kottayam

കോട്ടയത്ത് വീട്ടിൽനിന്ന് കഞ്ചാവ് പിടിച്ച കേസ്: പ്രതി ജയിലിൽ കുഴഞ്ഞുവീണു മരിച്ചു

നഗരമധ്യത്തിൽ ചെല്ലിയൊഴുക്കം റോഡിലെ വീട്ടിൽനിന്ന് 6 കിലോ കഞ്ചാവ് പിടിച്ച കേസിലെ പ്രതി കോട്ടയം സബ് ജയിലിൽ വച്ചു കുഴഞ്ഞു വീണു മരിച്ചു. ഒഡീഷ സ്വദേശി ഉപേന്ദ്രനായിക് (35) ആണു മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണു നഗരമധ്യത്തിൽ ചെല്ലിയൊഴുക്കം റോഡിലെ വാടക വീട്ടിൽനിന്ന് ഏഴു കിലോ കഞ്ചാവുമായി ഉപേന്ദ്ര നായിക്കിനെയും സന്തോഷ്‌കുമാർ നായിക്കിനെയും കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ഈസ്റ്റ് പൊലീസും അറസ്റ്റ് ചെയ്യുന്നത്. ഇരുവരെയും നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി റിമാൻഡ് Read More…

erattupetta

ടീം എമർജൻസി കേരള സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തി

ഈരാറ്റുപേട്ട. ടീം എമർജൻസി കേരളയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തി. പ്രസിഡന്റ് അഫ്സൽ ഇ പി നേതൃത്വം നൽകി വൈസ് പ്രസിഡണ്ട് അഷറഫ് തൈത്തോട്ടം സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. അഡ്വക്കേറ്റ് മുഹമ്മദ് സുഹൈൽ ഖാൻ സ്വാതന്ത്ര്യ ദിനത്തിൽ ആഘോഷം മാത്രമാകാതെ വയനാട് ദുരന്തം അനുഭവിക്കുന്നവർക്ക് ജനങ്ങൾ കൈത്താങ്ങ് ആകണമെന്നും അഭ്യർത്ഥിച്ചു.

general

തുരുത്തിക്കാട് മാർത്തോമ്മാ ഇടവകയിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ

തുരുത്തിക്കാട് മാർത്തോമ്മാ ഇടവകയിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടന്നു.ഇടവക വികാരി റവ സജു ശാമുവേൽ സി യും വിമുക്ത ഭടൻ ശ്രീ തോമസ് ചാക്കോ മരുതുക്കുന്നേലും ചേർന്ന ദേശീയ പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി. വികാരി റവ സജു ശാമുവേൽ സിയുടെ കാർമ്മികത്വത്തിൽ പ്രത്യേക സ്വാതന്ത്ര്യദിന ആരാധന നടന്നു, തുടർന്ന് ഇടവക ഗായകസംഘം ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.ദേശഭക്തി സന്ദേശം നല്കുന്ന നൃത്തശില്പം യുവജനസഖ്യാഗങ്ങൾ അവതരിപ്പിച്ചു. തുടർന്ന് സൈനീക, അർദ്ധ സൈനീക വിഭാഗങ്ങളിൽ നിന്നും വിരമിച്ച ഇടവകാഗങ്ങളെ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. Read More…

kunnonni

ഇൻഡ്യയുടെ സ്വാതന്ത്യദിനം ആചരിച്ച് കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി

കുന്നോന്നി : ഭാരതത്തിൻ്റെ സ്വാതന്ത്യദിനം കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി സമുചിതമായി ആചരിച്ചു. രാവിലെ 9 മണിക്ക് കുന്നോന്നി കമ്പനി ജംഗ്ഷനിൽ DCC മെംബർ ജോർജ് സെബാസ്റ്റ്യൻ ദേശീയ പതാക ഉയർത്തി. പ്രസ്തുത ചടങ്ങിൽ കോൺഗ്രസ് കുന്നോന്നി വാർഡ് പ്രസിഡൻ്റ് ജോജോ വാളിപ്ലാക്കൽ ജോസ് ഇളംതുരുത്തി അനീഷ് കീച്ചേരി, റ്റോമി വാളി പ്ളാക്കൽ, കെ. എം മാത്യു പതിയിൽ, ജിമ്മി ജോസഫ്, മാത്യു കോലോത്ത്, ജോയി കണപ്പള്ളിൽ, വിലാഷ് ചാലക്കുന്നത്ത്, തങ്കച്ചൻ മാങ്കുഴയ്ക്കൽ, രാജു നരിക്കുഴിയിൽ തുടങ്ങിയവർ Read More…

kottayam

കോട്ടയം ജില്ലയില്‍ 18 പോലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍

കോട്ടയം: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് കോട്ടയം ജില്ലയിലെ 18 പോലീസ് ഉദ്യോഗസ്ഥർ അർഹരായി. സംസ്ഥാന പോലീസ് സേനയിലെ ഉദ്യോഗസ്ഥർക്ക് അവരുടെ സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിൽ കേരളാ മുഖ്യമന്ത്രി നൽകുന്ന പുരസ്കാരമാണ് പോലീസ് മെഡൽ. അന്‍സല്‍ എ.എസ് (എസ്.എച്ച്.ഓ ഏറ്റുമാനൂര്‍), റിച്ചാര്‍ഡ്‌ വര്‍ഗീസ്‌(എസ്.എച്ച്.ഓ പാമ്പാടി) മുഹമ്മദ് ഭൂട്ടോ( എസ്.ഐ സ്പെഷ്യൽ ബ്രാഞ്ച്), സാബു വി.റ്റി ( എസ്.ഐ സ്പെഷ്യൽ ബ്രാഞ്ച്), ജോർജ് വി.ജോൺ ( എസ്.ഐ വാകത്താനം ), പ്രദീപ് വി.എൻ ( എ.എസ്.ഐ Read More…

Adukkam

വിപുലമായ പരിപാടികളോട് കൂടി ഇംഗ്ലീഷ് ലാംഗ്വേജ് ക്ലബ്‌ ഉദ്ഘാടനം നടത്തി അടുക്കം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ

അടുക്കം :ഉജ്വലമായ നിരവധി പരിപാടികളോട് കൂടി”ലെക്സിക്കൺ”എന്ന പേരിൽ ഇംഗ്ലീഷ് ക്ലബ്‌ ഉദ്ഘാടനം അടുക്കം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തപ്പെട്ടു. ക്ലബ്ബിന്റെയും ബുള്ളറ്റിൻ ബോർഡിന്റെയും ഉദ്ഘാടനം ഹെഡ് മാസ്റ്റർ ഇൻചാർജ് ബഹുമാനപ്പെട്ട യാസർ സലിം നിർവഹിക്കുകയുണ്ടായി. ശ്രീമതി വിമല ടോം അധ്യക്ഷയായിരുന്ന യോഗത്തിൽ സ്റ്റാഫ്‌ സെക്രട്ടറി വിനീത് കെ. ആർ സ്വാഗതം അറിയിച്ചു. തുടർന്ന് ക്ലബ്ബിന്റെ പ്രവർത്തന രീതികളെ പറ്റി ശ്രീമതി റുക്‌സാന പി. കരീം, ശ്രീമതി ജെസ്സി എന്നിവർ വിശദീകരിച്ചു. പദ സമ്പത്തിന്റെ വിപുലമാക്കലിന് വേണ്ടി Read More…

general

സ്വാതന്ത്ര്യത്തിന്റെ 77 – ആം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ പ്രതീകാത്മകമായിഅവതരിപ്പിച്ചു

ചെമ്മലമറ്റം: സ്വാതന്ത്ര്യത്തിന്റെ 77 – ആം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ പ്രതി കാത്മകമായിഅവതരിപ്പിച്ചു. തുടർന്ന് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഇന്ന് നടക്കുന്ന വന്ദേമാതരം സ്വാതന്തര്യ ദിനാഘോഷങ്ങളിൽ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ദേശീയ പതാക ഉയർത്തി സന്ദേശം നല്കും. ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് അധ്യക്ഷത വഹിക്കും. തുടർന്ന് വിദ്യാർത്ഥികൾ ദേശഭക്തിഗാനം ആലപിക്കും.

pravithanam

വിദ്യാർഥികളുടെ സർഗ്ഗാത്മകത വളർത്തുന്നതിൽ വിദ്യാലയങ്ങൾ ശ്രദ്ധ പുലർത്തണം : ആനന്ദ് ചെറുവള്ളിൽ

പ്രവിത്താനം : പാഠ്യ വിഷയങ്ങളിൽ പ്രാവീണ്യം നേടുന്നതോടൊപ്പം വിദ്യാർത്ഥികൾ സർഗാത്മകത വളർത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനന്ദ് ചെറുവള്ളിൽ അഭിപ്രായപ്പെട്ടു. പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ കലോത്സവം ‘ധ്വനി 2024’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പൂർവവിദ്യാർത്ഥി കൂടിയായ അദ്ദേഹം. സ്കൂൾ ഹെഡ്മാസ്റ്റർ അജി വി. ജെ. അധ്യക്ഷത വഹിച്ച യോഗത്തിൽ അധ്യാപകരായ റാണി മാനുവൽ,ജോജി മോൻ ജോസ്,ഏലിസബത്ത് മാത്യു, അനു തോമസ് എന്നിവർ സംസാരിച്ചു.

aruvithura

അരുവിത്തുറ കോളേജിൽ അന്തർദേശീയ ഫുഡ് സയൻസ്സ് സെമിനാർ

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ അന്തർദേശീയ ഫുഡ് സയൻസ്സ് സെമിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഫുഡ്സയൻസ് കോഴ്സ് പ്രഥമ കോഡിനേറ്ററും അരുവിത്തുറ കോളേജ് മുൻ അദ്ധ്യാപകനുമായ പ്രൊഫ. തോമസ് വി ആലപ്പാട്ട് സെമിനാറിൻ്റെയും ഫുഡ് സയൻസ്സ് അസോസിയേഷൻ്റെയും ഉദ്ഘാടനം നിർവഹിച്ചു. സെമിനാറിൽ കാനഡാ മാക്ക്ഗ്രിൽ യൂണിവേഴ്‌സിറ്റി ഫുഡ് ആൻ്റ്ഡ് അഗ്രികൾച്ചറൽ റിസേർച്ച് ചെയർ അസോസിയേറ്റ് പ്രൊഫ. ഡോ സജി ജോർജ് മുഖ്യപ്രഭാഷണം നടത്തി. ഭക്ഷ്യസംസ്കരണ മേഖലയിൽ Read More…