mundakkayam

ഇരു വൃക്കകളും തകരാറിലായ വീട്ടമ്മയായ യുവതി സുമനസുകളുടെ സഹായം തേടുന്നു

മുണ്ടക്കയം: മുണ്ടക്കയം,വട്ടക്കാവ് അർച്ചനാ ഭവനിൽ സരിതാ സന്തോഷിന്റെ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ ചികിത്സാസഹായ ഫണ്ട് സമാഹരണത്തിന് മെയ്‌ 25,26 ,തീയതികളിൽ നാട് ഒരുമിക്കുന്നു. ഗുരുതരമായ രോഗം ബാധിച്ച് ഇരു വൃക്കകളും പൂർണ്ണമായി തകരാറിലായി ആഴ്ചയിൽ രണ്ടുതവണ ഡയാലിസിസ് നടത്തി ജീവിക്കുന്ന 39 വയസ്സുള്ള വീട്ടമ്മയായ സരിതാ സന്തോഷിന്റെ രോഗം ഭേദമായി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുവാൻ ഇവരുടെ വൃക്ക മാറ്റിവെക്കേണ്ടതുണ്ട്. 15 ലക്ഷത്തോളം രൂപ ഇതിനായി ചിലവു വരും. പാലാ മാർസ്ലീവാ ഹോസ്പിറ്റലിൽ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സക്കും വേണ്ട Read More…

obituary

കൊടികുത്തി ചാമപ്പാറ സി കെ ശിവദാസ് നിര്യാതനായി

മുണ്ടക്കയംഈസ്റ്റ്‌: കൊടികുത്തി ചാമപ്പാറ സി കെ ശിവദാസ് 89 നിര്യാതനായി. പരേതയായ ഭാനുമതിയാണ് ഭാര്യ. സംസ്കാരം നാളെ (24/5/2024) രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മിനി,സിനി. മരുമക്കൾ: ജയലാൽ സന്തോഷ് (കോട്ടയം).

Accident

കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ച് തീക്കോയി സ്വദേശികളായ 3 പേർക്ക് പരുക്ക്

കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ച് 3 പേർക്ക് പരുക്ക്. പരുക്കേറ്റ തീക്കോയി സ്വദേശികളായ അതുൽ (18), മാർട്ടിൻ (16) ,സാൻ്റോ ജോസ് ( 16 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 2 മണിയോടെ വാഗമൺ റൂട്ടിൽ വെള്ളികുളം ഭാഗത്ത് വച്ചായിരുന്നു അപകടം.

obituary

വലിയ പരയ്ക്കാട്ട് ഡോ. വി.റ്റി.ചാണ്ടി നിര്യാതനായി

കുന്നോന്നി: വലിയ പരയ്ക്കാട്ട് ഡോ. വി.റ്റി.ചാണ്ടി (അപ്പച്ചൻ 84) അന്തരിച്ചു.(അൽഫോൻസാ ഹോമിയോ ഡിസ്പെൻസറി പൂഞ്ഞാർ സംസ്കാര ശുശ്രുഷകൾ നാളെ (24/ 5/ 2024 ) രാവിലെ പത്തിന് വീട്ടിൽ ആരംഭിച്ച് കുന്നോന്നി സെൻ്റ് ജോസഫ് പള്ളിയിൽ. ഭാര്യ: റോസമ്മ ചാണ്ടി (കുരമ്പൻമൂഴി പറഞ്ഞാട്ട് കുടുംബാംഗം) മക്ക’: സോണി അലക്സ് (കേരള വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻ്റ്) ലല്ലു അലക്സ് ( കോപ്പർറ്റീവ് സ്കൂൾ തൊടുപുഴ) ബോബി അലക്സ് ( സെൻ്റ് ആൻ്റണീസ് എച്ച്.എസ്.എസ്. പ്ലാശനാൽ) മരുമക്കൾ: ജോമി സോണി Read More…

erattupetta

ഈരാറ്റുപേട്ടയിലെ ലീഗ് ഓഫീസ് ഇനി മുതൽ ജനസേവന കേന്ദ്രവും

ഈരാറ്റുപേട്ട : പൊതുജനങ്ങൾക്ക് മികച്ച സേവനങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെ ഈരാറ്റുപേട്ട ലീഗ് ഹൗസിൽ പൊതുജന സേവന കേന്ദ്രം പ്രവർത്തനം തുടങ്ങി. വിദ്യാർത്ഥികളുടെ അലോട്ട്മെൻ്റ് അഡ്മിഷൻ കരിയർ സംബന്ധമായ മുഴുവൻ സേവനങ്ങളും ഈ കേന്ദ്രത്തിൽ നിന്ന് സൗജന്യ നിരക്കിൽ ലഭിക്കും. കേന്ദ്രത്തിൻ്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ നിർവഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കെ എ മുഹമ്മദ് അഷറഫ് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡൻ്റ് കെ എ മുഹമ്മദ് ഹാഷിം , Read More…

thidanad

തിടനാട് ഗ്രാമപഞ്ചായത്തിൽ നിന്നുള്ള അറിയിപ്പ്

തിടനാട്: തിടനാട് ഗ്രാമപഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ അപകടകരമായി നിൽക്കുന്ന മരങ്ങളും മരച്ചില്ലകളും അടിയന്തരമായി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിൽ മുറിച്ചുമാറ്റേണ്ടതാണ്. സ്വകാര്യഭൂമിയിലെ മരങ്ങളും മരച്ചില്ലകളുംവീണുണ്ടാകുന്ന എല്ലാ കഷ്ട്ട നഷ്ട്ടങ്ങൾക്കും ബന്ധപ്പെട്ട സ്വകാര്യഭൂമിയുടെ ഉടമസ്ഥർ ഉത്തരവാദികളായിരിക്കും എന്ന് ദുരന്ത നിവാരണ നിയമം 2005 ലെ ദേശീയ സെക്ഷൻ 30 (2) (V) പ്രകാരം എല്ലാ പൊതുജനങ്ങളെയും അറിയിക്കുന്നു. ഈ നിർദേശം അനുസരിക്കാത്ത വ്യക്തികൾക്കും സ്വകാര്യസ്ഥാപനങ്ങൾക്കുമായിരിക്കും അവരവരുടെ ഭൂമിയിലുള്ള മരം വീണുണ്ടാകുന്ന എല്ലാ അപകടങ്ങൾക്കും നഷ്ടപരിഹാരം നൽകുവാൻ ബാധ്യതയെന്നും Read More…

weather

സംസ്ഥാനത്ത് 5 ജില്ലകളിൽ റെഡ് അലർട്ട്; ഉയർന്ന തിരമാലയ്ക്ക് സാധ്യത

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി. ഇന്ന് അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ യല്ലോ അലേർട്ടാണ്. രാത്രിയിലും മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Main News

സംസ്ഥാനത്ത് ജൂൺ 10 മുതൽ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം

സംസ്ഥാനത്ത് ജൂൺ 10 മുതൽ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ജൂൺ 9 അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസമായിരിക്കും ഈ വർഷത്തെ ട്രോളിംഗ് നിരോധനം. മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കന്മാർ, ജില്ലാ കളക്ടർമാർ, ജില്ലാ പൊലീസ് സൂപ്രണ്ടുമാർ, കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, തുടങ്ങിയവരുമായി മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ട്രോളിങ് Read More…

cherpunkal

റാങ്കുകളുടെ തിളക്കത്തിൽ ബി വി എം കോളജ്

ചേർപ്പുങ്കൽ : എം ജി യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷകളിൽ ഏഴോളം റാങ്കുകൾ കരസ്ഥമാക്കി ബി വിഎം കോളേജ് . ലിനക്സ് ജോസഫ് ഒന്നാം റാങ്ക് (ബി എസ് ഡബ്ല്യൂ ), ജോബ് മാത്യു ഫിലിപ്പ് രണ്ടാം റാങ്ക് (ബി എ വിഷ്വൽ കമ്മ്യൂണിക്കേഷൻ ) സ്നേഹ സോജൻ മൂന്നാം റാങ്ക് (ബി എസ് ഡബ്ല്യൂ ) ക്രിസ്റ്റ അന്നാ സാബു ( ബി സി എ ), നന്ദ നിഷാന്ത് (ബി എ വിഷ്വൽ കമ്മ്യൂണിക്കേഷൻ ) Read More…

kuravilangad

റാങ്കുകളുടെ അതുല്യ മികവിൽ കുറവിലങ്ങാട് ദേവമാതാ കോളേജ്

കുറവിലങ്ങാട്: ദേവമാതാ കോളേജിന് റാങ്കുകളുടെ സുവർണനേട്ടം. എം.ജി.യൂണിവേഴ്സിറ്റി നടത്തിയ വിവിധബിരുദപരീക്ഷകളിൽ ദേവമാതയിലെ നിരവധി വിദ്യാർത്ഥികളാണ് റാങ്ക് നേടി പാസ്സായത്. റോസ് മെറിൻ ജോജോ ( മലയാളം ) ഒന്നാം റാങ്ക് നേടി. ദേവിക നായർ ( ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) മിഷേൽ സാബു ( ഇക്കണോമിക്സ് ) എന്നിവർ രണ്ടാം റാങ്കും ജുവൽ സ്റ്റീഫൻ (ഇക്കണോമിക്സ്) ജിതിൻ ദേവ് ആർ.(ഫിസിക്സ്) എന്നിവർ നാലാം റാങ്കും നേടി. അൽക്ക അന്ന മേരി ബിജു ( ഇംഗ്ലീഷ് ) മെറിൻ Read More…