കുറവിലങ്ങാട്: ദേവമാതാ കോളേജിന് റാങ്കുകളുടെ സുവർണനേട്ടം. എം.ജി.യൂണിവേഴ്സിറ്റി നടത്തിയ വിവിധബിരുദപരീക്ഷകളിൽ ദേവമാതയിലെ നിരവധി വിദ്യാർത്ഥികളാണ് റാങ്ക് നേടി പാസ്സായത്. റോസ് മെറിൻ ജോജോ ( മലയാളം ) ഒന്നാം റാങ്ക് നേടി. ദേവിക നായർ ( ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) മിഷേൽ സാബു ( ഇക്കണോമിക്സ് ) എന്നിവർ രണ്ടാം റാങ്കും ജുവൽ സ്റ്റീഫൻ (ഇക്കണോമിക്സ്) ജിതിൻ ദേവ് ആർ.(ഫിസിക്സ്) എന്നിവർ നാലാം റാങ്കും നേടി. അൽക്ക അന്ന മേരി ബിജു ( ഇംഗ്ലീഷ് ) മെറിൻ Read More…
Author: editor
പ്രസാദ് കുരുവിള കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി
കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സെക്രട്ടറിയായി പ്രസാദ് കുരുവിള (പാലാ രൂപത) തെരഞ്ഞെടുക്കപ്പെട്ടു. കേരള കത്തോലിക്ക സഭയുടെ ആസ്ഥാന കാര്യാലയമായ കൊച്ചി, പാലാരിവട്ടം പി.ഒ.സി.യില്‍ ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസിന്റെ അധ്യക്ഷതയില്‍ നടന്ന രജതജൂബിലി സമ്മേളനത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. മദ്യ-ലഹരിവിരുദ്ധ പ്രവര്‍ത്തനരംഗത്ത് കാല്‍നൂറ്റാണ്ട് കാലത്തെ പ്രവര്‍ത്തന പരിചയമുള്ള പ്രസാദ് കുരുവിളക്ക് കെ.സി.ബി.സി.യുടെ ബിഷപ് മാക്കീല്‍ പുരസ്‌കാരമുള്‍പ്പെടെയുള്ള നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആന്റി നാര്‍ക്കോട്ടിക് കൗണ്‍സില്‍ പ്രസിഡന്റും, യു.ജി.സി. അംഗീകൃത സൈക്കോളജിക്കല്‍ കൗണ്‍സിലറുമാണ് പ്രസാദ് കുരുവിള. സീറോ Read More…
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ നിന്നുള്ള അറിയിപ്പ്
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ അപകടകരമായി നിൽക്കുന്ന മരങ്ങളും മരച്ചില്ലകളും അടിയന്തരമായി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിൽ മുറിച്ചുമാറ്റേണ്ടതാണ്. അല്ലാത്തപക്ഷം ഉണ്ടായേക്കാവുന്ന എല്ലാ അപകടങ്ങൾക്കും കഷ്ട്ട നഷ്ട്ടങ്ങൾക്കും നഷ്ടപരിഹാരം നൽകുന്നത് ഉൾപ്പെടെയുള്ള പൂർണ്ണ ബാദ്ധ്യത 2005 ലെ ദേശീയ ദുരന്ത നിവാരണ നിയമം സെക്ഷൻ 30 (2) (V) പ്രകാരം സ്ഥലം ഉടമയ്ക്കായിരിക്കും എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കേരളാ ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ പാലാ ഡിവിഷൻ സമ്മേളനം
പാലാ മിൽക്ക്ബാർ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന വർക്കേഴ്സ് ഫെഡറേഷൻ പാലാ ഡിവിഷൻ സമ്മേളനത്തിൽ റോയ്. കെ. മാമ്മൻ പ്രസിഡന്റ് ആയും, റോബിൻ. പി. ജേക്കബ് സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു. 17 അംഗ ഡിവിഷൻ കമ്മിറ്റിയും രൂപീകരിച്ചു. സമ്മേളനം AIFEE അഖിലേന്ത്യ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിവി. ജെ. കുര്യാക്കോസ് ഉത്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സ. കെ. വി. നടരാജൻ റിപ്പോർട്ടിങ് നടത്തി. സെക്രട്ടറി റോബിൻ ഡിവിഷൻ റിപ്പോർട്ട് അവതരിപ്പിച്ചു. അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ജില്ലാ സെക്രട്ടറി പ്രമോദ്, പൊൻകുന്നം Read More…
റബ്ബർ കയറ്റുമതി ചെയ്യാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണം: NFRPS
കോട്ടയം : അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ കർഷകരിൽ നിന്ന് റബ്ബർ ഏറ്റെടുത്ത് കയറ്റുമതിചെയ്യാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളും റബ്ബർ ബോർഡും ശ്രമിക്കണമെന്ന് നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വിപണിയിൽ റബർ വിലയിൽ വൻ വർദ്ധനവ് ഉണ്ടായിട്ടും അതിന്റെ ഗുണങ്ങൾ രാജ്യത്തെ റബ്ബർ കർഷകർക്ക് ലഭിക്കാതിരിക്കാൻ ടയർ ലോബി നടത്തുന്ന നീക്കങ്ങൾക്ക് കേന്ദ്ര സർക്കാർ ഒത്താശ നിൽക്കുകയാണ് എന്ന് നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് കുറ്റപ്പെടുത്തി. ഇപ്പോൾ റബ്ബറിന് Read More…
സൗജന്യ മുട്ട്, ഇടുപ്പ് മാറ്റിവെയ്ക്കൽ സർജറി നിർണ്ണയ ക്യാമ്പ് ഒരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രി
കാഞ്ഞിരപ്പള്ളി: കാൽമുട്ട്, ഇടുപ്പ്, സന്ധികൾ എന്നിവയിൽ വേദന അനുഭവിക്കുന്നവർക്ക് സൗജന്യ രോഗ / ശസ്ത്രക്രിയാ നിർണ്ണയ ക്യാമ്പ് ഒരുക്കി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ഹോസ്‌പിറ്റൽ ജോയിൻ്റ് റീപ്ലേസ്മെന്റ് വിഭാഗം. 2024 മെയ് 23, 24, 25 തീയതികളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:00 വരെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഡോക്ടർ കൺസൾട്ടേഷൻ, ഡിജിറ്റൽ എക്സ് റേ എന്നിവ സൗജന്യമായി ലഭ്യമാകും കൂടാതെ വിവിധ ലാബ് പരിശോധനകൾക്ക് 25% നിരക്കിളവ്. സർജറി ആവശ്യമെങ്കിൽ പ്രത്യേക നിരക്കിളവ് എന്നിവയും Read More…
ഏന്തയാറ്റിൽ നാളെ മുതൽ ജനങ്ങൾക്ക് താല്ക്കാലിക നടപ്പാലം പണി ആരംഭിക്കും: കൂട്ടിക്കൽ ,കൊക്കയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാർ
കൂട്ടിക്കൽ :പ്രളയത്തിൽ ഏന്തയാറ്റിൽ കോട്ടയം ജില്ലയിലെ കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിനെയും ,ഇടുക്കി ജില്ലയിലെ കൊക്കയാർ ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഏന്തയാർ പാലം തകർന്നിടത്ത് അടിയന്തിരമായി ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി നാളെ മുതൽ താല്ക്കാലിക നടപ്പാലം പണി ആരംഭിക്കുമെന്ന് ,കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ബിജോയി ജോസ് മുണ്ടുപാലം ,കൊക്കയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി മോളി ഡൊമിനിക്ക് എന്നിവർ അറിയിച്ചു. ഇരുപഞ്ചായത്തുകളുടെയും ഇ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും പൊതു ജനങ്ങളുടെ നേതൃത്വത്തിൽ നടന്നു വന്ന അനിശ്ചിത കാല സത്യാഗ്രഹ സമരം Read More…
മാർ ആഗസ്തീനോസ് കോളേജിന് റാങ്കുകളുടെ മികച്ച നേട്ടം
രാമപുരം: എം ജി യൂണിവേഴ്സിറ്റി ഡിഗ്രി റിസൾട്ടിൽ മാർ ആഗസ്തീനോസ് കോളേജ് വിദ്യാർഥികൾ ഏഴ് റാങ്കുകൾ കരസ്ഥമാക്കി. ലിസ് ഗ്രേസ് ജോൺ ബി എ ഒന്നാം റാങ്ക്, അമൃത എസ്. ബി. ബി. എ. ഒന്നാം റാങ്ക് സേതു ലക്ഷ്മി രവി ബി എസ് സി ബയോടെക്നോളജി രണ്ടാം റാങ്ക്, ഹരിശങ്കർ എസ് ബി എസ് സി ഇലക്ട്രോണിക്സ് മൂന്നാം റാങ്ക്, സെബ എലിസബത്ത് ജോൺ ബി എസ് സി ബയോടെക്നോളജി ആറാം റാങ്ക്, അഞ്ജലി സുനിൽകുമാർ Read More…
വാദ്യപ്രജാപതി പുരസ്‌കാരം പേരൂർ സുരേഷിന്
പാലാ : ക്ഷേത്ര വാദ്യ കലാകാരന്മാരുടെ കൂട്ടായ്മയായ ഭരണങ്ങാനം ശ്രീകൃഷ്ണ വാദ്യകലാപീഠം വർഷംതോറും നൽകിവരുന്ന വാദ്യപ്രജാപതി പുരസ്കാരം ഈ വർഷം പേരൂർ സുരേഷിന് നൽകി ആദരിക്കും.2024 ജൂൺ 16ന് ഇടമറ്റം ഓശന മൗണ്ടിൽ വച്ചു നടക്കുന്ന ശ്രീകൃഷ്ണ വാദ്യ കലാപീഠത്തിന്റെ വാർഷിക പൊതുയോഗത്തിൽ പ്രശസ്ത സാഹിത്യകാരനും നിരൂപകനും ആയ ശ്രീ മനോജ് കുറൂർ പുരസ്‌കാരം കൈമാറും. മധ്യ കേരളത്തിലെ പ്രമുഖ ചെണ്ടമേള പ്രമാണിയും ക്ഷേത്ര അടിയന്തിരാദി വിഷയങ്ങളിൽ അപാര അറിവുമുള്ള ഇദ്ദേഹത്തെ വാദ്യ കലാകാരന്മാരുടെ വോട്ടിംങ്ങിലൂടെയാണ് തിരഞ്ഞെടുത്തത്.
വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ കോൺഫറൻസ്
വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ കോൺഫറൻസ് 2024 മെയ് 26 -ന് ദുബായ് ലാവെൻഡർ ഹോട്ടലിൽ രാവിലെ 10 മണിയ്ക്ക് ആരംഭിയ്ക്കും. കോൺഫറൻസിനോടനുബന്ധിച്ചു വേൾഡ് മലയാളി കൗൺസിലിൻ്റെയും കേരള നോളജ് ഇക്കണോമി മിഷൻ്റെയും (കെ.കെ.ഇ.എം) സംയുക്ത സംരംഭ പ്രവർത്തനങ്ങളുടെ പ്രഖ്യാപനം എം വി ഗോവിന്ദൻ എം എൽ എ (കേരള തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മുൻ മന്ത്രി) നിർവഹിയ്ക്കും. ആഗോള വ്യവസായ ആവശ്യകതകൾക്ക് അനുസൃതമായി കേരളത്തിലെ യുവാക്കളുടെയും പ്രൊഫഷണലുകളുടെയും വൈദഗ്ധ്യം വർദ്ധിപ്പിക്കുന്നതിനും, തൊഴിൽ Read More…











