pala

പാലാ അൽഫോൻസാ കോളേജിൽ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഫസ്റ്റ് എയ്ഡ് ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു

പാലാ: കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ ഉൾപ്പെട്ട ലയൺസ് ഡിസ്ട്രിക്ട് 318Bയുടെ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ്‌ ഓഫ് മാഞ്ഞൂരിന്റെ നേതൃത്വത്തിൽ ഫസ്റ്റ് എയ്ഡ് ബോധവൽക്കരണ ക്ലാസ്സ് നടത്തി.

അൽഫോൻസാ കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസറായ Sr. ജെമി എബ്രഹാത്തിന്റെ അധ്യക്ഷതയിൽ ലയൺസ് ജില്ലാ ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ ലയൺ സിബി മാത്യു പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു.

മാഞ്ഞൂർ ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ നിഖിൽ ഷാജു മുഖ്യപ്രഭാഷണം നടത്തി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോക്ടർ റോസ്മേരി ഫിലിപ്പും, മാഞ്ഞൂർ ലയൺസ് ക്ലബ് ട്രഷറർ ലയൺ ജേക്കബ് ജോയിയും ആശംസകൾ അറിയിച്ചു.

സീനിയർ നഴ്സിംഗ് ഓഫീസർ ശ്രീമതി സിന്ധു പി നാരായണൻ, ഫസ്റ്റ് എയ്ഡിനെ കുറിച്ച് വളരെ വിശാലമായ ഒരു ബോധവൽക്കരണ ക്ലാസും അത്യാവശ്യം സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ള ഫസ്റ്റ് എയ്ഡ് ട്രെയിനിങ്ങും എൻഎസ്എസ് വളണ്ടിയർമാർക്ക് നൽകി.

Leave a Reply

Your email address will not be published. Required fields are marked *