തിടനാട്: തിടനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ശുചീകരണ പ്രവർത്തനങ്ങൾ ബി.ജെ.പി തിടനാട് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ നടത്തി. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പറും, ബി.ജെ.പി നേതാവുമായ അഡ്വ: ഷോൺ ജോർജ്ജ് ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. തിടനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യാ ശിവകുമാർ, മൂന്നാം വാർഡ് മെമ്പർ ബെറ്റി ബെന്നി, ബി.ജെ.പി തിടനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീകാന്ത് എം എസ്, തിടനാട് സർവ്വീസ് സഹകരണ ബാങ്ക് മെമ്പർമാരായ Read More…
Author: editor
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം
ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ ചെത്തിമറ്റം സ്വദേശി ജോണിയെ (36) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ ചെമ്പിളാവ് പാലം ഭാഗത്തു വച്ചായിരുന്നു അപകടം.
ബാറുകളും, ഔട്ലെറ്റുകളും അനുവദിച്ചപ്പോൾ പ്രതിപക്ഷം എവിടെയായിരുന്നു :കെസിബിസി മദ്യവിരുദ്ധസമിതി
പിണറായി സർക്കാർ 800 ബാറുകളും, ഔട്ലെറ്റുകളും അനുവദിച്ചപ്പോൾ പ്രതിപക്ഷം എവിടെയായിരുന്നുവെന്നു കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള.800 ബാറുകൾ അനുവദിച്ചപ്പോൾ കെസിബിസി എവിടെയായിരുന്നു എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് പ്രസാദ് കുരുവിള യുടെ പ്രതികരണം. ഉമ്മൻചാണ്ടിയുടെ കാലത്ത് മുഴുവൻ മദ്യഷാപ്പുകളും അടച്ചുപൂട്ടിയവർ എന്തുകൊണ്ട് പിണറായി സർക്കാർ പുനസ്ഥാപിച്ചപ്പോൾ മരവിച്ചിരുന്നുവെന്നു വ്യക്തമാക്കണം. പൊതുജനം അനുഭവിക്കട്ടെയെന്നായിരുന്നോ നിങ്ങളുടെ നിലപാട്. 8 വർഷം ഒരു പണിയും ചെയ്യാതിരുന്നിട്ടു എന്തിനു കെസിബിസിക്കും, മദ്യവിരുദ്ധസമിതിക്കുമെതിരെ കുതിര കയറുന്നു. മാധ്യമങ്ങൾ പ്രീതികരിച്ചപ്പോൾ മാത്രമാണല്ലോ നിങ്ങളും പ്രതികരിച്ചത് Read More…
അടിവാരം സെന്റ് മേരീസ് സ്വാശ്രയ സംഘത്തിന്റെ 2023-24 വർഷത്തെ വാർഷിക ആഘോഷം നടത്തി
അടിവാരം സെന്റ് മേരീസ് സ്വാശ്രയ സംഘത്തിന്റെ 2023-24 വർഷത്തെ വാർഷിക ആഘോഷം സെന്റ് മേരീസ് എൽ പി സ്കൂളിൽ വച്ച് നടത്തപ്പെട്ടു. അടിവാരം സെന്റ് മേരീസ് സ്വാശ്രയ സംഘo ഡയറക്ടർ റവ.ഫാ. സെബാസ്റ്റ്യൻ കടപ്ലാക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്വാശ്രയ സംഘo പ്രമോട്ടർ സാജു മുതിരെന്തിക്കൽ സ്വാഗതം ആശംസിച്ചു. PSWS പാലാ രൂപത അസിസ്റ്റന്റ് ഡയറക്ടർ റവ.ഫാ. ജോസഫ് താഴത്തുവാരിക്കായിൽ യോഗം ഉത്ഘാടനം ചെയ്തു. സ്വാശ്രയ സംഘo ഭാരവാഹികൾ ആയ ശ്രീ തോമസ് ജോസഫ് (പ്രസിഡന്റ് സെന്റ് Read More…
സ്‌കൂൾ വാഹന ഡ്രൈവർമാർക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
അധ്യയന വർഷാരംഭത്തിന് മുന്നോടിയായി കോട്ടയം താലൂക്കിലെ സ്‌കൂൾ/ കോളജ് ഡ്രൈവർമാർക്കും അറ്റൻഡർമാർക്കുമുള്ള റോഡ് സുരക്ഷാ ബോധവൽക്കരണ ഏകദിന ശിൽപശാല മാന്നാനം കെ.ഇ. സ്‌കൂളിൽ സംഘടിപ്പിച്ചു. കോട്ടയം ജോയിന്റ് ആർ.ടി.ഒ. അനീന വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. കെ.ഇ. സ്‌കൂൾ പ്രിൻസിപ്പൽ ഫാദർ ഡോ. ജെയിംസ് മുല്ലശ്ശേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആശാ കുമാർ ആശംസകൾ അർപ്പിച്ചു. വിവിധ സ്‌കൂളുകളിൽനിന്നു മുന്നൂറുപേർ പങ്കെടുത്തു. റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസിന് കോട്ടയം മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ റോഷൻ Read More…
വിദ്യാഭ്യാസത്തെ ബഹുജന മുന്നേറ്റ പ്രസ്ഥാനമാക്കി മാറ്റിയതിൽ ന്യൂനപക്ഷ സമൂഹത്തിന് വലിയ പങ്ക്: മിനി ആന്റണി
കോട്ടയം: സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ ബഹുജന മുന്നേറ്റ പ്രസ്ഥാനമാക്കി മാറ്റിയതിൽ ന്യൂന പക്ഷ സമൂഹങ്ങൾ നൽകിയ സംഭാവന വളരെ വലുതാണെന്ന് പൊതുഭരണ (ന്യൂനപക്ഷ ക്ഷേമ ) വകുപ്പ് സെക്രട്ടറി മിനി ആന്റണി. സംസ്ഥാന ന്യൂന പക്ഷ കമ്മിഷൻ സംഘടിപ്പിച്ച കോട്ടയം ജില്ലാ സെമിനാർ മാമ്മൻ മാപ്പിള ഹാളിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അവർ. സാമ്പത്തിക, സാമൂഹിക മേഖലകളിൽ സംസ്ഥാനത്തെ വേറിട്ട നിലവാരത്തിലെത്തിക്കാൻ ന്യൂനപക്ഷ സമൂഹം വലിയ തരത്തിൽ സഹായിച്ചിട്ടുണ്ടെന്നും മിനി ആന്റണി പറഞ്ഞു. സംസ്ഥാന ന്യൂന Read More…
കെഎസ്‌യുവിനെതിരെ നടക്കുന്നത് ആസൂത്രിതമായ കള്ള പ്രചാരവേല :ആകാശ് സ്റ്റീഫൻ
കോട്ടയം : കെഎസ്‌യുവിനെതിരെ നടക്കുന്നത് ആസൂത്രിതമായ കള്ള പ്രചാരവേലയാണെന്ന് കെഎസ്‌യു കോട്ടയം ജില്ല ജനറൽ സെക്രട്ടറി ആകാശ് സ്റ്റീഫൻ ആരോപിച്ചു. നെയ്യാറിൽ നടന്ന ക്യാമ്പിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്നത് സംഘടനയുടെ പ്രതിച്ഛായ തകർക്കുന്നതിനുള്ള ചില കേന്ദ്രങ്ങളുടെ നീക്കമാണ്. ഇത്തരം പ്രചരണങ്ങൾക്ക് നീർക്കുമിളയുടെ ആയുസ്സ് മാത്രമേ ഉണ്ടാകുള്ളൂ.കെഎസ്‌യു എന്ന പ്രസ്ഥാനത്തെ ഒരു പോറൽ പോലും ഏൽപ്പിക്കാൻ ഈ ആസൂത്രിത പ്രചാരണത്തിലൂടെ കഴിയില്ല. ക്യാമ്പിൽ സംഘടനയുടെ അന്തസ്സ് തകർക്കുന്ന ഒന്നും നടന്നിട്ടില്ല. പലതും സോഷ്യൽ മീഡിയയുടെയും മാധ്യമങ്ങളുടെയും സൃഷ്ടിയാണ് എന്നും Read More…
മിന്നും വിജയം കരസ്ഥമാക്കിയവരെ ആദരിച്ച് കേരള കോൺഗ്രസ് നരിയങ്ങാനം വാർഡ് കമ്മിറ്റി
നരിയങ്ങാനം : പ്ലസ് ടു എസ്എസ്എൽസി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി മികച്ച വിജയം കരസ്ഥമാക്കിയ മനോവ ജോർജ് കുറ്റ്യാനിക്കൽ, നിക്കോൾ നെൽസൺ പൂവത്തുങ്കൽ, ഗൗരീനന്ത പ്രദീപ് ആലപ്പാട്ട് കുന്നേൽ, റിച്ച മരിയ സാജു വടക്കേചിറയാത്ത്, ഫിയോന ജോൺസൻ പേണ്ടാനത്ത്, സാധിക സതീഷ് കോറമല എന്നിവരെ യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽസെക്രട്ടറി ഡിജു സെബാസ്റ്റ്യൻ, തലപ്പലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്റ്റെല്ല ജോയി , മെമ്പർ കൊച്ചു റാണി ജയ്സൺ , ജോയ് ജോസഫ് Read More…
ഇല്ലിക്കൽകല്ല് കാണാനെത്തിയ എൽജിനീയറിംഗ് കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
ഇല്ലിക്കൽകല്ല് വിനോദ സഞ്ചാര കേന്ദ്രം സന്ദർശിക്കാൻ എത്തിയ എൽജിനീയറിംഗ് കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരുക്ക്. പരുക്കേറ്റ കൊല്ലം സ്വദേശി ഫാബിൻ ( 20 ) പാലക്കാട് സ്വദേശി ആകാശ് (20) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12 മണിയോടെ ഇല്ലിക്കൽ കല്ലിന് സമീപം ഇറക്കത്തിലായിരുന്നു അപകടം. കൊച്ചിയിലെ എൻജിനിയറിംഗ് കോളജ് വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്.
ഭാര്യയുടെ ആൺ സുഹൃത്തെന്ന് സംശയിച്ച് യുവാവിനെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി : സംഭവം കോട്ടയം വടവാതൂരിൽ
വടവാതൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ചെങ്ങളം സ്വദേശി രഞ്ജിത്താണ് മരിച്ചത്. പ്രതി വണ്ടിപ്പെരിയാർ സ്വദേശി അജീഷ് ഒളിവിലാണ്. അജീഷിന്റെ ബന്ധുവാണ് കൊല്ലപ്പെട്ട രഞ്ജിത്. ഇന്നലെ രാത്രി ഏഴര മണിയോടെയാണ് സംഭവം നടന്നത്. ഭാര്യയുടെ ആൺ സുഹൃത്തെന്ന് സംശയിച്ചാണ് ബന്ധുവായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇയാളുടെ സുഹൃത്ത് റിജോക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവത്തിന് പിന്നാലെ പ്രതി രക്ഷപ്പെട്ടു. രഞ്ജിത്തും റിജോയും ജോലി കഴിഞ്ഞ് മടങ്ങിവരവേയാണ് അജീഷ് ആക്രമിച്ചത്. പ്രതിയെ പിടികൂടാൻ പൊലീസ് അന്വേഷണം ആരംഭിച്ചു. അജീഷിന് ഭാര്യയെ സംശയമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. Read More…











